‘രണ്ടു റോളുകളില്‍ തകര്‍ത്താടിയ അടിപൊളി പടം, ഏതു കഥാപാത്രങ്ങളും ജോജുവിന്റ കയ്യില്‍ ഭദ്രമാണ്’; ഇരട്ട റിവ്യൂ പങ്കുവെച്ച് പ്രേക്ഷകന്
മലയാള സിനിമയില്‍ തന്റേതായ സ്ഥാനം പിടിച്ചടക്കിയ നടനാണ് ജോജു ജോര്‍ജ്. ജോസഫിലും പൊറിഞ്ചു മറിയം ജോസിലും നായാട്ടിലും മധുരത്തിലുമൊക്കെ അഭിനയ വിസ്മയം തീര്‍ത്ത ജോജു ജോര്‍ജിന്റെ പുതിയ സിനിമ ഇരട്ട കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇരട്ടയില്‍ പ്രമോദ് കുമാര്‍, വിനോദ് കുമാര്‍ എന്നീ ഇരട്ടകളെ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ച ജോജുവിന്റെ കഴിവിനെ സിനിമാ നിരൂപകരും പ്രേക്ഷകരും ഗംഭീര അഭിപ്രായം നല്‍കിയാണ് സ്വീകരിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ ഉള്ളലിയിക്കുന്ന ചിത്രം വീക്കെന്‍ഡില്‍ ഹൗസ് ഫുള്‍ ഷോയുമായി മുന്നോട്ടു കുതിക്കുകയാണ്.
അപ്പു പത്തു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്, ജോജു ജോര്‍ജ്, സൈജു വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് എംജി കൃഷ്ണന് ആണ്. അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ടതിന്ശേഷം പ്രേക്ഷകന് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്നലെ ഈ സിനിമ കണ്ടു.. ജോജു രണ്ടു റോളുകളില്‍ തകര്‍ത്താടിയ അടിപൊളി പടം. തകര്ത്താടിയെന്നോ അഴിഞ്ഞാടിയെന്നോ എന്താ പറയേണ്ടതെന്നറിയില്ല. ഒന്നു മാത്രം പറയാം, ഏതു കഥാപാത്രങ്ങളും ഈ മനുഷ്യന്റെ കയ്യില്‍ ഭദ്രമാണ്. അതുറപ്പ്. രണ്ടു കഥാപാത്രങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വിനോദിനെയാണ്. അതിമനോഹരം. അതിനര്‍ത്ഥം പ്രമോദ് എന്ന കഥാപാത്രം മോശമായി എന്നല്ല.
കുറ്റം പറയണമെങ്കില്‍: വിഷ്വലുകള്‍ ഒന്നുകൂടെ മനോഹരമാക്കാമായിരുന്നു. നല്ലൊരു BGM ഒരു ലെവല്‍ കൂടെ ഉയര്‍ത്തുമായിരുന്നു. കൂടാതെ അവസാന സീനുകളില്‍ വന്നു പോയ സ്ത്രീ കഥാപാത്രം (പേരറിയില്ല) അത്ര ശരിയായില്ല. ജോജുവിന്റെ നല്ല കുറെ വര്‍ഷങ്ങള്‍ എന്തുകൊണ്ടു മലയാള സിനിമ നഷ്ടമാക്കി എന്നൊരു തോന്നല്‍ മനസ്സില്‍ തോന്നിപ്പോയി. പൊറിഞ്ചുവിന് ശേഷം നല്ലൊരു കരുത്തന് റോള്‍. ഇതെന്റെ സിനിമ കണ്ട അനുഭവം മാത്രമാണ്.. റിവ്യൂ എഴുതാനൊന്നും ഞാനാളല്ല.