“മോഹൻലാലിന്‍റെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്ന് ‘അലി ഇമ്രാൻ’ “; കുറിപ്പ്
ആദ്യദിനത്തിൽ ഉയർന്ന ബോക്‌സോഫിസ് കലക്ഷൻ, മികച്ച ഗ്രോസ്. ഇതെല്ലാം ഇന്ന് സിനിമാലോകത്ത് സർവസാധാരണമായി കേൾക്കുന്ന പ്രയോഗങ്ങൾ ആണ്. എന്നാൽ 35 വർഷങ്ങൾക്ക് മുമ്പ് അതുവരെയുള്ള എല്ലാ ആദ്യ ദിന കലക്ഷൻ ഗ്രോസ് റെക്കോഡുകൾ തകർത്തെറിഞ്ഞ ഒരു ചിത്രമുണ്ട്, മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ‘മൂന്നാംമുറ’. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും 150 ദിവസത്തിൽ പരം ഓടിയ ചിത്രമായിരുന്നു ‘മൂന്നാംമുറ’. മോഹൻലാലിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ മുൻപന്തിയിൽ തന്നെയാകും ‘മൂന്നാംമുറ’യിലെ ‘അലി ഇമ്രാന്‍റെ’ സ്ഥാനം. ഈ കഥാപാത്രത്തെ മലയാളികളും മോഹൻലാൽ ആരാധകരും ഒരിക്കലും മറക്കാനിടയില്ല. മോഹൻലാലിന്‍റെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്നുകൂടിയാണ് അലി ഇമ്രാൻ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കുറിപ്പ് വൈറൽ.
കുറിപ്പിൻ്റെ പൂർണരൂപം
മോഹൻലാൽ- കെ മധു -SN സ്വാമി ടീമിന്റെ മൂന്നാം മുറ
ഇരുപതാം നൂറ്റാണ്ടിന് ശേഷം മോഹൻലാലിനെ നായകനാക്കി കെ മധു സംവിധാനം ചെയ്ത സിനിമയാണ് മൂന്നാം മുറ. S N സ്വാമി രചന നിർവഹിച്ച സിനിമയിൽ അലി ഇമ്രാൻ എന്നാ iconic കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത് ഇന്നും ഈ ചിത്രം കാണുമ്പോൾ ഒരേ സമയം ത്രില്ലിങ്ങും ആവേശവുമാണ്. കാലത്തിനു മുമ്പ് വന്ന ചിത്രം എന്ന് പറയാൻ പറ്റുന്ന അന്യായ ഐറ്റം ഹൈജാക് ചെയ്യുന്ന സംഭവം ഓക്കേ അന്നത്തെ കാലത്ത് തന്നെ S N സ്വാമി ചിന്തിച്ചു. സാഗർ ഏലിയാസ് ജാക്കിക്ക് ശേഷം മോഹൻലാലിന് സ്വാമി നൽകിയ മികച്ച കഥാപാത്രമാണ് അലി ഇമ്രാൻ ഇതിലെ മോഹൻലാലിൻറെ ഇൻട്രോ മുതൽ ഉള്ള ആ ബിജിഎം 🔥🔥 പിന്നെ അദ്ദേഹത്തിന്റെ adventure ആയിട്ടുള്ള രംഗങ്ങളും എല്ലാം ഇന്നും കാണുമ്പോൾ ആവേശമാണ്. മോഹൻലാൽ വരുന്നതിനു മുമ്പ് ഈ ചിത്രത്തിൽ പെർഫോമൻസ് കൊണ്ട് അഴിഞ്ഞാടിയത് ലാലു അലക്സ് ആണ് ചാർലിസ് എന്നാ വില്ലൻ കഥാപാത്രം അദ്ദേഹത്തിന്റെ കൈയിൽ ഭദ്രമായിരുന്നു അല്ലെങ്കിലും ലാലു അലക്സ് ഓക്കേ ഏത് വേഷം കൊടുത്താലും അത് ഭംഗിയാകും. പിന്നെ സിനിമയിൽ എടുത്തു പറയേണ്ട മറ്റു മികച്ച പ്രകടനങ്ങൾ സുകുമാരൻ, ശ്രീനാഥ്, ബാബു ആന്റണി എന്നിവരുടെയാണ്. മോഹൻലാൽ സുകുമാരൻ bonding ഓക്കേ nice ആയിരുന്നു. സുരേഷ് ഗോപി, മുരളി, രേവതി, പ്രതാപചന്ദ്രൻ, മുകേഷ് തുടങ്ങി സിനിമയിൽ വമ്പൻ താരനീര സിനിമയിലുണ്ട്. കെ മധു എന്നാ സംവിധായകന്റെ ഏറ്റവും മികച്ച work ഈ ചിത്രമാണ് എന്ന് personally തോന്നിയിട്ടുണ്ട് മികച്ച മേക്കിങ് ആയിരുന്നു. ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ മറ്റൊരു പോസിറ്റീവ് വശമാണ്. വീണ്ടും അലി ഇമ്രാനെ പുതിയ സംവിധായക്കർ തിരിച്ചു കൊണ്ട് വന്നാൽ ഗംഭീരമാകും എന്ന് തോന്നിട്ടുണ്ട്.
ഈ ചിത്രത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.