
“ദിലീപിന്റെ സിനിമകൾ ഇറങ്ങുമ്പോ മാത്രമുള്ള ചിലരുടെ ചൊറിച്ചിലിന് ഇത്തവണയും ഒരു ശമനമില്ല” : കുറിപ്പ് വൈറൽ
ദിലീപിൻ്റെതായി കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ സിനിമയാണ് തങ്കമണി. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി മലയാളത്തില്‍ സമീപകാലത്ത് ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയാണ് തങ്കമണി. പേര് സൂചിപ്പിക്കുന്നതുപോലെ 1986 ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് നരനായാട്ട് ആണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ തന്നെയാണ് വരുന്നത്. എന്നാൽ ദിലീപിൻ്റെ സിനിമ ഇറങ്ങുമ്പോൾ മനപൂർവ്വം ആ സിനിമയെ നശിപ്പിക്കുന്ന ചില ആളുകൾ ഇന്നും ഈ ചിത്രത്തെയും ഡീഗ്രേഡ് ചെയ്യുന്നു. ഇപ്പോഴിതാ ഇതിനെതിരെ സിനി ഫൈൽ ഗ്രൂപ്പിൽ വന്ന കുറിപ്പ് വായിക്കാം. ഒരു പത്ര കട്ടിംഗും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിൻ്റെ പൂർണ രൂപം
ദിലീപിന്റെ സിനിമകൾ ഇറങ്ങുമ്പോ മാത്രമുള്ള ചിലരുടെ ചൊറിച്ചിലിന് ഇത്തവണയും ഒരു ശമനമില്ല.
ഒരു സിനിമ റിലീസാവുന്നതിന് മുമ്പ് തന്നെ അതിനെ തകർക്കാൻ എങ്ങനെയൊക്കെയാണ് ഇവറ്റകൾ ശ്രമിക്കുന്നത്..
റിലീസ് വിലക്കാൻ മാത്രം എന്ത് അപരാധമാണ് ഈ സിനിമയും ഇതിന്റെ അണിയറപ്രവർത്തകരും ചെയ്തത് 😏
യഥാർത്ഥ സംഭവത്തെ സിനിമയാക്കുമ്പോൾ എഴുത്തുകാരന്റെയും സംവിധായകന്റെയും ഭാവനക്കനുസരിച്ചുള്ള മാറ്റങ്ങൾ അതിൽ വരുത്തുന്നത് സ്വഭാവികമാണ്. അതിനെ സിനിമാറ്റിക് ലിബിർട്ടി എന്ന് പറയും.
ദിലീപിന്റെ പടത്തിന് മാത്രം അത് ബാധകമല്ല എന്നൊന്നുമില്ലല്ലോ…
അത്രക്ക് ചൊറിച്ചിലാണേൽ വല്ല മുള്ളുമുരിക്കിലും വലിഞ്ഞു കേറുന്നതാവും ഇവറ്റകൾക്ക് നല്ലത്.😏
നീയൊക്കെ എത്ര കരഞ്ഞാലും നല്ല സിനിമയാണെങ്കിൽ മലയാളികൾ സ്വീകരിക്കുക തന്നെ ചെയ്യും.❤️
https://www.facebook.com/share/p/6bP1kVbj6rTDVcv7/?mibextid=oFDknk