‘കാതല്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയത് മമ്മൂട്ടിയുടെ കയ്യൊപ്പ് എന്ന സിനിമയാണ്’; കുറിപ്പ് വൈറല്‍
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. സിനിമയുടെ ബോര്‍ഡുകളും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന് സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കകമാണ് പോസ്റ്റര്‍ വൈറലായത്. ഇപ്പോഴിതാ പോസ്റ്റര്‍ കണ്ടതിന്ശേഷം ഒരു സിനിമാപ്രേമി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഇന്ന് കാതല്‍ ദ കോര്‍ എന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയത് 2007 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് എന്ന മനോഹരമായ ചിത്രമാണ്. അംബികാസുതന്‍ മങ്ങാടിന്റെ രചനയില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത കയ്യൊപ്പ് എന്ന അതിമനോഹര ചിത്രം അധികമാരും കണ്ടിരിക്കാന്‍ വഴിയില്ല. ആ സിനിമയില്‍ മമ്മൂട്ടിയും ഖുശ്ബുവും അവതരിപ്പിച്ച ബാലചന്ദ്രനും പത്മയും ഇന്നും മായാത്ത പ്രണയനൊമ്പരമാണ്. സിനിമയില്‍ ഒരിക്കല്‍ പോലും രണ്ടുപേരെയും ഒന്നിച്ച് ഒരു സീനില്‍പോലും കാണിക്കാതെ രണ്ട് മനസ്സുകളുടെ പ്രണയം എത്ര മനോഹരമായാണ് രഞ്ജിത്ത് അവതരിപ്പിച്ചത്. ആ കാലഘട്ടത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ വേണ്ടത്ര (അര്‍ഹമായ)സാമ്പത്തിക വിജയമോ, അക്കാദമിക് ചര്‍ച്ചകളോ കിട്ടാതെ പോയ ചിത്രമാണ് കയ്യൊപ്പ് എന്ന് തോന്നിയിട്ടുണ്ട്.
ഇന്ന് കാലം മാറി ,റോഷാക്ക് പോലൊരു പരീക്ഷണ ചിത്രം പോലും മികച്ച മാര്‍ക്കറ്റിങ്ങിലൂടെ തിയറ്ററില്‍ തന്നെ നല്ല വിജയവും നല്ല അഭിപ്രായങ്ങളും നേടാന്‍ കഴിഞ്ഞ കാലം. സിനിമ നല്ലതാണെങ്കില്‍ താരങ്ങളെയും സംവിധായകരെയും നോക്കാതെ പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാലം. തിയറ്റര്‍ കളക്ഷന്‍ അല്ലാതെ തന്നെ വിവിധ വഴികളിലൂടെ നിര്‍മ്മാതാക്കള്‍ സേഫ് ആകുന്ന കാലം. ഒത്തിരി ചവറുകള്‍ക്കിടയില്‍ ഒരു നല്ല സിനിമക്ക് കാത്തിരിക്കുന്നവരാണ് ഇന്നിന്റെ പ്രേക്ഷകര്‍. ഒരു മനോഹരമായ പ്രണയചിത്രം തന്നെ ആകട്ടെ കാതല്‍ ദ കോര്‍ എന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘കയ്യൊപ്പ് റിലീസ് ദിവസം തിയറ്ററില്‍ നിന്ന് തന്നെ കണ്ടു. ഒന്നര മണിക്കൂറുള്ള സിനിമക്ക് തിയറ്ററില്‍ അക്കാലത്ത് ആളുകളെ ആകര്‍ഷിക്കാന്‍ പ്രയാസമായിരുന്നു. ഇന്നാണെങ്കില്‍ ഇത്തരം സിനിമകള്‍ OTT യില്‍ സേഫ് ആണ്’, ‘കയ്യൊപ്പ് കണ്ട് ഒരു മരവിപ്പ് ആയിരുന്നൂ. ഇറങ്ങിയ കാലം തെറ്റിപ്പോയി അല്ലെങ്കില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെടെണ്ട പടം ആയിരുന്നു’ എന്നെല്ലാമാണ് കുറിപ്പിന് താഴെ വന്ന കമന്റുകള്‍.