‘കഥാപാത്ര പൂര്‍ണ്ണതയ്ക്ക് വേണ്ടി ഈ പ്രായത്തില്‍ സ്വന്തം ശരീരം ഉരുക്കി എടുത്ത മനുഷ്യന്’ ; മോഹന്‍ലാലിനെക്കുറിച്ച് കുറിപ്പ്
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന് മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആയിരുന്നു ഇതിന് ശേഷം സ്ഫടികം റീറിലീസും ചെയ്തിരുന്നു.
ഇനി മോഹന്‍ലാലിന്റതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ബറോസ്. ചിത്രം ആഗസ്റ്റില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇതു കൂടാതെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം എമ്പുരാന് ആണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ചിത്രം. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കഥാപാത്ര പൂര്‍ണ്ണതയ്ക്ക് വേണ്ടി ഈ പ്രായത്തില്‍ സ്വന്തം ശരീരം ഉരുക്കി എടുത്തു ഈ മനുഷ്യന് നടത്തുന്ന ആത്മ സമര്‍പ്പണത്തെ കേവലം പണത്തിന്റെ തട്ടിലിട്ട് തൂക്കി കാണരുത്! കഠിന പ്രയത്നം ചെയ്ത് വിയര്‍പ്പൊഴുക്കിയ എത്രയോ സിനിമകള്‍ പരാജയപെട്ടു. അവഹേളനങ്ങള്‍ ഏറ്റു വാങ്ങി ഇവിടെ ഇനി ഒന്നും തെളിയിക്കാനില്ലാത്ത മനുഷ്യനാണ്.. എന്നിട്ടും അദ്ദേഹം വീണ്ടും വീണ്ടും സ്വയം dedicate ചെയ്യാന്‍ തയാറാവുന്നു..! ഇതൊരു പ്രചോദനമാണ്.. സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമല്ല, ജീവിതത്തെ സ്നേഹിക്കുന്നവര്‍ക്കും എന്നാണ് കുറിപ്പില്‍ പറയുന്നത്. നിരവധിപേരാണ് ഇതിന് താഴെ കമന്റുകള്‍ ചെയ്തിരിക്കുന്നത്.
‘ആദ്യമായല്ല ഇദ്ദേഹം സിനിമകള്‍ക്ക് വേണ്ടി പരിശ്രമങ്ങള്‍ നടത്തുന്നത്.
താഴ് വാരം , കമലദളം വാനപ്രസ്ഥം , കാലാപാനി, ഗുരു തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍..’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.