ഈ മമ്മൂട്ടി സിനിമ 500 കോടി നേടുന്ന ആദ്യ മലയാളസിനിമ ആകും എന്ന് ആരാധകരുടെ ആത്മവിശ്വാസം!
തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടിയ മഹാനടനാണ് മമ്മൂട്ടി. ഏറ്റെടുക്കുന്ന വേഷങ്ങളോട് അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥയാണ് അദ്ദേഹത്തെ ഉയരങ്ങളിലേക്ക് എത്തിച്ചത്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെ ആണ് മമ്മൂട്ടി സിനിമാ രംഗത്തേക്ക് എത്തിയത്. ഇക്കാലയളവില്‍ അദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 400ലേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും സിനിമയെന്നാല്‍ മമ്മൂട്ടിയ്ക്ക് ഒരു വികാരമാണ്. താരജാഡയില്ലാതെ കഥാപാത്രങ്ങളെ തേടി അങ്ങോട്ട് ചെല്ലാന്‍പോലും മടികാണിക്കാത്ത നടനാണ് മമ്മൂട്ടി.
മലയാള സിനിമ കണ്ട മികച്ച സംവിധായകരില്‍ ഒരാളായ അമല്‍ നീരദ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബിഗ് ബി എന്ന ചിത്രം ഹിറ്റായിരുന്നു. മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദിന്റെ സംവിധായകന് ആയിട്ടുള്ള അരങ്ങേറ്റ ചിത്രമായിരുന്നു ബിഗ് ബി. ഇതിന് ശേഷം സാഗര്‍ എലിയാസ് ജാക്കി, അന്‍വര്‍, ടൂര്‍ണമെന്റ്, ബാച്ലര് പാര്‍ട്ടി, 5 സുന്ദരികള്‍, ഇയ്യോബിന്റെ പുസ്തകം, കോമറേഡ് ഇന്‍ അമേരിക്ക, വരത്തന്, ട്രാന്‍സ്, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങള്‍ അമല്‍ നീരദ് സംവിധാനം ചെയ്തിട്ടുണ്ട്. ഭീഷ്മപര്‍വ്വം വന്‍ ഹിറ്റായിരുന്നു 100 കോടി ക്ലബില്‍ ഈ ചിത്രം ഇടം നേടുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ വന്‍ ഹിറ്റായിരുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മ പര്‍വ്വം.
അതേസമയം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകരും ആരാധകരും. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് 2017ല്‍ പ്രഖ്യാപിച്ചത്. ഇതുവരെ ചിത്രീകരണം പോലും തുടങ്ങാത്ത ചിത്രത്തിന് വന്‍ ഹൈപ്പ് ആണ് ഇപ്പോള്‍ ഉള്ളത്. ഇപ്പോള്‍ ഇത്രയും ഹൈപ്പാണെങ്കില് ചിത്രം പുറത്തിറങ്ങിയാല്‍ മലയാള സിനിമയിലെ സര്‍വ്വകാല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ബിലാല്‍ തകര്‍ക്കും എന്ന ഉറപ്പാണ് സിനിമാ പ്രേക്ഷകരും ആരാധകരും പറയുന്നത്. ബിലാല്‍ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് യാതൊരു വിധ അപ്ഡേറ്റും അണിയറപ്രവര്‍ത്തകര്‍ പപുറത്തുവിട്ടിട്ടില്ല.
ഭീഷ്മപര്വ്വത്തിന് മുമ്പ് ചിത്രീകരണം തുടങ്ങേണ്ടിയിരുന്നത് ബിലാല്‍ ആയിരുന്നുവെന്നും എന്നാല്‍ വിദേശ ലൊക്കേഷനുകളും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളും വലിയ കാന്‍വാസുമൊക്കെയുള്ള ഈ ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീളുകയായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ അമല്‍ നീരദ് പറയുകയുണ്ടായി. കോവിഡിനു ശേഷം വീട്ടില്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കൊതുങ്ങിയ മലയാളി പ്രേക്ഷകരെ തിയറ്ററിലേക്കു തിരിച്ചെത്തിക്കാന്‍ പ്രലോഭിപ്പിച്ച കാരണമായിരുന്നു മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ഭീഷ്മപര്‍വ്വം. എന്തായാലും ആരാധകര്‍ ഏറെ ആകാംഷയോടെ തന്നെ കാത്തിരിക്കുകയാണ് ബിലാല്‍ ചിത്രത്തെക്കുറിച്ചുള്ള അപ്ഡേഷനുകള്‍ക്കായി.