
“ബാറിൽ വച്ചുള്ള transformation സീൻ! “ഡേവിഡേട്ട കിങ് ഫിഷറ്ണ്ടാ ” എന്ന ഡയലോഗ് മുതൽ ഋഷിയെ റൂമിലാക്കുന്ന വരെ ഉള്ള മോഹൻലാലിൻ്റെ attittude “
തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. അത്തരത്തിൽ പത്മരാജൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ക്ലാസിക് ചിത്രമാണ് 1987-ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. ചിത്രം പുറത്തിറങ്ങി 37 വർഷങ്ങൾ പിന്നിട്ടെങ്കിലും മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും അവരുടെ പ്രണയവുമെല്ലാം ഇന്നും ജനങ്ങൾ ആഘോഷിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഈ രണ്ട് ക്യാരക്ടറുകളെ കുറിച്ച് പറയുകയാണ് ഒരു പ്രേക്ഷകൻ.
കുറിപ്പിൻ്റെ പൂർണരൂപം
ക്ലാരക്ക് ആദ്യകഴ്ചയിൽ ജയകൃഷ്ണനെ വേണ്ടവിധത്തിൽ മനസ്സിലാക്കിയിരുന്നില്ല. അതുകൊണ്ടാണ് വിവാഹം കഴിക്കാമെന്നു പറഞ്ഞിട്ടും അവൾ ആരോടും പറയാതെ പൊയ്ക്കളഞ്ഞത്. രണ്ടാനമ്മയിൽനിന്നും, തങ്ങളിൽ നിന്നും തന്റെ അതുവരെയുള്ള ജീവിതത്തിൽനിന്നുമുള്ള ഒളിച്ചോട്ടം ആയിരുന്നു അത്.
എന്നാൽ തിരക്കുപിടിച്ചെടുത്ത ആ തീരുമാനം അവളുടെ ജീവിതത്തെ തകർക്കുകയായിരുന്നു.
കണ്ടുമുട്ടുന്ന മുഖങ്ങളുടെ എണ്ണം അവളുടെ ജീവിതത്തിൽ കൂടി വന്നു. റൂമുകൾക്കുള്ളിലെ ചുമരുകളും, ചുമരുകൾക്കുള്ളിലെ ചുമരുകളും അവൾ വല്ലാതെ മടുത്തു. ജയകൃഷ്ണനിലേക്കു തിരിച്ചെത്താൻ അവൾ കൊതിച്ചു.
എന്നാൽ രണ്ടാം തവണ അയാളുടെ അടുത്ത് അവൾ എത്തിയപ്പോഴേക്കും വൈകിയിരുന്നു. രാധ ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് തിരികെ വന്നു എന്നവൾ മനസ്സിലാക്കി. എങ്കിലും പണ്ട് ജയകൃഷ്ണൻ ചോദിച്ച ചോദ്യം, -” ഞാൻ ക്ലാര യെ marry ചെയ്യട്ടെ” എന്ന ആ ചോദ്യം കേൾക്കാൻ അവൾ കൊതിച്ചു. എന്നാൽ ജയകൃഷ്ണൻ ഇത്തവണ ആ ചോദ്യം അവളോട് ചോദിച്ചില്ല.
“ആദ്യമായി മോഹം തോന്നുന്ന ആളിനെ തന്നെ ജീവിതം മുഴുവൻ കിട്ടുക.. ഭാഗ്യമുള്ളവർക്കേ കിട്ടൂ… നല്ല കുട്ടികൾക്കെ കിട്ടൂ ” എന്ന് ജയകൃഷ്ണനോട് പറഞ്ഞുകൊണ്ട് അവൾ പിന്നെയും പോകുന്നു…. തനിക്ക് ആദ്യമായും അവസാനമായും മോഹം തോന്നിയ ആളെ ഉപേക്ഷിച്ചുകൊണ്ട്.
അവസാനം തമ്മിൽ കാണുമ്പോൾ… യാത്ര പറയുമ്പോൾ ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ പുഞ്ചിരിക്കാൻ പാട് പെടുന്ന ക്ലാരയെ കാണാം. ഒരു നിമിഷത്തെ തെറ്റായ തീരുമാനത്തിന്റെ ദുഃഖം മുഴുവൻ ആ കണ്ണുകളിൽ കാണാം. ”
“കാണാതിരിക്കുമ്പോൾ മറക്കാൻ കുറച്ചുകൂടി എളുപ്പമല്ലേ” എന്ന് പറയുന്ന ക്ലാര എന്നെന്നേക്കുമായി ജയകൃഷ്ണന്റെ ജീവിതത്തിൽനിന്ന് പോകുന്നു, യാത്ര പറയുന്നു. ഇനി ഒരിക്കലും തമ്മിൽ കാണാതിരിക്കാൻ.
പദ്മരാജന്റെ ഈ മാജിക്കൽ movie യിൽ മോഹൻലാൽ അഭിനയിച്ചപ്പോൾ വയസ്സ് 28. എന്തൊക്കെയോ ആയി എന്ന് ഇപ്പോഴത്തെ ഏതെങ്കിലും യുവതാരങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, മണ്ണാറത്തൊടി ജയകൃഷ്ണനെ ഒന്ന് കണ്ടു നോക്കാവുന്നതാണ്.