‘ലാലേട്ടന് ഫുള്‍ ഓണ്‍ ഷോ ഹൈ വോള്‍ട്ടേജ് പെര്‍ഫോമന്‍സാണ് അഡ്വക്കേറ്റ് ശിവരാമന്’; കുറിപ്പ്
മലയാള സിനിമയില്‍ തുടരെത്തുടരെ ഹിറ്റുകള്‍ സമ്മാനിക്കുകയും അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് മോഹന്‍ലാല്‍. ദൃശ്യം, ഒപ്പം, പുലിമുരുകന്, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടന് മലയാള സിനിമയില്‍ നാലുപതിറ്റാണ്ടായി തന്റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സില്‍ നായകനായ അപൂര്‍വം നടന്മാരില് ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഹലോയിലെ അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഇരട്ട സംവിധായകരായ റാഫി – മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ലാലിന്റെ ഹലോ. അഡ്വ. ശിവരാമാന് എന്ന സ്റ്റൈലന്‍ മദ്യപാനിയായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.
തമാശയില്‍ ചാലിച്ച ഈ സിനിമാ എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിച്ച ചിത്രമായിരുന്നു. മോഹന്‍ലാല്‍, പാര്‍വതി മില്ട്ടന്, ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, ഗണേഷ് കുമാര്‍, മധു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. നായികാകഥാപാത്രത്തിനായി ജ്യോതികയെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ആ കഥാപാത്രം പാര്‍വതി മില്ട്ടന് നല്‍കുകയായിരുന്നു.56 പ്രദര്‍ശന ശാലകളില്‍ പുറത്തിറങ്ങിയ ഈ ചലച്ചിത്രം വന്‍വിജയമായിരുന്നു. 2007 ലെ ഏറ്റവും മികച്ച വിജയം നേടിയ പത്ത് ചിത്രങ്ങളിലൊന്നായി ഈ ചലച്ചിത്രത്തെ ഇന്ത്യാഗ്ലിറ്റ്സും വണ്‍ഇന്ത്യയും തിരഞ്ഞെടുത്തു. അലക്സ് പോളാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ ഫാമിലി തന്നെയാണ് അപകടപ്പെടുത്തിയത്. അഡ്വക്കേറ്റ് ശിവരാമന് പുച്ഛത്തില്‍ : നല്ല ബെസ്റ്റ് ഫാമിലി . പെട്ടന്ന് സീരിയസായി ”ഏതേലും ബാറില്‍ അറിയിച്ചാല്‍ മതിയോ ??” ലാലേട്ടന് ഫുള്‍ ഓണ്‍ ഷോ ഹൈ വോള്‍ട്ടേജ് പെര്‍ഫോമന്‍സാണ് അഡ്വക്കേറ്റ് ശിവരാമന് . ഒന്ന് ഓവറായി പോയാല്‍ അമ്പേ ബോറാവുന്ന കഥാപാത്രം എത്ര ഈസി കൂളായിട്ടാണ് ലാലേട്ടന് ചെയ്തു വെച്ചത് ! വന്‍ സ്വാഗ് സ്റ്റൈല്‍ ആണ് ഈ കഥാപാത്രം . എത്ര കണ്ടാലും മടുക്കില്ല. ശിവരാമന് വിളയാട്ടം,… ലാലേട്ടന് ചില എക്സ്പ്രഷന്‍ ഒക്കെ ഉണ്ട് വളരെ ചെറുത് എന്നാല്‍ കില്ലാഡി എക്സ്പ്രഷന്‍. ഒരേ സമയം ലൗഡ് ആന്‍ഡ് കണ്ട്രോള്ഡ് ആക്ടിംഗ്
സിനിമ : ഹലോ.