
നീയാണെനിക്കെല്ലാം, പറയാൻ വാക്കുകളില്ല പൊന്നേ…അന്ന് ആ പ്രണയത്തെ കുറിച്ച് ഗോപിസുന്ദർ എഴുതിയത് ഇങ്ങനെ…
സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം ചര്‍ച്ചയാകുന്നതോടൊപ്പം അദ്ദേഹത്തിന്റെ പഴയ ഒരു പോസ്റ്റിന് പിന്നാലെയാണ് സോഷ്യൽ മീഡിയ.കഴിഞ്ഞ വർഷം ഇതേ മാസം 25നാണ് ഗോപി സുന്ദർ പ്രണയിനിയെ കുറച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിക്ക് ജന്മദിനാശംസകൾ നേർന്നാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ അന്ന് പോസ്റ്റിട്ടത്. “അന്ന് നിനക്ക് 19 വയസ്സ് മാത്രമെന്നും നീയാണെനിക്കെല്ലാം,പറയാൻ വാക്കുകളില്ല പൊന്നേയെന്നും… എന്റെ പ്രണയിനിക്ക് ജന്മദിനാശംസകൾ എന്നൊക്കെയാണ് ഗോപി സുന്ദർ കുറിച്ചത് . ഒരു പഴയ യാത്രയ്ക്കിടെ താജ്മഹലിനു മുന്നിൽ നിന്നു പകർത്തിയ ചിത്രവും പിറന്നാൾ ആശംസ കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു ഗോപി സുന്ദറും അഭയ ഹിരൺമയിയും. ഇരുവരുടെയും പ്രണയവും ഒന്നാവലുമെല്ലാം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നുവെങ്കിലും അതൊന്നും ഗൗനിക്കാതെ ജീവിതം ആസ്വദിക്കുന്ന ദമ്പതികളായിരുന്നു ഇരുവരും.
എന്നാൽ ഇപ്പോൾ അമൃത സുരേഷും ആയുള്ള ഫോട്ടോ കാണുമ്പോൾ ഇരുവരും എത്ര കാലം ഇതുപോലെ മുന്നോട്ടു പോകും എന്ന് ചോദിക്കുന്ന ആളുകളുമുണ്ട്.
തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് അമൃതാ സുരേഷുമായുള്ള ചിത്രം ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നാണ് ചിത്രത്തിന് ഗോപി സുന്ദര്‍ നൽകിയ ക്യാപ്ഷന്‍. അമൃത സുരേഷും ഇതേ ക്യാപ്ഷനോടെ ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നല്‍കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകള്‍ നേര്‍ന്ന് നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്. ആശംസ കമന്റുകൾക്ക് പുറമെ ഏറെ വിമർശനങ്ങളും ഗോപി സുന്ദർ നേരിടേണ്ടി വരുന്നുണ്ട്. പഴയ പ്രണയം മറന്നോ എന്നൊക്കെ ചോദിച്ച് ആളുകൾ കമന്റ് രേഖപ്പെടുത്തുന്നുണ്ട്.