‘ചില വിരോധികള്‍ പറയുന്നപോലെ ഓസ്കാര്‍ കാശു കൊടുത്തു വാങ്ങിച്ചതല്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു
ഓസ്കര് നേട്ടത്തില്‍ ആറാടിയ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ രാജ്യത്തെ ആവേശത്തിന്റെ കൊടുമുടി കയറ്റിയിരിക്കുകയാണ്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്കാരം നേടി അമേരിക്കന്‍ മണ്ണില്‍ ഇന്ത്യ പുതുചരിത്രം എഴുതിച്ചേര്‍ത്തു. ഗോള്‍ഡന്‍ ഗ്ലോബില്‍ ചുംബിച്ച നാട്ടു നാട്ടു, ഇപ്പോള്‍ ഓസ്കര് നേട്ടത്തിലൂടെ ലോകസംഗീതത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ്. സംഗീത സംവിധായകന് എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്കാരം ഏറ്റു വാങ്ങിയത്. ചന്ദ്രബോസിന്റെ വരികള്‍ ആലപിച്ചത് രാഹുല്‍ സിപ്ലിഗഞ്ചിന്റെയും കാലഭൈരവയുമാണ്. പതിനാല് വര്‍ഷത്തിന് ശേഷം ഓസ്കര് പുരസ്കാരങ്ങള്‍ ഇന്ത്യയിലേക്കെത്തിയതിന്റെ ആഹ്ലാദത്തിലാണ് സിനിമാലോകം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാജമൗലിക്കും കീരവാണിക്കും ആര്‍ആര്‍ആറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസ പ്രവാഹമാണ്. ഇപ്പോഴിതാ രാജമൗലിയെക്കുറിച്ച് ദാസ് അഞ്ജലി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
എസ് എസ് രാജമൗലി
തന്റെ സിനിമയെ ഓസ്കാര്‍ എന്ന സിനിമാ ലോകത്തിന്റെ നെറുകയില്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുക മാത്രമല്ല അതിന് വേണ്ടി കഠിനമായി വിശ്രമമില്ലാതെ പരിശ്രമിച്ച രാജമൗലി. ഏകദേശം 80 കോടിയോളം രൂപ (17 കോടിയോളം ഗോള്‍ഡന്‍ ഗ്ലോബ് )ആര് ആര് ആര് പ്രൊമോഷനും ഓസ്കാര്‍ ക്യാമ്പയിനും മറ്റുമായി അതില്‍ മേജര്‍ ഷെയറും സ്വന്തം കയ്യില്‍ നിന്ന് ചിലവാക്കി.
ഇന്ന് ഒറിജിനല്‍ സോങ് കാറ്റഗറിയില്‍ ‘നാട്ടു നാട്ടു ‘ഓസ്കാര്‍ അവാര്‍ഡ് നേടി ഇന്ത്യയുടെ അഭിമാനമായി നില്ക്കുമ്പോള്……ചില വിരോധികള്‍ പറയുന്നപോലെ…..ഓസ്കാര്‍ കാശു കൊടുത്തു വാങ്ങിച്ചതല്ല……
കാശു ചിലവാക്കി ഇങ്ങനെ ഒരു സിനിമ ഉണ്ടെന്നും…. അതില്‍ ഞങ്ങള്‍ ഒരു പാട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ലോകം മുഴുവന്‍ നടന്നു അറിയാത്തവരെ അറിയിച്ചും….. കാണാത്തവരെ തിയേറ്റര്‍ വാടകക്കെടുത്തു കാണിച്ചും അതിലൂടെ….ന്യൂയോര്‍ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡിലേക്കും…. അവിടുന്ന് ഗോള്‍ഡന്‍ ഗ്ലോബിലേക്കും…..ഒടുവില്‍ ഇന്ന് ഓസ്കാര്‍ അവാര്‍ഡും…..നേടിയിട്ടുണ്ടെങ്കില്‍ ഒറ്റ പേര്…..അയാളുടെ ദൃഡനിശ്ചയം…….രാജമൗലി…….
Das anjalil