”മമ്മൂട്ടി’ആ പേരിന് ആരും തോല്‍പ്പിക്കാന്‍ കഴിയാത്ത ‘അഭിനയ കുലപതി’എന്ന് കൂടി അര്‍ത്ഥമുണ്ട്’; കുറിപ്പ് ശ്രദ്ധ നേടുന്നു
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതമാണ് മമ്മൂട്ടി. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും കേരളം ചോദിക്കുന്നത്. നിത്യഹരിതമായൊരു അഭിനയകാലമായി മമ്മൂട്ടി തുടരുന്നു. ഓരോ മലയാളിയുടേയും മനസ്സിനെ തൊട്ട ഒരു നിമിഷമെങ്കിലും ഇക്കാലം കൊണ്ട് മമ്മൂട്ടി പകര്‍ന്നാടി.
ഒരുപാട് പരിമിതികളുള്ള, തീരാത്ത അഭിനിവേശം കൊണ്ട് മാത്രം നടനായ ഒരുവനാണ് താനെന്ന് മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്. അതിന്റെ തെളിവുകള്‍ തന്നെയാണ് പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങളിലും കാണാന്‍ സാധിക്കുന്നതും. സിനിമയില്‍ വലിയൊരു താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന്, ‘ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമാക്കാര് ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല’, എന്നായിരുന്നു ഒരഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടി അഭിനയിച്ച ഇഷ്ട കഥാപാത്രങ്ങളേതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരം മാത്രം നല്കാന് ബുദ്ധിമുട്ടായിരിക്കും. ഇപ്പോഴിതാ സിനിഫൈല്‍ഗ്രൂപ്പില്‍ മമ്മൂട്ടിയെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ലാലേട്ടന്റെ ഏറ്റവും മികച്ച സിനിമകള്‍ ഏതൊക്കെ എന്നു ചോദിച്ചാല്‍ ഓരോ മലയാളിയും സെക്കന്റ്കള്‍ക്കുള്ളില്‍ ഉത്തരം തരും. ‘വാന പ്രസ്തവും, ഇരുവരും’. എന്നാല്‍ മമ്മൂക്കയുടെ മികച്ച സിനിമകള്‍ ഏതൊക്കെ ആണെന്ന് ചോദിച്ചാല്‍ നമ്മള്‍ക്ക് അതിന് ഉത്തരം കാണില്ല.അല്ലെങ്കില്‍ ഉത്തരം പറയാന്‍ നമ്മള്‍ക്ക് കുറച്ച് കൂടുതല്‍ ആലോചിക്കേണ്ടി വരും. കാരണം. തനിയാവര്ത്തനമാണോ,വടക്കന്‍ വീരഗാഥായാണോ, മതിലുകള്‍ ആണോ,മൃഗയയാണോ, സൂര്യ മാനസമാണോ,അമരമാണോ, പൊന്തന്മടയാണോ, വിധേയന് ആണോ, ഭൂതക്കണ്ണാടിയാണോ, ഡാനിയാണോ, കുട്ടി സ്രാങ്ക് ആണോ,കയ്യൊപ് ആണോ, അംബേത്ക്കര്‍ ആണോ,കാഴ്ചയാണോ, രാപകല്‍ ആണോ, കറുത്ത പക്ഷികള്‍ ആണോ,പാലേരി മാണിക്യമാണോ, പേരമ്പ് ആണോ, നന്‍പകല്‍ ആണോ… അങ്ങനെ അങ്ങനെ പോകുന്നു ലിസ്റ്റുകള്‍..
ഒന്നോ രണ്ടോ പടങ്ങള്‍ എടുത്ത് വെച്ച് അളക്കാന്‍ മാത്രം നിന്ന് തരാത്ത നടന് ആണ് മമ്മൂട്ടി.. അത് കൊണ്ട് തന്നെയാണ് അന്യ ഭാഷയിലെ സംവിധായകന് പോലും ഇങേരെ Face Of Indian Cinema എന്ന് വിളിച്ചത്. മമ്മൂട്ടി ആ പേരിന് ആരും തോല്‍പ്പിക്കാന്‍ കഴിയാത്ത ‘അഭിനയ കുലപതി’എന്ന് കൂടി അര്‍ത്ഥമുണ്ട്.