“മോഹന്‍ലാലിനെ ഒടിയന് സിനിമയെവെച്ചു ചൊറിയുന്ന ആളുകള്‍ ഈ സിനിമകള്‍ ഒന്നും കണ്ടില്ലേ?” ; കുറിപ്പ്
മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് മോഹന്‍ലാല്‍. ഇന്ന് പകരം വെക്കാനില്ലാത്ത നടനായി ആഘോഷിക്കപ്പെടുന്ന മോഹന്‍ലാലിനറെ സിനിമയിലേക്കുള്ള കടന്ന് വരവ് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളിലാണഅ മോഹന്‍ലാല്‍ കൂടുതലും അഭിനയിച്ചത്. നായകനാവാനുള്ള രൂപഭംഗിയില്ലെന്ന് പറഞ്ഞ് നടനെ പലരും തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അഭിനയ മികവിലൂടെ നായക നിരയിലേക്ക് ഉയരാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. ഇന്നിപ്പോള്‍ സ്വന്തമായി സംവിധാനം ചെയ്ത സിനിമ വരെ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാലിന്റേതായി ഏറഅറവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആയിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്
കുറിപ്പിന്റെ പൂര്‍ണരൂപം
ഒടിയന് സിനിമ കഴിഞ്ഞതിനു ശേഷം മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയം ഒക്കേ പോയി അദ്ദേഹത്തിനു ഇനി അഭിനയിക്കാന്‍ പറ്റില്ല എന്നൊക്കെ ഒരുപാട് പേര് കളിയാക്കി. എന്നാല്‍ ഈ മൂന്നു കഥാപാത്രങ്ങളും അദ്ദേഹം തന്നെ ചെയ്തത് ആണ് ഒടിയന് എന്ന സിനിമയിക് ശേഷം. മോഹന്‍ലാല്‍ എന്നാ നടനെ ഒടിയന് സിനിമയെ വെച്ചു ചൊറിയുന്ന ആളുകള്‍
ഇ സിനിമകള്‍ ഒന്നും കണ്ടില്ലേ ?
ദൃശ്യം2- ഒരുപക്ഷെ ott അല്ലാതെ തിയറ്റര്‍ ആയിരിന്നു എങ്കില്‍ സിനിമ പുലിമുരുഗന് എന്ന സിനിമയുടെ റെക്കോര്‍ഡ് ബ്രേക്ക് ചെയ്യും ആയിരിന്നു.
കുറച്ചു wait ചെയ്തു ഇറക്കി എങ്കില്‍ ഈ കളിയാക്കുന്ന ആളുകള്‍ക്ക് അടി കിട്ടുന്ന രീതിയില്‍ ആകും ആയിരിന്നു. മീനാ മേഡം പുറകില്‍ നിന്നും വിളിക്കുബോള്‍ ലാലേട്ടന് കണ്ണുകള്‍ കൊണ്ട് കാണിക്കുന്ന ആ അഭിനയം…
ലൂസിഫര്‍-ലാലേട്ടനെ എങ്ങനെ മാസ്സ് ആയി കാണിക്കണം എന്നു പ്രിഥ്വിരാജ് അടിപൊളി ആയി തന്നെ ഈ സിനിമയില്‍ കാണിച്ചു. അതിലേ എന്റെ പിളേരെ തൊടുന്നോടാ എന്നാ സംഭവം കൊച്ച് പിള്ളേര് മുതല്‍ അപ്പൂപ്പന്മാര് വരെ ഏറ്റെടുത്തു.
കായംകുളം കൊച്ചുണ്ണി- നായകന് നിവിന്‍ ആയിരിക്കും എന്നാല്‍ സിനിമ കൊണ്ട് പോയത് സഹതാരം ആയി വന്ന ലാലേട്ടനും അദ്ദേഹം ഈ സിനിമ എന്തോ 30 മിനിറ്റ് മാത്രമേ ഉള്ളു. പക്ഷേ അദ്ദേഹം വരുന്ന സീന്‍ എല്ലാം കൈ അടി തന്നെ ആയിരിന്നു. പക്കി ആയി പരക്കായ പ്രവേശനം. ചാരം ആണ് എന്നു കരുതി ചികയാന്‍ നില്‍ക്കരുത് കനല് കെട്ടില്ല എങ്കില്‍ തിരികെ വരും.
Fan fight നടത്താന്‍ ഇടുന്ന പോസ്റ്റ് അല്ല.. ഏതൊരു നടനെ ആണ് എകിലും isult ചെയ്യരുത് അത്രയേ ഉള്ളു.