“ടോയ്‌ലെറ്റിലേക്കു പോയി ഗ്ലാസും പിടിച്ചുകൊണ്ട് ക്ലോസ്സറ്റിലേക്ക് ഒരു നോട്ടമുണ്ട്” നന്ദുവിന്റെ സിനിമ ജീവിതത്തിലെ മികച്ച വേഷം 
1 min read

“ടോയ്‌ലെറ്റിലേക്കു പോയി ഗ്ലാസും പിടിച്ചുകൊണ്ട് ക്ലോസ്സറ്റിലേക്ക് ഒരു നോട്ടമുണ്ട്” നന്ദുവിന്റെ സിനിമ ജീവിതത്തിലെ മികച്ച വേഷം 

 

വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് നന്ദു. നന്ദുവിന്റെ സിനിമ ജീവിതത്തിലെ മികച്ച പ്രകടനം തന്നെയായിരുന്നു സ്പിരിറ്റ്‌ സിനിമയിലെ പ്ലമ്പർ മണിയുടെ കഥാപാത്രം. ഒരുതുള്ളി പോലും കുടിക്കാതെയാണ് നന്ദു ഈ സിനിമയിൽ അഭിനയിച്ചത്. സിനിമയ്ക്ക് വേണ്ടി ഇപ്പോൾ ഉള്ള കോലം എങ്ങനെയാണോ അങ്ങനെ തന്നെ തുടരട്ടെ. വേറെ സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് വിടുക, പൈസ ഞാൻ തന്നെ തരുമെന്ന് രഞ്ജിയേട്ടൻ പറഞ്ഞിരുന്നു. ഈ സിനിമയ്ക്ക് ശേഷമാണ് നന്ദുവിനെ തേടി ഒരുപാട് അവസരങ്ങൾ തേടിയെത്തിയത്.

 

ഈ സിനിമയുടെ റിലീസിനു ശേഷം ഒരുപാട് നല്ല അഭിപ്രായങ്ങളായിരുന്നു നന്ദുവിനു ലഭിച്ചത്. സിനിമ ഇറങ്ങിട്ട് വർഷങ്ങളായിട്ടും ആ കഥാപാത്രത്തെ ആരും മറന്നിട്ടില്ല എന്നതാണ് സത്യം. എപ്പോൾ ഫേസ്ബുക്കിൾ ജനശ്രെദ്ധ നേടുന്നത് നന്ദുവിന്റെ സ്പിരിറ്റ്‌ എന്ന സിനിമയിലെ കഥാപാത്രത്തെയാണ്. സിനിമയിൽ മോഹൻലാലാണ് പ്രധാന കഥാപാത്രത്തിലെത്തുന്നത്. ഒരുപക്ഷേ മോഹൻലാലിനു ലഭിച്ച വേഷത്തെക്കാളും ഒരു പടി മുകളിലായിരുന്നു നന്ദുവിന്റെ വേഷം. ഫേസ്ബുക്കിൾ കുറിച്ച് കുറിപ്പ് നോക്കാം.

“ലാലേട്ടന്റെ മാസ്മരിക പ്രകടനത്തിന് മുന്നിൽ, വെറൈറ്റി സ്റ്റൈൽസ് ഇൽ ഉള്ള വെള്ളമടികൾക്ക് മുന്നിൽ കട്ടക്ക് നിന്ന നന്ദുവിന്റെ കഥാപാത്രം. രഘുനാഥൻ സാറിന്റെ വീട്ടിൽ പണിക്കു വന്നതാണ് മണിയൻ. പണി തുടങ്ങുന്നതിനു മുൻപ് മണിയാനൊരു പതിവുണ്ട്. ഒരു 90 ഉം പിന്നെ ചുണ്ടിന്റെ അടിയിൽ സ്വല്പം പാനും. ഒരു ചെറുത്‌ അടിച്ചു, ചുണ്ടിന്റെ അടിയിൽ പാനും തിരുകിയിട്ടു മണിയൻ പറയുകയാണ് ” ഒന്നരയടിച്ചാൽ മൂന്നിന്റെ ഗുണമാ ഇതും കൂടെ കേറുമ്പോൾ “.

മദ്യത്തിന് അടിമയായ, ഭാര്യയെ ഉപദ്രവിക്കുന്ന ഒരു ദിവസ വേതനക്കാരനായി അത്യുഗ്രൻ പെർഫോമൻസ് ആണ് നന്ദു സ്പിരിറ്റ്‌ ഇൽ കാഴ്ചവെച്ചിരിക്കുന്നത്. മദ്യം ഒഴിച്ച് കഴിഞ്ഞാണ് മണിയൻ മനസിലാകുന്നത് വീട്ടിൽ ഒരു പൈപ്പിലും വെള്ളമില്ലെന്നു. ടോയ്‌ലെറ്റിലേക്കു പോയി ഗ്ലാസും പിടിച്ചുകൊണ്ട് ക്ലോസ്സറ്റ് ലേക്ക് ഒരു നോട്ടമുണ്ട്. ഒരു നിമിഷം പ്രേക്ഷകർ വിചാരിക്കും പുള്ളി അതിൽ മുക്കി അടിക്കുമെന്ന്. വെള്ളം അടിക്കുന്നതും, പാൻ വച്ചിട്ടുള്ള ചിരിയുമൊക്കെ വൻ നാച്ചുറൽ. പാൻ ഒക്കെ എടുത്തു തിരുമ്മി കയറ്റുന്നത് കണ്ടാൽ പുള്ളി ഇത് ശരിക്കും സ്ഥിരം വെക്കാറുണ്ടോ എന്ന് കാണുന്നവർ സംശയിച്ചു പോകും. കൂലിപ്പണിക്ക് എല്ലാ ദിവസവും പോയി, ദിവസം 700-800 രൂപയോക്കെ സമ്പാദിച്ചു, അതിൽ 500 രൂപ മദ്യത്തിനും മറ്റു ലഹരികൾക്കും ചിലവാക്കി, വീട്ടിലേക്കു 100-200 കൊടുത്തു, ഒരു രൂപാ പോലും സൂക്ഷിച്ചു വെക്കാതെ, പെട്ടെന്ന് ഒരാവശ്യം വരുമ്പോൾ കടം മേടിക്കാൻ നെട്ടോട്ടം ഓടുന്ന കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ആണ് നന്ദു ഇതിൽ പ്രതിനിധീകരിച്ചത്.

ആഴ്ചയിൽ 6 ദിവസം പണിക്കു പോയാലും സീറോ സേവിങ്സ് ആയിരിക്കും ഇങ്ങനെയുള്ളവർക്ക്.ഈ സിനിമ കണ്ട്, ഇതുപോലെ യുള്ള ഒരു 10 പേരെങ്കിലും മാറിയിട്ടുണ്ടെങ്കിൽ അതാണ് സ്പിരിറ്റ്‌ എന്ന സിനിമയുടെ വിജയം, നന്ദു എന്ന ആക്ടറുടെ, പെർഫോർമറുടെ വിജയം.ഇനിയും ഇതുപോലുള്ള കാമ്പുള്ള ധാരാളം വേഷങ്ങൾ നന്ദുച്ചേട്ടനെ തേടിയെത്തട്ടെ. അതിനുള്ള കഴിവും മിടുക്കും ഉണ്ടെന്നു പണ്ടേ തെളിയിച്ചതാണല്ലോ. ഇനി ഭാഗ്യവും ചേട്ടന്റെ കൂടെ നിക്കട്ടെ”

 

Summary : Plumber Maniyan is the  best character and role of Nandhu career