“മോഹൻലാൽ സിനിമകൾ പരാജയപ്പെടുന്നത് സിനിമകൾ മോശമാകുന്നത് കൊണ്ടുമാത്രല്ല” ; കുറിപ്പ്
1 min read

“മോഹൻലാൽ സിനിമകൾ പരാജയപ്പെടുന്നത് സിനിമകൾ മോശമാകുന്നത് കൊണ്ടുമാത്രല്ല” ; കുറിപ്പ്

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. മലയാള സിനിമയ്‌ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ വാക്കുകൾക്കതീതമാണ്. ഇനിയുമെത്രയോ സിനിമകൾ, വേഷങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. അത്തരത്തിൽ മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. റിലീസ് ജനുവരി 30ന് ആണ്. രജപുത്ര നിര്‍മിക്കുന്ന ഒരു മോഹൻലാല്‍ ചിത്രമാണ് തുടരും. മലയാള മോഹൻലാല്‍ നായകനാകുമ്പോള്‍ കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നുവെന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള തുടരും സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ചും സിനിമയെക്കുറിച്ചും ലോറൻസ് മാത്യു സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

മോഹൻലാൽ സിനിമകൾ പരാജയപ്പെടുന്നത് സിനിമകൾ മോശമാകുന്നത് കൊണ്ടുമാത്രല്ല, അയാൾ ചെയ്തുവെച്ച പല സിനിമകളുടെയും ബെഞ്ച്മാർക്ക് അങ്ങേർക്ക് തന്നെ ഭാരം ആവുന്നതുകൊണ്ടുകൂടിയാണ്….

ദൃശ്യം കഴിഞ്ഞിട്ട് ഒരു ഫാമിലി മൂവി ആയ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, എത്രമാത്രം അതൊരു ഫാമിലി മൂവി മാത്രമാണെന്ന് പറഞ്ഞാലും, ആളുകൾ ദൃശ്യം പോലെയൊരു സിനിമ ആവും പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച്, മോഹൻലാൽ – മീന കോമ്പോ വരുമ്പോൾ… അത്രയും പ്രതീക്ഷകൾക്ക് വിപരീതമായി ഒരു സിനിമ ഉണ്ടായിട്ടും അത് ഹിറ്റായി. അതൊരു rare incident ആണെന്നു പറയാതെ വയ്യാ…

 

ഇപ്പോൾ തുടരും എന്ന സിനിമ ഒരു സാധാരണ ഫാമിലി മൂവി ആണെന്നു പറയുമ്പോഴും, ഒന്നെകിൽ ഒരു ദൃശ്യം പോലെയൊരു ത്രില്ലേറോ അല്ലെങ്കിൽ ഒരു ലോഹം പോലെയൊരു heist പടം ഉള്ളിന്റെ ഉള്ളിൽ എവിടെയൊക്കെയൊ ആളുകൾ പ്രതീക്ഷിക്കുന്നുണ്ട്.

 

ഇതൊരു നോർമൽ ഫാമിലി മൂവി ആണെങ്കിൽ, ഈ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചാൽ ശേഷവും, മുന്തിരിവള്ളികൾ എന്ന സിനിമയ്ക്ക് ഉണ്ടായിരുന്നപോലെ എന്തേലും ഒരു മാജിക്‌ ഇവിടെയും ഉണ്ടാവണം.

 

MVT എന്റെ ഒരു പേർസണൽ ഫേവറൈറ്റ് അല്ല… കുറെ കേട്ടു മടുത്ത കഥ തന്നെയാണ്.. ആ സിനിമ എങ്ങനെ ഇത്രയും ഹിറ്റ്‌ ആയി എന്നറിയില്ല…

 

എന്നാൽ, വിജയിക്കേണ്ട പല മോഹൻലാൽ സിനിമകളും പരാജയപ്പെട്ടിട്ടും ഉണ്ട്… ഗ്രാൻഡ്മാസ്റ്റർ പ്രതീക്ഷിച്ചു പോയവർക്ക് വില്ലൻ ദഹിച്ചില്ല…

 

ബാഹുബലി പ്രതീക്ഷിച്ചവർക്ക് ഒടിയനും, മരക്കാറും, വാലിബനും ദഹിച്ചില്ല… ഈ മൂന്ന് സിനിമകൾക്കും മോശമായി വന്നത് തിരക്കഥയും സംഭാഷണവും മേക്കിങ്ങുമാണ്… സംവിധായകർ ചതിച്ചു എന്ന് പറഞ്ഞാലും അത്ഭുതമില്ല…

 

പരമാവധി ലോ ഹൈപ്പിൽ വന്നിട്ട്, നേര് വിജയിച്ചു…

 

മോഹൻലാലിന് കിട്ടാത്ത ഈ പ്രിവിലേജ് മമ്മൂട്ടിക്ക് ഉണ്ട്… അതായത്, മമ്മൂട്ടിയുടെ ഓരോ പുതിയ സിനിമ വരുമ്പോഴും , അതൊരു പുത്തൻ സിനിമ ആയിട്ട് തന്നെയാണ് സമീപിക്കുക…

 

അല്ലാതെ പഴയ മമ്മൂട്ടി സിനിമകളെ വെച്ച് കമ്പയർ ചെയ്‌താരും പുതിയ മമ്മൂട്ടി സിനിമകൾ കാണാൻ പോകാറില്ല…അതുകൊണ്ട്, കിട്ടുന്ന സിനിമകൾ ഒരുവിധം കുഴപ്പമില്ലാതെ ഓടിക്കാൻ ഇപ്പോൾ മമ്മൂട്ടിക്ക് കഴിയുന്നുണ്ട്.

 

ഈ സിനിമ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു 🔥

 

Lawrence Mathew