‘പച്ചയായ മനുഷ്യരും കഥാ സന്ദര്‍ഭങ്ങളും മാത്രം. ജോഷിയുടെ underrated gem’; മഹായാനം ചിത്രത്തെക്കുറിച്ച് ആരാധകന്റെ കുറിപ്പ്
താരമായും നടനായും ഒരേ സമയം അത്ഭുതപ്പെടുത്താന്‍ കഴിയുന്ന പ്രതിഭയായാണ് മമ്മൂട്ടി. അദ്ദേഹം നായകനായി 1989ല്‍ റിലീസ് ചെയ്ത ചിത്രമാണ് മഹായാനം. എ കെ ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷിയാണ് സിനിമ സംവിധാനം ചെയ്തത്. മമ്മൂട്ടിയെ കൂടാതെ സീമ, ജലജ, മുകേഷ്, ഫിലോമിന, ബാലന് കെ നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ എസ് ചിത്ര,എം ജി ശ്രീകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ ശങ്കുണ്ണി എഡിറ്റിങ്ങും ജയാനന്‍ വിന്‍സെന്റ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ഹണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി ടി രാജനാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒറു സീനിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ് വായിക്കാം
കുറിപ്പിന്റെ പൂര്‍ണരൂപം
കടയില്‍ ആരോ കാണാന്‍ കാത്തിരിക്കുന്നു എന്ന് കേട്ട് വന്നതാണ് ചന്ദ്രു. ചായ കടയുടെ പുറത്തെ car കണ്ടപ്പോഴേ ചന്ദ്രുവിനു ആളെ മനസിലാകുന്നു. എന്നാല്‍ വന്നത് മകന് അബു ആണെന്നു കണ്ടപ്പോള്‍ ” വാപ്പ മാറി ഇപ്പൊ മകന് ആയോ, ഞാന്‍ എങ്ങും ഓടി പോവുകയൊന്നും ഇല്ലാ.. ലോറി വിറ്റിട്ടാണെങ്കിലും പൈസ ഞാന്‍ തരും എന്ന് ചന്ദ്രു പറയുകയാണ് .
എന്നാല്‍ വാപ്പ കഴിഞ്ഞ ആഴ്ച മയ്യത്തായെന്നും വണ്ടിയുടെ ബുക്കും പേപ്പറും തരാന്‍ വന്നതാണെന്നും അബു പറയുമ്പോള്‍ ചന്ദ്രു വിതുമ്പുന്നത് കാണാം. ‘മരിക്കുന്നതിന് മുന്‍പ് വാപ്പ ഒന്നേ പറഞ്ഞോള്ളൂ… ചന്ദുവിനെ ബുക്കും പേപ്പറും ഏല്‍പ്പിക്കണം.. നിങ്ങളെ വല്യ ഇഷ്ടമായിരുന്നു വാപ്പാക്ക്”എന്ന് പറഞ്ഞു അബു പോകുമ്പോള്‍ അത് വരെ പരുക്കന്‍ ഭവങ്ങളുമായി നിന്ന ചന്ദ്രു ഉരുകുകയാണ്. പുറമെ മുരടന്‍ ആണെന്നു തോന്നുമെങ്കിലും ചന്ദ്രുവിന്റെ ഉള്ള് പട്ടുപോലെയാണ് എന്ന് എല്ലാം കണ്ടുനിന്ന രാജമ്മക്ക് മനസിലാകുന്നു. പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായ മഹായാനത്തിലെ ഏറ്റവും പ്രിയപ്പെട്ട സീന്‍.
വാപ്പ മരിച്ചു എന്ന് അബു പറയുമ്പോള്‍ ഉള്ള ഇക്കയുടെ എക്സ്പ്രഷനും കൂടെയുള്ള ആ bgm ഉം പ്രേക്ഷകരുടെ ഉള്ളുലക്കും. കഥയുടെ മുകളില്‍ നില്ക്കുന്ന ഒരു കഥാപാത്രം പോലും ഈ സിനിമയില്‍ ഇല്ല. പച്ചയായ മനുഷ്യരും കഥാ സന്ദര്‍ഭങ്ങളും മാത്രം. ജോഷിയുടെ underrated gem