‘ലിസ്റ്റിന് സ്റ്റീഫന്‍ എന്ന പേര് ഇന്ന് ഒരു ബ്രാന്‍ഡ് ആയി മാറി കഴിഞ്ഞു’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാള സിനിമയില്‍ തുടരെ ഹിറ്റുകള്‍ സൃഷ്ടിക്കുകയാണ് പൃഥിരാജ്-ലിസ്റ്റിന് സ്റ്റീഫന്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍. ജനഗണമന, കടുവ എന്നീ രണ്ട് സിനിമകളുടെ വിജയവും ഇതിന് ഉദാഹരണമാണ്. അതിനാല്‍ തന്നെ ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ കമ്പനിയും പൃഥിരാജിന്റെ പൃഥിരാജ് പ്രൊഡക്ഷന്‍സും തമ്മിലുള്ള കൂട്ടുകെട്ടില്‍ സിനിമാ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണിപ്പോഴുള്ളത്. ട്രാഫിക്കിലൂടെയായിരുന്നു ലിസ്റ്റിന് സ്റ്റീഫനെന്ന പേര് മലയാളികള്‍ക്ക് പരിചിതമായത്. കെട്ട്യോളാണ് മാലാഖ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് അദ്ദേഹമാണ്. പൃഥ്വിരാജും കുടുംബവുമായി അടുത്ത സൗഹൃദമാണ് ലിസ്റ്റിനുള്ളത്. ലിസ്റ്റിന്റേതായി ഈ അടുത്ത് പുറത്തിറങ്ങുന്ന അഭിമുഖങ്ങളും വളരെ വൈറലാവാറുണ്ട്. ഇപ്പോഴിതാ ലിസ്റ്റിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ലിസ്റ്റിന് സ്റ്റീഫന്‍.
വലിയ പരാജയം ഏറ്റുവാങ്ങിയ പുതുമുഖ സംവിധായകന് ആയിരുന്നു അന്ന് രാജേഷ് പിള്ള. വര്ഷങ്ങള്ക് ശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം നിര്‍മിച്ചു കൊണ്ടാണ് ലിസ്റ്റിന് സ്റ്റീഫന്‍ മലയാള സിനിമയിലേക്ക് കടന്ന് വന്നത്. അതും തന്റെ 24 വയസ്സില്‍. ചിത്രം : ട്രാഫിക്ക്. പിന്നീട് ലിസ്റ്റിന് നിര്‍മിച്ച മൂന്ന് ചിത്രങ്ങളുടെ പേര് കേട്ടാല്‍ തന്നെ, ലിസ്റ്റിന്റെ സ്ക്രിപ്റ്റ് സെന്‍സ് മനസിലാവും. ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര് യു.
പ്രിഥ്വിരാജിന്റെ ‘വിമാനം’ ആയിരിക്കണം ലിസ്റ്റിന് നേരിട്ട ആദ്യ പരാജയം. ബ്രദേഴ്സ് ഡേ എന്ന അസഹനീയമായ ചിത്രം വീണ്ടും രാജുവിനെ നായികനാക്കി ലിസ്റ്റിന് നിര്‍മിച്ചു. പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ച ചിത്രം പക്ഷെ നിര്‍മാതാവിന് ലാഭം ഉണ്ടാക്കി കൊടുത്തു. കെട്ട്യോള് ആണെന്റെ മാലാഖ, ഡ്രൈവിങ് ലൈസന്‍സ്, ജനഗണമന കടുവ, കൂമന് തുടങ്ങിയ സാമ്പത്തിക ലാഭം നേടിയ ചിത്രങ്ങളും നിര്‍മിച്ചത് ലിസ്റ്റിന് സ്റ്റീഫന്‍ ആണ്.
ലിസ്റ്റിന് സ്റ്റീഫന്‍ എന്ന പേര് ഇന്ന് ഒരു ബ്രാന്‍ഡ് ആയി മാറി കഴിഞ്ഞു. ഒരിക്കല്‍ അന്യഭാഷ ചിത്രങ്ങളെ കുറ്റം പറഞ്ഞ പ്രിഥ്വി രാജിന്റെ പങ്കാളിയായി കാന്തരാ ഉള്‍പ്പെടെ യുള്ള ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തില്‍ എടുത്തു. ഇനി ലിസ്റ്റിന് സ്റ്റീഫന്റെ നിര്‍മാണത്തില്‍ പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. തലേന്ന് രാത്രി പഠിച്ചു വരുന്ന കോമഡികള്‍ സിനിമയുടെ പ്രെസ്സ് മീറ്റില്‍ പറഞ്ഞു ചെറുതായി വെറുപ്പിക്കും എന്നതൊഴിച്ചാല്‍ ഇദ്ദേഹത്തിന്റെ അഭിമുഖങ്ങളും നല്ലതാണ്.