
‘വില്ലന്‍ റോളുകളില്‍ ഒരു പ്രത്യേക കരിസ്മയാണ് പുള്ളിയ്ക്ക്’ ; പൃഥ്വിരാജ് സുകുമാരനെക്കുറിച്ച് കുറിപ്പ്
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. അഭിനയത്തിനോടാപ്പം തന്നെ നിര്‍മ്മാണം സംവിധാനം എന്നിങ്ങനെ മലയാളസിനിമയുടെ ഐക്കണായി മാറിയിരിക്കുകയാണ് താരം. ചുരുങ്ങിയ കാലയളവില്‍ പ്രതിഭ തെളിയിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് പകരാന്‍ പൃഥ്വിക്കായി. മലയാളത്തില്‍ മാത്രമല്ല തമിഴ്, ഹിന്ദി ഭാഷകളിലും പൃഥ്വിരാജ് തന്റെ വിജയക്കൊടി പാറിച്ചു. സിനിമയുടെ എല്ലാ മേഖലകളിലും തന്നെ കഴിവ് തെളിയിച്ച് പൃഥ്വിരാജ് ഇന്ന് ഒരു ബ്രാന്‍ഡ് തന്നെയാണ്. അദ്ദേഹം നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാന്‍ അഭിനേതാക്കളും കാത്തിരിക്കുകയാണ്. പൃഥ്വി വില്ലന്‍ വേഷത്തിലെത്തിയ നിരവധി ചിത്രങ്ങളുണ്ട്. പ്രഭാസ് നായകനായെത്തുന്ന സലാര്‍ എന്ന ചിത്രത്തിലും പൃഥ്വി വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ വില്ലന്‍ വേഷങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചും പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
Prithwiraj എന്ന വില്ലന്‍
പൃഥ്വി എന്ന പെര്‍ഫോര്‍മറെ കൂടുതല്‍ തെളിഞ്ഞു കണ്ടിട്ടുള്ളത് അദ്ദേഹം villain/ anti- ഹീറോ റോളുകള്‍ ചെയ്യുമ്പോള്‍ ആണ്. ആ ശബ്ദഗാംഭീര്യവും ടവറിംഗ് ഫിഗറുമൊക്കെ ഇങ്ങനത്തെ റോളുകളില്‍ തിളങ്ങാന്‍ അദ്ദേഹത്തെ സഹായിക്കുന്നു.
Kuttrapirivu : ഒരു underrated പോലീസ് സ്റ്റോറി ആണ്. സ്വന്തം സഹപ്രവര്‍ത്തകരെ പോലും ഒരു ദയയുമില്ലാതെ കൊന്നു തള്ളുന്ന ക്രൂരമായ ഒരു വില്ലന്‍ ആണ് പൃഥ്വി ഇതില്‍. നായകന് ശ്രീകാന്ത് ആണെങ്കിലും വില്ലന്‍ സ്കോര്‍ ചെയ്ത പടം ആയിരുന്നു ഇത്. അധികമാരും കണ്ടുകാണാന്‍ സാധ്യതയില്ലാത്ത ഒരു movie
കനാ കണ്ടേന് : ശ്രീകാന്തിനെ കാഴ്ചക്കാരനാക്കി പൃഥ്വി വില്ലന്‍ ആയി അഴിഞ്ഞാടിയ മറ്റൊരു സിനിമ. Handsome, calm and കൂള്‍ വില്ലന്‍ റോള്‍ പൃഥ്വിക്ക് തമിഴ് നാട് state അവാര്‍ഡ് വാങ്ങി കൊടുത്തു.
വര്‍ഗം : Rough and tough ആയ si സോളമന് ആയി പൃഥ്വി നിറഞ്ഞു നിന്ന പടം. Theatre ഇല് പരാജയപ്പെട്ടെങ്കിലും നല്ല repeat വാല്യൂ ഉള്ള പടം.
വാസ്തവം : കൂടുതല്‍ explanation ആവശ്യമില്ലാത്ത സിനിമ. മികച്ച നാടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം. ഇതിലെ സംഭാഷണങ്ങള്‍ ഒക്കെ നല്ല quality and ഫീല്‍ ആണ്. പൃഥ്വിയുടെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്
കാവിയതലൈവന് : Siddharth പോലൊരു അസാമാന്യ നടനുമായി പൃഥ്വി മത്സരിച്ചഭിനയിച്ച സിനിമ. വടിവമ്പാള് തന്റെ സ്നേഹം തിരസ്കരിക്കുന്ന സീനിലും ക്ലൈമാക്സിലും ഒക്കെയുള്ള പൃഥ്വിയുടെ പ്രകടനം world ക്ലാസ് എന്നെ പറയാനുള്ളു . ഇവിടെയും മികച്ച വില്ലനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
Ravan : crooked ആയ പോലീസ് officer ആയി പൃഥ്വി തകര്‍ത്തഭിനയിച്ച ചിത്രം. മുന്നയെ ഒന്നും ചെയ്യില്ല എന്നൊക്കെ പറഞ്ഞു വിളിച്ചു വരുത്തി വെടിവച്ചു കൊല്ലുന്ന സീന്‍ . ഹിന്ദിയില്‍ Ravan എടുത്തപ്പോള്‍ പൃഥ്വിയുടെ പോലീസ് റോള്‍ വിക്രം ആണ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന് പൃഥ്വിയുടെ പെര്‍ഫോമന്‍സ് ലെവല്‍ എത്താന്‍ സാധിച്ചില്ല.
അയ്യപ്പനും കോശിയും : ഒരാമുഖവും ആവശ്യമില്ലാത്ത ചിത്രം. എടുത്തുചാട്ടക്കാരനായ, egoistic ആയ റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനായി ബിജു മേനോന് ന്റെ അയ്യപ്പന് നായരോട് കട്ടക്ക് കൊണ്ടും കൊടുത്തും നിന്ന കിടിലന്‍ റോള്‍. പൃഥ്വിയുടെ career ലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്.
പൃഥ്വി വില്ലന്‍ ആയി വരുന്ന Bade Miyan Chotte Miyan, Salaar എന്നിവക്ക് വേണ്ടി കാത്തിരിക്കുന്നു. കാരണം വില്ലന്‍ റോളുകളില്‍ ഒരു പ്രത്യേക കരിസ്മയാണ് പുള്ളിക്ക് .