” മോഹൻലാലിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ personal ജീവിതം നോക്കിയോ വിശ്വാസങ്ങൾ നോക്കിയോ അല്ല… “
ഒരു മലയാളിക്ക് എത്തപ്പെടാൻ സാധിക്കുന്നതിൻ്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒന്നായ മോഹൻലാൽ.ഇന്നും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചുള്ള ഒരു കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
മോഹൻലാൽ എന്ന നടൻ മലയാളികൾ അറിഞ്ഞോ അറിയാതെയോ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിമാറിയിട്ട് കൊല്ലങ്ങൾ ഏറെയായി. കഴിഞ്ഞ നാല്പതിൽ അധികം വർഷങ്ങളായി താൻ അഭിനയിച്ച സിനി മകളിലൂടെയും, പരസ്യങ്ങളിലൂടെയും, സ്റ്റേജ് ഷോ കളിലൂടെയും, പാട്ടുകളിലൂടെയും, ഇടയ്ക്കുണ്ടാകുന്ന വിവാദങ്ങളിലൂടെയും അദ്ദേഹം എപ്പോഴും നമ്മളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
ഇപ്പോൾ 64 വയസ്സായ അദ്ദേഹം career ന്റെ സായാഹ്നത്തിലാണ്. അപ്പോഴും ചിലർ അയാൾ ആരെയും ബുദ്ധിമുട്ടിക്കാതെ പിന്തുടരുന്ന വിശ്വാസങ്ങളെ ചൂണ്ടികാണിച്ചു പരിഹസിക്കുന്ന തിരക്കിലാണ്. ആൾ ദൈവത്തിനു മുൻപിൽ പോയി കുമ്പിട്ടു, birthday ക്കു വിഷ് ചെയ്തു എന്നതൊക്കെയാണ് കുറ്റം.
എന്നാൽ ഈ കുറ്റം പറയുന്നവർ നിത്യേന പോയി പ്രാർത്ഥിക്കുന്ന ആരാധനാലയങ്ങളിൽ അവർ ഉണ്ടെന്നു വിശ്വസിക്കുന്ന ദൈവം സത്യമോ മിഥ്യയോ?. ചെകുത്താനെ കല്ലെറിയലും, ഗരുഡൻ തൂക്കവും, പത്രത്തിൽ കിടത്തി പ്രാർത്ഥിക്കലും ഒക്കെ ചെയ്യുന്ന നമുക്ക് അയാളെ വിമർശിക്കാനുള്ള അർഹത ഉണ്ടോ. Atleast unlike real gods, human god’s actions are quantifiable and visible.അവർ തുടങ്ങിയ ആശുപത്രി പതിനായിരക്കണക്കിന് പേരുടെ ജീവൻ ഇതുവരെ രക്ഷിച്ചിട്ടുണ്ടാകാം.
മോഹൻലാലിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ personal ജീവിതം നോക്കിയോ വിശ്വാസങ്ങൾ നോക്കിയോ അല്ല.. മറിച്ച് actor എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ talent കണ്ടാണ്. വിമർശനങ്ങളും അദ്ദേഹത്തിന്റെ തൊഴിൽ മേഖലയെ ബന്ധപ്പെടുത്തി തന്നെയാകണം.
അല്ലാതെ മോഹൻലാൽ ആൾ ദൈവത്തെ കാണാൻ പോയി എന്ന് പറഞ്ഞ് കളിയാക്കുന്നവർ സ്വന്തം ഉള്ളിലേക്ക് തന്നെ നോക്കി തെളിവോടെ ചില ചോദ്യങ്ങൾ ചോദിച്ചാൽ പലതിനും ഉത്തരം ഉണ്ടാവില്ല.