“ആവറേജ് സ്ക്രിപ്റ്റിനെപ്പോലും സൂപ്പര്‍ ഹിറ്റ് സിനിമയാക്കുന്ന ലേജെന്റാണ് ഫിലിംമേക്കർ ജോഷി” : സുരേഷ് ഗോപി
ഒരു ആവറേജ് സ്ക്രിപ്റ്റിനെപ്പോലും തന്റെ മെക്കിങ് കൊണ്ട് അതൊരു സൂപ്പര്‍ ഹിറ്റ് സിനിമയാക്കി മാറ്റുന്ന ആളാണ് സംവിധായകൻ ജോഷിയെന്ന് നടൻ സുരേഷ് ഗോപി. വളരെ മോശപ്പെട്ട സിനിമകള്‍ മാത്രമാണ് പതനം നേരിട്ടിട്ടുള്ളതെന്നും ജോഷി തലമുറകളായി നിലനില്‍ക്കുന്ന സംവിധായകനാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരിടവേളക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുകയാണ് പാപ്പൻ എന്ന സിനിമയിലൂടെ. സുരേഷ് ഗോപി നായകനാവുന്ന ഈ ചിത്രത്തിന്റെ ഭാഗമായി വലിയ പ്രൊമോഷന് പരിപാടികളാണ് നടക്കുന്നത്.
‘ഇന്ത്യയിലെ ആദ്യത്തെ ഹോം തിയേറ്റര്‍ ജോഷിയുടെ വീട്ടിലാണെന്നും അന്ന് വീഡിയോ പ്രൊജക്ടറും റോള്‍ ചെയ്ത് വെക്കുന്ന സ്ക്രീനും ഒക്കെ ഉണ്ടായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. വീട്ടില്‍ ചെല്ലുമ്പോള്‍ ആ റൂമിലേക്ക് ചെല്ലാന്‍ പറയും. എന്നിട്ട് ഓരോ സിനിമകളും കാണിച്ചുതരും. ജോഷിയേട്ടന് കാണാത്ത സിനിമകള്‍ ഇല്ലെന്ന് തോന്നുന്നുവെന്നും ഇപ്പോഴത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് അത്രത്തോളം അറിവ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തേ ലെജൻഡ് എന്ന് വിശേഷിപ്പിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. വായനയല്ല, ഒബ്സര്‍വേഷനാണ്. ഒരു നാല് വര വരച്ചാല്‍ പിന്നെ അദ്ദേഹത്തിന് ഭാര്യയുമില്ല, ഫാമിലിയുമില്ല. അദ്ദേഹം ഇപ്പോഴും സിനിമ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അത് കൊണ്ടാണ് ലെജന്‍ഡ് ആയി നില്ക്കാന് പറ്റുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
പാപ്പൻ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന പാപ്പനിൽ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്നചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുക. ചിത്രം വിജയമായാൽ ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടിന് ചാർത്താൻ ഒരു പൊൻതൂവൽ കൂടിയാകും അത്.
ജോജു നായകനായി എത്തിയ പൊറിഞ്ചു മറിയം ജോസ് ആണ് ജോഷി സംവിധാനം ചെയ്ത അവസാന ചിത്രം. നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും പൊറിഞ്ചു മറിയം ജോസിന് ലഭിച്ചത്.പാപ്പനും അതുപോലൊരു വിജയമാകുമെന്ന് പ്രതീക്ഷിക്കാം.