‘വിരസത തോന്നാത്ത നരസിംഹം, ലാലേട്ടന്റെ ആ ഇന്‍ട്രോ scene with bgm…..!’
മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2000ല്‍ പുറത്തെത്തിയ നരസിംഹം. മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായിരുന്നു ചിത്രം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായി. ഷാജി കൈലാസിന്റെയും മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയായിരുന്നു സിനിമ. നീ പോ മോനേ ദിനേശാ…എന്ന പ്രയോഗം ഇപ്പോഴും മലയാളികള്‍ ഏറ്റുപറയുന്നു.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാലിന്റെ മീശ പിരിയന്‍ കഥാപാത്രവും നരസിംഹത്തിലെ ഇന്ദുചൂഡന് തന്നെയാണ്. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടി കഥാപാത്രം നന്ദഗോപാല്‍ മാരാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ അച്ഛന് വേഷത്തില്‍ തിലകന് എത്തിയ ചിത്രത്തില്‍ എന്‍ എഫ് വര്‍ഗീസ്, കനക, ഭാരതി, വിജയകുമാര്‍, കലാഭവന്‍ മണി, സാദ്ദിഖ്, വി കെ ശ്രീരാമന്, ഇര്‍ഷാദ്, മണിയന്‍പിള്ള രാജു, നരേന്ദ്ര പ്രസാദ്, സായ് കുമാര്‍ തുടങ്ങി വലിയൊരു താരനിര അണിനിരന്നിരുന്നു. ഐശ്വര്യയായിരുന്നു നായികയായെത്തിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
വിരസത തോന്നാത്ത നരസിംഹം എന്ന ക്യാപ്ഷനോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഷാജി കൈലാസ് രഞ്ജിത് ടീമിന്റെ 2000 ത്തില്‍ ഒരു തരംഗം തന്നെയുണ്ടാക്കിയ ചിത്രമാണ് നരസിംഹം. മോഹന്‍ലാല്‍ പൂവള്ളി ഇന്ദുചൂടനായി നിറഞ്ഞു നിന്ന ഈ ചിത്രം ഇന്നും നല്ല റിപീറ്റ് വാല്യൂവുള്ള സിനിമയാണ്. മോഹന്‍ലാല്‍ എന്നാ താരത്തെ ഏറ്റവും നന്നായി ഉപയോഗിച്ച സിനിമയാണ് നരസിംഹം. അനാവശ്യമായ ഫാമിലി സെന്റിമെന്റ്സ് ഒക്കേ കുറച്ചു നായകന്റെ ഹീറോയിസം അതിന്റെ എക്സ്ട്രീം ലെവല്‍ ഉപയോഗിച്ച സിനിമയാണെന്നും കുറിപ്പില്‍ പറയുന്നു.
ലാലേട്ടന്റെ ആ ഇന്‍ട്രോ സീനും ബീജിഎം.. മോഹന്‍ലാലിനൊപ്പം തിലകന്, ജഗതി ശ്രീകുമാര്‍ എന്നിവരും ഗംഭീരമായിരുന്നു. ഐശ്വര്യ നായികയായി വന്ന ഈ സിനിമയിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റ് ആണ്. പഴനിമല എന്നാ ഗാനം ഇല്ലാത്ത ഗാനമേളകള്‍ തന്നെയില്ല. നരസിംഹം എന്നാ ടൈറ്റില്‍ സോങ് കേള്‍ക്കുമ്പോള്‍ തന്നെ ഒരു ആവേശമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജി രാധാകൃഷ്ണനാണ് സംഗീതം. നരസിംഹം സിനിമയുടെ രീതിയില്‍ മോഹന്‍ലാലിനെ നായകനാക്കി പല സിനിമകളും ആ ടൈമില്‍ വന്നിട്ടുണ്ട് എന്നാല്‍ നരസിംഹം ലെവല്‍ ആ സിനിമകള്‍ക്ക് ഇല്ല എന്നതാണ് സത്യമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.