‘ഫാന്‍ വാറുകളില്‍ പല കണ്ടിരിക്കാവുന്ന സിനിമകളും തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട്’ ; മോണ്‍സ്റ്ററിനെക്കുറിച്ച് കുറിപ്പ്
വീക്കെന്‍ഡും ദീപാവലി അവധിയും ഇത്തവണ തിയേറ്ററില്‍ ആഘോഷമാക്കുകയാണ് ജനങ്ങള്‍. തീയേറ്ററുകളില്‍ ദീപാവലി റിലീസുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍. സിനിമ കാണുവാനായി നിരവധിപേരാണ് വിവിധ തീയേറ്ററുകളില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം മൂന്നാം ദിനവും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. മലയാളത്തില്‍ ഇങ്ങനെയൊക്കെ ആദ്യമല്ലേ എന്ന തോന്നിപോകുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്.
ഇതുവരെ മലയാളത്തില്‍ അവതരിപ്പിക്കാത്ത വിധത്തിലുള്ളൊരു കഥയെ ഏറെ മികച്ച രീതിയില്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്. സിക്ക് ലുക്കില്‍ എത്തിയ മോഹന്‍ലാലിന്റെ കഥാപാത്രം ലക്കി സിംഗിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഫാന്‍ വാറുകളില്‍ പല കണ്ടിരിക്കാവുന്ന സിനിമകളും തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ടെന്നും വൈശാഖിന്റെ ഏറ്റവും പുതിയ ചിത്രമായ മോണ്‍സ്റ്റര്‍ അത്തരം ഫാന്‍ ഫൈറ്റിന്റെ ഭാഗമായി അണ്ടര്‍ റേറ്റഡ് ചെയ്ത് നശിപ്പിക്കുക ഗൂഢ അജണ്ട മാത്രമാണ് നെഗറ്റീവ് ഫേക്ക് ഐഡി റിവ്യുകളുടെ ലക്ഷ്യമെന്നും കുറിപ്പില്‍ പറയുന്നു.
ആദ്യ പകുതിയില്‍ മോഹന്‍ലാലിന്റെ ലക്കി സിംഗ് കുറച്ചൊക്കെ ഓവറാണ്. ന്യൂ ജന്‍ ഭാഷയില്‍ പറഞ്ഞാല്‍ ക്രിഞ്ചാണ്. പക്ഷെ ഒരു പരിധി വരെ അത് കഥയ്ക്ക് ആവശ്യവുമാണ്. ഇതൊരു മോഹന്‍ ലാല്‍ പടമല്ല എന്ന് മാത്രമല്ല അദ്ദേഹത്തിന് ഇതില്‍ പുതുതായി ചെയ്യാന്‍ ഒന്നുമില്ല താനും. പ്രകടനതലത്തില്‍ ഇതൊരു ഹണി റോസ് പടമാണ് എന്നാണ് ഞാന്‍ പറയുക. ഒപ്പം ദുര്‍ഗ്ഗ എന്ന കഥാപാത്രത്തിന്റെയും ആറാട്ടാണ് സ്‌ക്രീനില്‍. ശക്തമായ മനസിലാവുന്ന ആരും ഇതുവരെ പറയാത്ത കഥയുള്ള നല്ലൊരു ക്രെം ത്രില്ലര്‍.
സോഷ്യല്‍ മീഡിയ വഴി കഥാ തന്തു അറിയാതെ കാണുന്നവര്‍ക്ക് നല്ല സസ്‌പെന്‍സുണ്ട്. ഗംഭീര ഫൈറ്റുണ്ട്. കഥയ്ക്ക് വേണ്ടുന്ന ബോള്‍ഡ് സീന്‍സുണ്ട് സെക്കന്റ് ഹാഫ് ഉഗ്രനാണ്. ധൈര്യമായി ടിക്കറ്റെക്കാം. സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞതാണ് യഥാര്‍ത്ഥ്യം. രണ്ടാഴ്ച്ച മുന്നെ ഇറങ്ങിയ സോഷ്യല്‍ മീഡിയ തള്ള് പടം ‘രണ്ട് പ്രാവശ്യം കണ്ടാല്‍ മാത്രം മനസിലാവു എന്ന് നായകന്‍ തന്നെ പറയുന്ന പടം പോലല്ല ഇത്. സാധാരണ പ്രേക്ഷകന് ഒറ്റ പ്രാവശ്യം കണ്ടാല്‍ തന്നെ മനസിലാവുംഇഷ്ടമാവും. ഉറപ്പെന്നും കുറിപ്പില്‍ പറയുന്നു.