എതിരാളികൾ ഇല്ലാത്ത എഴുപതുകാരൻ…!!! മമ്മൂട്ടി മലയാളത്തിൻ്റെ മെഗാസ്റ്റാർ
നടന് എന്ന നിലയില്‍ മലയാള സിനിമയുടെ മെഗാസ്റ്റാറായിട്ടും ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനവുമായി മാറിയ താരമാണ് മമ്മൂട്ടി. ഭീഷ്മപർവം മുതൽ കാതൽ വരെ- മമ്മൂട്ടി തന്നിലെ നടനെയും താരത്തെയും പുതുക്കിയും മിനുക്കിയും മുന്നേറുകയാണ്. മമ്മൂട്ടിയുടെ ആക്ടിംഗ് കരിയറിലെ പുതിയ ഘട്ടമെന്ന് വാഴ്ത്തുന്ന നൻപകൽ നേരത്ത് മയക്കത്തിലെയും റോഷാക്കിലെയും കാതലിലെയുമൊക്കെ പെർഫോർമൻസിനെ വെല്ലുന്ന പ്രകടനങ്ങളും അഭിനയ ഭാവങ്ങൾ അമ്പത് കൊല്ലത്തിനിടെ പലവട്ടം മലയാളി കണ്ടിട്ടുണ്ട്. ഇനി മമ്മൂട്ടിയുടെ അടുത്ത സിനിമ ഭ്രമയുഗം ആണ്. ഭ്രമയുഗത്തിലെത്തുമ്പോൾ ഇതുവരെ കാണാത്തൊരു മമ്മൂട്ടി പ്രകടനമാണോ മുന്നിലെത്തുകയെന്ന് പലരും ചിന്തിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിൻ്റെ പൂർണ രൂപം
എതിരാളികൾ ഇല്ലാത്ത എഴുപതുകാരൻ..
എന്ത് ഭംഗിയായിട്ടാണല്ലേ താരതമ്യപ്പെടുത്തലുകൾക്ക് പോലും ഒരിടം കൊടുക്കാതെ തന്റെ എഴുപതുകളിലൂടെ നമ്മുടെ മമ്മൂക്ക നടന്നടുക്കുന്നത്..
ഒപ്പം ഉണ്ടായിരുന്നവരും വന്നവരും കളം പിടിക്കാൻ പ്രയാസപെടുമ്പോളും ചിലർ വിജയവഴിയിൽ നിന്നും തെന്നി മാറിയപ്പോളും എത്ര സ്ഥിരതയോടെയാണ് മമ്മൂക്ക തന്റെ ഗ്രാഫ് സന്തുലിതമാക്കുന്നത്..
ഒരു സൂപ്പർതാരം എന്ന് വിളിച്ചക്ഷേപിക്കുന്നതിനേക്കാൾ ഒരു നല്ല നടൻ എന്ന് വിളിക്കുന്നതാണെനിക്കിഷ്ടം അതിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് ഞാൻ നടത്തികൊണ്ടിരിക്കുന്നത്..30വർഷങ്ങൾക്ക് മുൻപ് പറഞ്ഞത് തന്റെ എഴുപതുകളിലും പ്രാവർത്തികമാക്കുന്ന നായകൻ..
വാർത്തമനകാല എഴുപതുകളിലെന്ന പോലെ വരാനിരിക്കുന്ന ദശാബ്ദങ്ങൾക്കപ്പുറവും കഥാപത്രങ്ങളിലെ വ്യത്യസ്തത അന്വേഷിക്കാനുള്ള ത്വരയും സിനിമയോടുള്ള തീരാത്ത അഭിനിവേശവും അദ്ദേഹത്തിൽ എന്നും ബാക്കിയുണ്ടാവും..
മമ്മൂട്ടി മലയാളത്തിന്റെ മെഗാസ്റ്റാർ.. 👑❤️
©Alan JosephCJ