സിനിമയിൽ ഏറ്റവും വേദനിപ്പിച്ച മരണങ്ങളിൽ ഒന്ന്….!! മൃഗയ സിനിമയിലെ കൈസറിന്റെ മരണം
1 min read

സിനിമയിൽ ഏറ്റവും വേദനിപ്പിച്ച മരണങ്ങളിൽ ഒന്ന്….!! മൃഗയ സിനിമയിലെ കൈസറിന്റെ മരണം

മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു മൃഗയ. 1989 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചത് ഐവി ശശിയായിരുന്നു. ലോഹിതദാസായിരുന്നു സിനിമയുടെ തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഇന്നും അമ്പരപ്പോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റു നോക്കുന്നത്. ചിത്രത്തില്‍ വാറുണ്ണിയായുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം സിനിമാപ്രേമികളെ അമ്പരപ്പിച്ചതായിരുന്നു. അതുവരെ സ്‌ക്രീനില്‍ കണ്ടിട്ടുള്ള, മലയാള സിനിമയിലെ നായങ്കസല്‍പ്പത്തോട് പത്തില്‍ പത്ത് പൊരുത്തമുള്ള മമ്മൂട്ടിയായിരുന്നില്ല വാറുണ്ണി. അന്ന് ആ കഥാപാത്രത്തിന്റെ പിറവിയ്ക്ക് പിന്നില്‍ മമ്മൂട്ടി എന്ന നടന്റെ താല്‍പര്യവും ആശയങ്ങളുമുണ്ടായിരുന്നു. ഇപ്പോഴിതാ മൃഗയ സിനിമയെക്കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂർണ രൂപം

 

സിനിമയിൽ ഏറ്റവും വേദനിപ്പിച്ച മരണങ്ങളിൽ ഒന്ന്….

അത് 🎬#മൃഗയ സിനിമയിലെ കൈസറിന്റെ മരണം ആണ്..

കണ്ണ് നിറഞ്ഞു പോകും..പുലിയെ കാണിച്ചു കൊടുത്തിട്ട് തല താഴ്ത്തി കിടക്കുന്ന ആ സീൻ… ശരിക്കും ഫീൽ ആയി പോകും

വാറുണ്ണി & കൈസർ 💞💞💞

സിനിമ : #മൃഗയ (1989)

സംവിധാനം : ഐ വി ശശി

സ്ക്രിപ്റ്റ് : ലോഹിതദാസ്

സിനിമയുടെ മേക്കിങ് പറയാതെ വയ്യ

ഗംഭീരം 💞💞💞💞

വിഷ്വൽസ് ഒക്കെ മനോഹരം… ഗ്രാമീണ ജീവിതവും അതിന്റെ പച്ചപ്പും പുഴയും 🌹മലയും അവിടെയുള്ള ജീവിതസാഹചര്യങ്ങളും ചുറ്റുപാടുകളും എല്ലാം നല്ല ഭംഗിയിൽ പകർത്തിയ ഛായാഗ്രഹണം..

പിന്നെ ഗാനങ്ങളും 💞💞💞

ശ്രീകുമാരൻ തമ്പി എഴുതി ശങ്കർ ഗണേഷ് ഈണം നൽകിയ ഗാനങ്ങൾ

നരഭോജി ആയ പുലിയെ കൊല്ലാൻ ഒരു ഉൾഗ്രാമത്തിൽ എത്തുന്ന വേട്ടക്കാരൻ വാറുണ്ണി ആയി മമ്മൂട്ടി ഗംഭീരപ്രകടനം നടത്തിയ സിനിമ..

അദേഹത്തിന്റെ ലുക്ക്‌… കരിയറിലെ ശ്രദ്ധേയമായ വേഷം..

ഒപ്പം നിരവധി മികച്ച അഭിനേതാക്കളുടെ ഒത്തുചേരൽ ആണ് ഈ സിനിമ..

വെറുമൊരു പുലിപിടുത്തം അല്ല സിനിമ

വാറുണ്ണി എന്ന മനുഷ്യൻ കടന്നു പോകുന്ന വ്യത്യസ്ത സാഹചര്യങ്ങൾ അത് അയാളിൽ ഉണ്ടാക്കുന്ന പരിണാമങ്ങൾ ഒക്കെയായി നല്ലൊരു സ്ക്രിപ്റ്റ് ആണ് സിനിമയുടെ നട്ടെല്ല്

തുടക്കത്തിൽ ഗ്രാമത്തിന് തലവേദന ആവുന്ന വാറുണ്ണി പതിയെ പതിയെ അവരിൽ ഒരാൾ ആവുമ്പോൾ, അതിനിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിതമായ സംഭവങ്ങൾ സിനിമയെ കൂടുതൽ മികച്ച ഒരനുഭവം ആക്കുന്നു

മമ്മൂട്ടിയെ കൂടാതെ

തിലകൻ : ഫാദർ പനങ്ങോടൻ

സുനിത : ഭാഗ്യലക്ഷ്മി

ഉർവശി : അന്നമ്മ

ജഗതി ശ്രീകുമാർ : രാമൻകുട്ടി

ലാലു അലക്സ്‌ : അന്തോണി

ശങ്കരടി : ശങ്കുണ്ണി

കുതിരവട്ടം പപ്പു : കുഞ്ഞാബ്ദുള്ളാ

ജഗന്നാഥ വർമ : ഫിലിപ്പോസ്

ഭീമൻ രഘു : കുഞ്ഞച്ചൻ

പറവൂർ ഭരതൻ : പിള്ള

മഹേഷ്‌ : തോമസ്കുട്ടി

കുഞ്ഞാണ്ടി : കുര്യാച്ഛൻ

ശാരി : സെലീന

വൈഷ്ണവി : രാധാമണി

കൗസല്യ : സീനത്

പ്രിയ : യാശോധ

മികച്ച നടൻ, സംവിധാനം ഈ വിഭാഗങ്ങളിൽ സംസ്ഥാന അവാർഡ് നേടിയ സിനിമ..

ക്ലൈമാക്സ്‌ ഫൈറ്റ് : ഡ്യൂപ്പ് ഇല്ലാതെ ആണ് മമ്മൂട്ടി ചെയ്തത് എന്ന് വായിച്ചിട്ടുണ്ട്… ഒരു ഇന്റർവ്യു വിൽ അദ്ദേഹവും ജയറാമും അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്…

ഏതോ ഒരു റിയൽ ലൈഫ് വേട്ടക്കാരന്റെ ജീവിതത്തിൽ നിന്നും ലോഹിതദാസ് പ്രചോദനം ഉൾക്കൊണ്ട്‌ എഴുതിയ തിരക്കഥ ആണ് ഈ സിനിമയുടേത്..

കാലം എത്ര കഴിഞ്ഞാലും ഈ സിനിമ ഒന്നും പ്രേക്ഷകരുടെ മനസ്സിൽ നിന്നും മായില്ല…

സിനിമയുടെ ലൊക്കേഷൻ എവിടെയാണെന്നറിയാമോ??? പാലക്കാടും പരിസര പ്രദേശങ്ങളും ആണോ ?