‘എല്ലാത്തരം Audience നും ഇഷ്ടപെടുന്ന കിടിലന്‍ മേക്കിങ്ങില്‍ വന്ന Mass മസാല പടം പുലിമുരുകന്‍’; കുറിപ്പ്
1 min read

‘എല്ലാത്തരം Audience നും ഇഷ്ടപെടുന്ന കിടിലന്‍ മേക്കിങ്ങില്‍ വന്ന Mass മസാല പടം പുലിമുരുകന്‍’; കുറിപ്പ്

2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന് വന്‍ സ്വീകരണമായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത്. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെ മാത്രം കേട്ടിരുന്ന 150 കോടി ക്ലബ്ബ് എന്ന ബോക്സ് ഓഫീസ് വിജയത്തിലേക്ക് ആദ്യമായെത്തിയ മലയാളസിനിമ എന്ന വിശേഷണവും പുലിമുരുകന്‍ നേടുകയുണ്ടായി. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞ ചിത്രമായിരുന്നു. 50 കോടി, 100 കോടി എന്നൊക്കെയുള്ള സംഖ്യകള്‍ പോസ്റ്ററുകളിലേക്ക് ആത്മവിശ്വാസത്തോടെ ആദ്യമായി ചേര്‍ത്ത ചിത്രവും പുലിമുരുകനാണ്.

വനത്തില്‍ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുപോലെ ചിത്രം തമിഴ്, തെലുങ്ക് പതിപ്പുകളിലും പുറത്തിറങ്ങി. നഗര, ഗ്രാമ വ്യത്യാസമില്ലാതെ റിലീസ് ചെയ്ത് ഒന്നര മാസത്തിന് ശേഷവും തീയേറ്ററുകള്‍ക്കു മുന്നില്‍ പ്രേക്ഷകരുടെ നീണ്ട ക്യൂ തന്നെ ഉണ്ടായിരുന്നു. പില്‍കാലത്ത് മലയാള സിനിമയുടെ കാന്‍വാസ് വികസിപ്പിച്ചതില്‍ നിര്‍ണ്ണായക പങ്കുള്ള ചിത്രമായി മാറുകയായിരുന്നു പുലിമുരുകന്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

നല്ല രീതിയില്‍ promotion കൊടുത്തു ഇറക്കിയിരുന്നു എങ്കില്‍ മലയാള സിനിമയിലെ ആദ്യത്തെ Pan ഇന്ത്യന്‍ Hit പുലിമുരുകന്‍ ആയനെ… പുലിമുരുകന്‍ തെലുഗ്, തമിഴ് വേര്‍ഷന്‍ ഒക്കെ Clean Hit ആയിരുന്നു. അതുപോലെ ഇതിന്റെ ഹിന്ദി വേര്‍ഷന്‍ യൂട്യൂബില്‍ 100million + Views ഉണ്ട്. ബോളിവുഡ് Star സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ ആ വര്‍ഷത്തെ തന്റെ ഏറ്റവും ഇഷ്ടപെട്ട പടം പുലിമുരുകന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്.

എല്ലാത്തരം Audience നും ഇഷ്ടപെടുന്ന കിടിലന്‍ മേക്കിങ്ങില്‍ വന്ന Mass മസാല പടം. കുറച്ചു കൂടി കിടിലന്‍ ആക്കിയിരുന്നു എങ്കില്‍ അല്ലു അര്‍ജുന്റെ പുഷ്പ ഒക്കെ പോലെ നോര്‍ത്തില്‍ ഗ്രൗണ്ട് level Hit ആകുമായിരുന്നു പുലിമുരുകന്‍ ഒക്കെ(പ്രേത്യേകിച്ചു നോര്‍ത്ത്, തെലുഗ് പ്രേക്ഷകര്‍ക്ക് ഇതുപോലെ ഉള്ള ലോജിക് നോക്കാത്ത mass പടങ്ങള്‍ വലിയ ഇഷ്ടം ആണ്)
ലൂസിഫര്‍ പോലൊരു Slow മൂഡില്‍ ഉള്ള Mass പടം ഒന്നും കേരളത്തിന് വെളിയില്‍ പുലിമുരുകന്‍ ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കാതിരുന്നത് അതാണ്.

പുലിമുരുകന്‍