‘ഏതൊരു നടിയും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള കഥാപാത്രം ഏറ്റെടുത്ത് ചെയ്ത് കയ്യടി നേടുന്നത് നിസ്സാരമല്ല’; കുറിപ്പ് വൈറല്‍
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ ഇന്നലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. പുലിമുരുകന് ശേഷം സംവിധായകന് വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും പ്രകടനത്തെ പുകഴ്ത്തിയും നിരവധി പേര് രംഗത്തെത്തുന്നുണ്ട്. പ്രത്യേകിച്ച് ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം. വളരെ മികച്ച കഥാപാത്രമാണ് ഹണി റോസിന് ലഭിച്ചത്. അത് വളരെ മികച്ച രീതിയില്‍ തന്നെ ഹണി അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ ഒരു പ്രേക്ഷകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സ്പോയിലര്‍ ആണ് സിനിമ കാണാത്തവര്‍ വായിക്കരുതെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ടോവിനോയുടെ ചുംബനരംഗങ്ങളും മറ്റ് ഇന്റിമേറ്റ് സീനുകളും ഒക്കെ ഒരുപാട് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാവും ഒരു മുന്‍ നിര നടി ലെസ്ബിയന്‍ റോളില്‍ ഇത്രയും ധൈര്യത്തോടെ അഭിനയിക്കുന്നത്. പറഞ്ഞു വരുന്നത് ഉദയകൃഷ്ണ – വൈശാഖ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മോണ്‍സ്റ്റര്‍ എന്ന സിനിമയിലെ ഹണി റോസിനെ കുറിച്ചാണ്. ഈ സിനിമയുടെ നട്ടെല്ല് ഇതിന്റെ തിരക്കഥയാണ് എന്ന് സംവിധായകന് വൈശാഖ് ഒരു ഇന്റര്‍വ്യൂയില്‍ പറയുന്നത് കേട്ടിരുന്നു. എന്നാല്‍ ഞാന്‍ അത് തിരുത്തി പറയുകയാണ്.
ഈ സിനിമയുടെ നട്ടെല്ല് ഹണി റോസാണ്. ഏതൊരു നടിയും ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രം ഏറ്റെടുത്ത് അതിനെ മാക്സിമം പെര്‍ഫെക്ഷനോടെ അവതരിപ്പിച്ച് കയ്യടി നേടുക എന്നത് നിസാര കാര്യമല്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സിനിമയില്‍ ലാലേട്ടനേക്കാള്‍ കയ്യടി അര്‍ഹിക്കുന്നത് ഹണി റോസിന് തന്നെയാണന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഹണി റോസിന് മോഹന്ലാലിനേക്കാള് സ്ക്രീന്‍ സ്പേസ് ഉണ്ടെന്നും വളരെ മികച്ച രീതിയില്‍ ചെയ്തിട്ടുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
സിനിമ കണ്ടിറങ്ങിയ ഹണി റോസ് മാധ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ പറഞ്ഞ വാക്കുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററില്‍ കാണുന്നത്. അതും ഇത്രയും വലിയൊരു കഥാപാത്രം, ഇത്രയും വലിയൊരു ടീമിന്റെ കൂടെ അവതരിപ്പിക്കാന്‍ പറ്റി എന്നുള്ളത് വലിയൊരു ദൈവാനുഗ്രഹമായി കാണുന്നുവെന്നും എല്ലാവരും ഇനിയും സപ്പോര്‍ട്ട് ചെയ്യണമെന്നും ഹണി റോസ് പറഞ്ഞിരുന്നു. മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.