“അഭിനയത്തില്‍ പഴയ ഒരു easiness നഷ്ടമായി വരുന്നുണ്ടെങ്കിലും ഇദ്ദേഹം ചെയ്യുന്ന പല റോളുകളും easily replaceable അല്ല” ; പൃഥ്വിരാജിനെക്കുറിച്ച് ആരാധകന്റെ കുറിപ്പ്
ഇന്ത്യന്‍ സിനിമയില്‍ സജീവമായുള്ള യുവതാരങ്ങളില്‍ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. നടന്, സംവിധായകന്, നിര്‍മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍ തുടങ്ങി നിരവധി മേഖലകളില്‍ പൃഥ്വിരാജ് തിളങ്ങി നില്‍ക്കുകയാണ്. 2002ല്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. എന്നാല്‍ പൃഥ്വിയുടെതായി ആദ്യം റിലീസാകുന്ന ചിത്രം രഞ്ജിത്ത് ഒരുക്കിയ നന്ദനമാണ്. നന്ദനത്തിലെ മനു എന്ന കഥാപാത്രം പ്രേക്ഷമനസില്‍ ഇടം നേടിയതിനൊപ്പം പൃഥ്വിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. പിന്നീട് പൃഥ്വിയെ തേടി നിരവധി കഥാപാത്രങ്ങള്‍ മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് തന്റെ വിജയക്കൊടി പാറിച്ചു. നിരവധി ആരാധകരാണ് പൃഥ്വിരാജിന് ഇന്നുള്ളത്.
ഇപ്പോഴിതാ സിനിഫൈല്‍ ഗ്രൂപ്പില്‍ ജിതിന് ജോസഫ് പങ്കുവെച്ച ഒറു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. എത്ര സിനിമകള്‍ പൊളിഞ്ഞാലും മലയാള സിനിമ മുഖ്യധാരയില്‍ നിന്ന് ഒരിക്കലും പുറത്ത് പോകാന്‍ സാധ്യത ഇല്ലാത്ത ആര്‍ട്ടിസ്റ്റ് പൃഥ്വിരാജ് സുകുമാരന്‍. വളരെ ചെറുപ്പത്തിലേ അഭിനയം തുടങ്ങിയ പൃഥ്വി, അഭിനയത്തിന്റെ കൂടെ ഫിലിം മേക്കിങ്ങിനെ കുറിച്ച് പഠിച്ചുകൊണ്ടും ഇരുന്നു. നായകനായി സിനിമകള്‍ ചെയ്യുമ്പോഴും ക്യാമറ പ്ലെയ്സ്മെന്റ് ലെന്‍സുകള്‍, ലൈറ്റിംഗ്, എഡിറ്റിംഗ്, ഡയറക്ഷന്‍ അങ്ങനെ ടെക്നിക്കല്‍ സൈഡിനെ കുറിച്ച് മനസിലാക്കാന്‍ അദ്ദേഹം കോണ്‍ഷിയസ് എഫേര്‍ട്ട് എടുത്തു. നൂറോളം സിനിമകളില്‍ ഇതുവരെ അഭിനയിച്ച അദ്ദേഹത്തിന്റെ ഡയറക്ടോറിയല്‍ ഡെബ്യു ആയിരുന്നു ലൂസിഫര്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ചിത്രത്തില്‍ എവിടെയും ഒരു തുടക്കക്കാരന്റെ പരിചയമില്ലായ്മയോ പതര്‍ച്ചയോ പ്രേക്ഷകര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല പല ഷോട്ടുകള്‍ക്കും ഇരുത്തം വന്ന ഒരു ഡയറക്ടര്‍ ടെ ടച്ച് ഉണ്ടായിരുന്നു ( eg- ലാലേട്ടന് ഇന്‍ട്രോ ബാരികേഡ് തുറക്കുന്ന സീന്‍, ടോവിനോ സ്പീച്ചിന്റെ അവസാനം മുകളില്‍ നിന്ന് ക്രൗഡിനെ കാണിക്കുന്ന ഷോട്ട് etc).
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇന്ന് മലയാളത്തിലെ വണ്‍ ഓഫ് ദ ലീഡിംങ് ഫിലിം മേക്കേര്‍സ് ആണ്. കെജിഎഫ് 2, 777 ചാര്‍ലി തുടങ്ങിയ പാന്‍ ഇന്ത്യന്‍ സിനിമകള്‍ വിതരണത്തിന് എടുത്തു വന്‍ നേട്ടം കൊയ്യാനും അദ്ദേഹത്തിനായി. അഭിനയത്തില്‍ പഴയ ഒരു ഈസിനെസ് നഷ്ടമായി വരുന്നുണ്ടെങ്കിലും ഇദ്ദേഹം ചെയ്യുന്ന പല റോളുകളും ഈസിലി റീപ്ലേസവിള് അല്ല ( ഉദാ : ജന ഗണ മന).മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നായക നടനായും, ഡയറക്ടറായും , പ്രൊഡ്യൂസര്‍ ആയും, ഡിസ്ട്രിബ്യൂട്ടറായും സിങ്ങറായുമൊക്കെ പൃഥ്വി അങ്ങ് നിറഞ്ഞു നില്‍ക്കുകയാണ്. ഇത്രയും മേഖലകളില്‍ കഴിവുള്ള, ഭാവിയെ കുറിച്ച് ക്ലിയര്‍ തോട്ട്സ് ഉള്ള ഇന്റലിജന്റായ ഒരാള്‍ എങ്ങനെ ഫീല്‍ഡ് ഔട്ട് ആകാനാണ്. ഹി ഈസ് ഗോയിംങ് ടു ക്രിയേറ്റ് വണ്ടേര്‍സ് എന്നുമാണ് കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്.