“അങ്ങനെ എത്രയെത്രയോ കാമുക ഭാവങ്ങൾ ആ മുഖത്ത് മിന്നി മറഞ്ഞിട്ടുണ്ട് …”; മോഹൻലാലിനെ കുറിച്ച് കുറിപ്പ്
മലയാളികളുടെ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാല്‍ ഇന്നും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ് നില്‍ക്കുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ഒരു കാലത്ത് മലയാള സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനുമാണ്. മാസ് ആക്ഷന്‍ ഹീറോയായും വളരെ വള്‍നറബിള്‍ ആയ കഥാപാത്രങ്ങളും മോഹന്‍ലാല്‍ ചെയ്തു.തന്മാത്ര, ചിത്രം, താളവട്ടം, പ്രണയം തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. കോമഡിയും അസമാന്യമായി ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച നടന്‍ കൂടിയാണ് അദ്ദേഹം. വൈൾഡ് ആയി പ്രണയിക്കുന്ന കുറെ കാമുക ഭാവങ്ങളും മോഹൻലാൽ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇതേ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിൻ്റെ പൂർണരൂപം
ഇഷ്ടം തോന്നിയാൽ wild ആയിട്ട് അങ്ങനെ പ്രണയിക്കുന്ന കുറെ കാമുക ഭാവങ്ങൾ മോഹൻലാൽ ലൂടെ കടന്നു പോയിട്ടുണ്ട്..!
മുന്തിരി തോപ്പുകളിലെ സോളമനാണ് ആ ലിസ്റ്റിൽ എന്റെ priority. ഒരു തണുത്ത വെളുപ്പാൻ കാലത്ത്, തന്റെ മുന്തിരി തോട്ടത്തിൽ നിന്ന് ടാങ്കർ ലോറി ഓടിച്ചു എത്തുന്ന സോളമൻ. അയാളുടെ സോഫിയോടുള്ള പ്രണയം അങ്ങേയറ്റം ഭ്രാന്തമായിരുന്നു. ശരീര നിബദ്ധമല്ലാത്ത പ്രണയത്തെ കാണിച്ചു തന്ന കാമുകൻ!!
മറ്റൊന്ന്, സുഖമോ ദേവി യിലെ സണ്ണി യാണ്. കൊടുങ്കാറ്റു പോലെ ആണ് അയാളുടെ പ്രണയം. നാളെ എന്നോ ഇന്നലെ എന്നോ ഒരു നിമിഷം ഇല്ലാതെ, ഈ നിമിഷത്തിന്റെ “കിറുക്ക് ” മുഴുവൻ ആസ്വദിച്ചു ജീവിച്ച, ഒടുവിൽ അയാളെ തട്ടിയെടുത്ത മരണം പോലും അയാളെ പ്രണയിച്ചിരിക്കാം!!
“ചന്ദ്രോത്സവ ” ത്തിലെ ചിറയ്ക്കൽ ശ്രീ ഹരിയുടെ പ്രണയം, ബാല്യ ത്തിലെങ്ങോ ചിതറി കിടക്കുന്ന കുപ്പി വള കെട്ടുകളുടെ യും, പുസ്തകത്തിൽ ആരും കാണാതൊളിപ്പിച്ച മയിൽ പീലി തുണ്ടിന്റെയും ഓർമ്മയാണ്. “ഒരാളെ പോലെ ഏഴു പേരുണ്ടെന്ന് ഒക്കെ പറയുന്നത് വെറുതെയാ, ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളു “എന്നയാൾ പറയുമ്പോൾ നഷ്ട പ്രണയങ്ങളുടെ സ്മാരകത്തിൽ എഴുതി ചേർക്കാൻ ഒരു വരി കൂടിയായി അത് മാറുന്നുണ്ട്.
അങ്ങനെ എത്രയെത്രയോ കാമുക ഭാവങ്ങൾ ആ മുഖത്ത് മിന്നി മറഞ്ഞിട്ടുണ്ട്..”ചോദിക്കാനും പറയാനും ആളുണ്ടോ?” എന്ന് ചോദിക്കുന്ന ദാസനിൽ നിന്നും “ips കാരനായ മോഡേൺ രാമനെ ” തെറി പറയുന്ന കാർത്തികേയൻ വരെ പ്രണയത്തിന്റെ എത്ര എത്രയോ variations.. ❤️❤️എണ്ണിയാലോടുങ്ങാത്ത കടല് പോലെ യുള്ള ഭാവ സഞ്ചാരങ്ങൾ…!!