‘സുരേഷ് ഗോപിക്ക് വേണ്ടി പ്രത്യേകം ചെയ്ത കിരീടമായിരുന്ന ഗുരു എന്ന ചിത്രത്തിലേത്’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ പാപ്പന്‍, മേ ഹൂം മൂസ, തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു നടനെന്നതിന് ഉപരി രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്‍ത്തകനായും മലയാളികളുടെ ഇഷ്ടം നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലതും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴി്താ ഗുരു എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ അഭിനയത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമകളില്‍ ഒന്നായിരുന്നു ഗുരു. രാജീവ് അഞ്ചലിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ഫാന്റസി ഡ്രാമ 1997ലാണ് പുറത്തിറങ്ങിയത്. വിജയന്ത മഹാരാജ എന്ന കഥാപാത്രമായിട്ടാണ് ഗുരുവില്‍ സുരേഷ് ഗോപി എത്തിയത്. സുരേഷ് ഗോപിക്കായി പ്രത്യേകം ചെയ്ത കിരീടമായിരുന്നു ഗുരു ചിത്രത്തിലേതെന്നും അതിനുള്ള കാരണവും കുറിപ്പില്‍ വ്യക്തമാക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഗുരു
സുരേഷ് ഗോപിക്ക് വേണ്ടി പ്രത്യേകം ചെയ്ത കിരീടമായിരുന്ന ഗുരു എന്ന ചിത്രത്തിലേത്. കാരണം അദ്ദേഹം രാജാവാണ് ചിത്രത്തില്‍..കയര്‍ ആയിരുന്നൂ കിരീടനിര്‍മ്മാണത്തില്‍ കൂടുതല്‍. ഏതാണ്ട് 5 കിലോയോളം തൂക്കം വരും..
സുരേഷ് ഗോപി സെറ്റില്‍ വന്നപ്പോള്‍ തന്നെ പ്രശ്‌നമായി ഇത്രേം ഭാരമുളള വസ്തു എടുത്ത്‌കൊണ്ട് നടക്കാന്‍ വയ്യെന്ന് പറഞ്ഞൂ.. കുറച്ച് കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സെറ്റിലെത്തി ആ കിരീടം കണ്ട് കൗതുകത്തില്‍ കാര്യങ്ങള്‍ ചോദിച്ചൂ.. കൊള്ളാലോ ഇത് എന്ന് പറഞ്ഞ് ഞാനൊന്ന് ഇട്ട് നോക്കട്ടേന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ മുഴുവന്‍ കോസ്റ്റ്യൂം ഇട്ട് എല്ലാവരും ചേര്‍ന്ന് ഫോട്ടോയും എടുത്തൂ..
സെറ്റിലുളളവരുടെ കഠിനപ്രയത്‌നങളും, പൊരിവെയിലത്തെ പണിയും കണ്ട് സുരേഷ് ഗോപി കൈയ്യില്‍ നിന്ന് കെട്ട് നോട്ടെടുത്ത് എല്ലാവര്‍ക്കും വീതിച്ച് കൊടുക്കാന്‍ സുരേഷ് കുമാറിനെ ഏര്‍പ്പെടുത്തി. ആ കിരീടം എടുത്ത് വച്ച് ഒരു തലക്കനവുമില്ലാതെ അദ്ദേഹം അഭിനയിച്ചൂ…! മോഹന്‍ലാല്‍ എന്തിനാവും ആ കോസ്റ്റ്യൂം ഇട്ടത്..! 6 കിലോ ഭാരം മറന്ന് കഠിനപ്രയത്‌നം നടത്തുന്നവര്‍ക്ക് വീണ്ടും കൂടെ ചേര്‍ന്ന് നിന്ന് സുരേഷ് ഗോപിയും അതിശയപ്പെടുത്തീ..!