“മോഹന്‍ലാല്‍ എല്ലാ സിനിമയിലും മോഹന്‍ലാലായി തന്നെയാണ് അഭിനയിക്കുന്നത്.. എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല..”; പ്രേക്ഷകന്റെ കുറിപ്പ്
മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള അതുല്യ നടന്. സിനിമയില്‍ അച്ഛനായും, മകനായും, കാമുകനായും, ഭര്‍ത്താവായും നിരവധി വ്യത്യസ്ത വേഷങ്ങള്‍ അഭിനയത്തിന്റെ മികവ് തെളിയിച്ച നടന വിസ്മയമാണ് ആരാധകര്‍ ഒന്നടങ്കം വിളിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്. അദ്ദേഹം ചെയ്ത ഓരോ സിനിമയിലും നല്ല നല്ല കഥാപാത്രങ്ങളെയാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ചിത്രം, തന്മാത്ര, വാനപ്രസ്ഥം, നാടോടികാറ്റ്, താഴ്വാരം, സ്ഫടികം, ദൃശ്യം, ഭരതം, മണിച്ചിത്രത്താഴ്, തേന്മാവിന് കൊമ്പത്ത് എന്നിങ്ങനെ നീളും അദ്ദേഹത്തിന്റെ സിനികള്‍. മണിച്ചിത്രത്താഴില്‍ ഡോ.സണ്ണി ജോസഫായും, കിരീടത്തില്‍ സേതുവായും, കിലുക്കത്തില്‍ ജോജിയായും, ചിത്രത്തിലെ വിഷ്ണുവായും മോഹന്‍ലാല്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളെയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചു.
മമ്മൂട്ടിയെ കുറിച്ച് പറയുകയാണെങ്കില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍, ആരാധകര്‍ ഒന്നടങ്കം ഇഷ്ടത്തോടെ വിളിക്കുന്ന മലയാളികളുടെ സ്വന്തം മമ്മൂക്ക. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ വിവിധ ഭാഷകളില്‍ അഭിനയിച്ച് അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. യാത്ര, നിറക്കൂട്ട്, മതിലുകള്‍, അമരം, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, കാഴ്ച, കറുത്ത പക്ഷികള്‍ എന്നിങ്ങനെ നീളും അദ്ദേഹത്തിന്റെ സിനിമകള്‍. ഇപ്പോഴിതാ മിഥുന് സുരേന്ദ്രന് എന്ന ആരാധകന് മോഹന്‍ലാലിന്റെ അഭിനയത്തെയും, മമ്മൂട്ടിയുടെ അഭിനയത്തെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മോഹന്‍ലാല്‍ എല്ലാ സിനിമയിലും മോഹന്‍ലാലായി തന്നെയാണ് അഭിനയിക്കുന്നതെന്നും, സൂക്ഷിച്ച് നോക്കിയാല്‍ അത് കാണാന്‍ സാധിക്കുമെന്നും, എന്നാല്‍ മോഹന്‍ലാലിന്റെ സ്വാഭാവിക ഭാവങ്ങള്‍ നമുക്ക് അത്ര ഇഷ്ടമായത് കൊണ്ടാണ് നമുക്ക് അത് മനസ്സിലാകാത്തതെന്നാണ് പ്രേക്ഷകന് പറയുന്നത്.
എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല, രണ്ട് മികച്ച സിനിമകളില്‍ ഒരേ മമ്മൂട്ടിയെ നിങ്ങള്‍ക്ക് ഒരിക്കലും കാണാന്‍ സാധിക്കില്ല. അമരം, മതില്, തനിയാവര്‍ത്തനം, വിധേയന്, ഭൂതക്കണ്ണാടി, അംബേക്കര്‍, പുഴു എന്നീ സിനിമകള്‍ അതിന് ഉദാഹരണമാണ്. മമ്മൂട്ടിയുടെ ഓരോ മികച്ച പ്രകടനം കഴിയുമ്പോഴും അയാളില്‍ നിന്നും ഇനിയും ഒരുപാട് നമ്മള് പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ ചിലരുടെ സിനിമ കണ്ടാല്‍ പണ്ട് എത്ര നല്ല സിനിമകള്‍ ചെയ്തതാ, ഇവര്‍ക്ക് ഇത് മതിയാക്കിക്കൂടെ എന്ന് നമുക്ക് തോന്നി പോവുകയും ചെയ്യും പ്രേക്ഷകന് കുറിക്കുന്നു. മമ്മൂട്ടി എന്ന നടന് ഡയലോഗ് പ്രസന്റേഷന്റെ കാര്യത്തില്‍ ഏത് ലെവലിലും ചെയ്യും എന്നാല്‍ ആ റേഞ്ച് മോഹന്‍ലാലിനില്ല.
വടക്കന്‍ വീരഗാഥ, ബല്‍റാം എന്നീ സിനിമകളിലെ ഡയലോഗ് പ്രകടനം ലാലിന് അസാധ്യമാണ്. ആ പരിമിതിയറിയണമെങ്കില് ‘പ്രജ ‘ കണ്ടാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മമ്മൂട്ടിയുടെ ഇപ്പോഴുള്ള ഒരു മികച്ച പ്രകടനം കണ്ടിട്ട് പുള്ളി പണ്ടത്തെപ്പോലെ അഭിനയിച്ചാല്‍ മതിയായിരുന്നു എന്ന് ഒരിക്കലും പറയാന്‍ തോന്നില്ല. അതാണ് ഒരു നടന്റെ വിജയം. അതുപോലെ, ഒരു കാലഘട്ടം കഴിഞ്ഞാല്‍ ഒരു നടന്റെ പേരില്‍ മലയാള സിനിമയെ ലോകസിനിമയില്‍ അടയാളപ്പെടുത്തുന്നത് തന്നെ മമ്മൂട്ടി ചെയ്ത ചില സിനിമകള്‍ വച്ചിട്ടായിരിക്കും അദ്ദേഹം കുറിച്ചു. അതേസമയം, മോഹന്‍ലാല്‍ ഒരിക്കലും മമ്മൂട്ടിയുടെ ലവലില്‍ അല്ല, മമ്മൂട്ടി ചെയ്ത് വച്ച ചില സാധനങ്ങള്‍ മോഹന്‍ ലാലില്‍ നിന്ന് സങ്കല്പ്പിക്കാന് പോലും സാധിക്കില്ല എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.