
മോഹൻലാൽ സിനിമകളിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ അഞ്ച് ചിത്രങ്ങൾ ഇവയൊക്കെ
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരമായി തിളങ്ങുന്ന മോഹൻലാലിന്റെ ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടോ എന്ന് ചോദിച്ചാൽ തന്നെ സംശയമാണ്. കൈ വിരലുകളും നഖങ്ങളും പോലും അഭിനയിക്കുന്ന മോഹൻലാലിനെ പോലൊരു നടന്റെ കരിയറിലെ സിനിമകളുടെ വിജയം എടുത്താൽ തന്നെ മലയാളികൾക്ക് അദ്ദേഹത്തോടുള്ള സ്നേഹം മനസ്സിലാകും. ഒരു നടനെന്ന നിലയിൽ അദ്ദേഹം നേടിയെടുത്ത വിജയങ്ങൾ തന്നെ നമുക്ക് എത്രത്തോളം നല്ല കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് മോഹൻലാൽ എന്ന നടൻ സംഭാവന ചെയ്തത് എന്ന് മനസ്സിലാകും. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വിജയിച്ച അഞ്ച് സിനിമകൾ ഏതൊക്കെയാണ് എന്ന് ചോദിച്ചാൽ കലക്ഷൻ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ അവ ഇതൊക്കെയാണ് എന്ന് കൃത്യമായി പറയാൻ കഴിയും.

144 കോടി നേടിയ പുലിമുരുകൻ ആണ് മോഹൻലാലിന്റെ ഹിറ്റ്ലിസ്റ്റിൽ ഒന്നാമത് ഉള്ളത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണയാണ്. ഷാജികുമാർ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം 2016 ഒക്ടോബർ മാസത്തിലായിരുന്നു റിലീസ് ചെയ്തത്. മോഹൻലാലിന്റെ കരിയറിലെ രണ്ടാമതായി ചരിത്ര വിജയം കരസ്ഥമാക്കിയ സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. ഏകദേശം 132 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ആന്റണി പെരുമ്പാവൂർ ആയിരുന്നു. 2019 മാർച്ചിൽ ആയിരുന്നു സിനിമ ആരാധകർക്ക് മുമ്പിലേക്ക് എത്തിയത്.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ത്രില്ലർ പശ്ചാത്തലമൊരുക്കിയ സിനിമയായിരുന്നു ദൃശ്യം. കളക്ഷൻ നേടിയെടുത്തത് 67 കോടി രൂപയാണ്. ജിത്തുജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയത് സുജിത് വാസുദേവൻ ആണ്. 2013 ഡിസംബർ മാസത്തിൽ ആയിരുന്നു സിനിമ പുറത്തിറങ്ങിയത്. നാലാമത്തെ ചരിത്ര വിജയം നേടിയ സിനിമ മോഹൻലാൽ സിനിമയാണ് ഒടിയൻ. 54 കോടി രൂപയാണ് സിനിമ കളക്ഷൻ നേടിയത്. വി എ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രത്തിനു തിരക്കഥയൊരുക്കിയത് കെ ഹരികൃഷ്ണൻ ആണ്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിച്ച സിനിമ 2018 ഡിസംബറിലാണ് റിലീസ് ചെയ്തത്. അഞ്ചാമത്തെ സിനിമയാണ് 52 കോടിയോളം രൂപ കലക്ഷൻ നേടിയ ഒപ്പം എന്ന ചിത്രം. പ്രിയദർശൻ അണിയിച്ചൊരുക്കിയ ചിത്രം 2016 സെപ്റ്റംബറിലാണ് റിലീസ് ചെയ്തത്.
