“1st half ലാലേട്ടൻ അഴിഞ്ഞാട്ടം ആയിരുന്നു” ; അയാൾ കഥയെഴുതുകയാണ് സിനിമയെക്കുറിച്ച് കുറിപ്പ്
1 min read

“1st half ലാലേട്ടൻ അഴിഞ്ഞാട്ടം ആയിരുന്നു” ; അയാൾ കഥയെഴുതുകയാണ് സിനിമയെക്കുറിച്ച് കുറിപ്പ്

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. അത്തരത്തിൽ കമലിന്റെയും മോഹൻലാലിന്റെയും കരിയറിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ശ്രീനിവാസൻ തിരക്കഥയെഴുതി 1998-ൽ പുറത്തിറങ്ങിയ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രം. സിദ്ദീഖിന്റേതാണ് ചിത്രത്തിന്റെ കഥ. സാഗർ കോട്ടപ്പുറം എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രം ഇന്നും ജനപ്രിയമാണ്. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് സ്റ്റാലിൻ അജയൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

അയാൾ കഥ എഴുതുകയാണ് ഈ പടം ഫ്ലോപ്പ് ആണെന്ന് ആണ് വിക്കിപീഡിയയിൽ കണ്ടത് സത്യം ആണോ എന്ന് അറിയില്ല ആണെങ്കിൽ അതിന് കാരണം ഇതിന്റെ 2nd half ആണ്, തുടക്കം മുതൽ ഇന്റർവെൽ വരെ പക്കാ കോമഡി എന്റർടൈനർ ആയ പോയ പടത്തിൽ ഇന്റർവെൽ കഴിയുമ്പോൾ തൊട്ട് പടം സീരിയസ് ആകുവാണ് അത് ആയത് ഇന്റർവെൽ വരെ കാണുമ്പോൾ നമ്മൾ കരുതില്ല 2nd half ലാഗ് ആണെന്ന്, പക്ഷെ പടം എന്തിരുന്നാലും കൊള്ളാം, 1st half ലാലേട്ടൻ അഴിഞ്ഞാട്ടം ആയിരുന്നു എജ്ജാതി പെർഫോമൻസ്, 2nd ഹാൽഫിൽ സാഗർ കോട്ടപ്പുറം വിദ്യാ സാഗർ ആയി മാറുന്നത്തോടെ ആണ് പടത്തിന്റെ ഗതി മാറുന്നത്, പാട്ടുകൾ എല്ലാം കിടു ആയിരുന്നു, കോമഡി + സീരിയസ് സ്റ്റോറി അത് 2um കൂടി മിക്സ്‌ ആക്കണ്ടാരുന്നു, 1st half രീതിയിൽ തന്നെ ആണ് 2nd half എങ്കിൽ ഒന്നുടെ പൊളിച്ചേനെ, ശ്രീനിവാസൻ & നന്ദിനി പൊളി ആയിരുന്നു അവരുടെ പെർഫോമൻസും കിടു ആയിരുന്നു, അത്യാവശ്യം റിപീറ്റ് വാല്യൂ ഉള്ള പടം തന്നെ ആണ് അയാൾ കഥ എഴുതുകയാണ് 😍