
യുട്യൂബ് ബ്ലോഗേഴ്സിനെതിരെ നിയമപരമായി നടപടിയ്ക്ക് നീങ്ങാന്‍ സംഘടനകള്‍
ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള സംഭാഷണം കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. സിനിമയെ വിമര്‍ശിച്ച് യുട്യൂബില്‍ വീഡിയോ ഇട്ട വ്യക്തിയുമായി നടന് ഉണ്ണി മുകുന്ദന് നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു വിവാദമായത്. ‘മാളികപ്പുറം’ എന്ന സിനിമയെയും നടനെയും വിമര്‍ശിക്കുന്ന വീഡിയോയെ ചൊല്ലി ഇരുവരും നടത്തിയ അരമണിക്കൂര്‍ ഫോണ്‍ സംഭാഷണമാണ് വലിയ തര്‍ക്കമായത്. ശബരിമലയെയും അയ്യപ്പനെയും പ്രമേയമാക്കിയ സിനിമ വിശ്വാസത്തെ വിറ്റ് കാശാക്കിയെന്ന ആരോപണത്തിന് ഉണ്ണി നല്കിയ മറുപടി പലഭാഷകളിലുള്ള അസഭ്യവര്‍ഷമാവുകയും പിന്നീട് വ്ളോഗര്‍ അത് യൂട്യൂബില്‍ ഇടുകയും ചെയ്തു. വ്ളോഗറെ അസഭ്യം പറഞ്ഞതിലടക്കം വിശദീകരണവുമായി നടന് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. സിനിമയെ വിമര്‍ശിക്കാം. എന്നാല്‍ ഇവരെ അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഉണ്ണി പറഞ്ഞത്. ഇതേ തുടര്‍ന്ന് ഇപ്പോള്‍ യൂട്യൂബ് ബ്ലോഗേഴ്സിനെതിരെ നിയമപരമായി നീങ്ങാന്‍ ഒരുങ്ങുകയാണ് സംഘടനകള്‍. ഇപ്പോഴിതാ പത്മിനി ധനേഷ് കെ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
യൂടൂബ് ബ്ലോഗേഴ്സിനെതിരെ നിയമപരമായി നീങാന്‍ സംഘടനകള്‍. ജനം ടി.വിയിലെ ചര്‍ച്ചയില്‍ ശ്രീ സിയാദ് കോക്കര്‍ പറയുകയുണ്ടായീ പണ്ടും വിമര്ശ്ശനങള് ഉണ്ടായിരുന്നൂ..അതും അഭിപ്രായ സ്വാതന്തൃം തന്നെയായിരുന്നൂ. പക്ഷേ അതൊന്നും അതിര് കടന്ന് പോയിട്ടില്ലായിരുന്നൂ. അതൊന്നും ബിസിനസ്സ് മോട്ടീവായ് വന്നിരുന്നില്ല. ഇപ്പൊ നടക്കുന്നത് ബിസിനസ്സ് ആണ്.അവരുടെ വ്യൂയര് ഷിപ്പ് കൂടുമ്പോള്‍ അവര്‍ക്ക് നടക്കുന്ന ബിസിനസ്സ് അതാണ് അവരുടെ ലക്ഷ്യം. ഇവരൊക്കെ ജനിക്കണതിന് മുന്‍പോ മുട്ടിലിഴയുമ്പോഴോ ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. ഇവരൊക്കെ എത്ര സിനിമ കണ്ടിട്ടുണ്ട് എന്നും നമുക്ക് ഇതുവരെ തിരിച്ചറിയാന്‍ പറ്റിയിട്ടില്ല.
എനിക്ക് ഇംമ്പോര്ട്ടന്സ് കിട്ടുക എന്ന തന്ത്രത്തിലാണ് ബ്ലോഗേഴ്സ് ഓരോ ചിത്രം വിളിച്ച് പറയുന്നതും അഭിപ്രായം പറയുന്നതും.അത് വിലയിരുത്തലല്ല ആക്ഷേപഹാസ്യമാണ്. അയ്യപ്പന്റെ വിശ്വാസത്തിലല്ല ഈ സ്ക്രിപ്റ്റ് നടത്തിയിട്ടുളളത്. ഒരു ദിവ്യശക്തി ഉണ്ട് എന്ന തരത്തിലാണ്. ഞങളുടെ സുഹൃത്തുക്കള്‍ എല്ലാവരും പലതരത്തിലും ”ഈ സ്ക്രിപ്റ്റ് ചര്‍ച്ച ചെയ്തപ്പോഴേക്കും ഏറ്റവും ബെസ്റ്റ് സ്ക്രിപ്റ്റിങാണ് മാളികപ്പുറത്തിന്റേത്”. ഒരു ദൈവീകത ജനങളില്‍ നിന്നും ഈ ചിത്രത്തിന് വന്ന് ഭവിച്ചതാണ് അല്ലാതെ എഴുതി ഉണ്ടാക്കിയതല്ല. സംഘടനകള്‍ ഇതിനെതിരെ കൂലംങ്കുഷമായി ചിന്തിക്കുകയും ലീഗലി പോകുകയും ചെയ്യുന്നുണ്ട്.
തെറ്റായി ഒരു സിനിമയെ ചിത്രീകരിക്കുന്നതിന് പേഴ്സണലായി സൈബര്‍ ലോ അനുസരിച്ച് ഞാന്‍ വളരെ ആധികാരികമായി പറയുന്നൂ മിനിമം അഞ്ച് കോടി രൂപ നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് ഒരു പ്രൊഡ്യൂസര്‍ക്ക് കേസ് നല്‍കാം. ആദ്യം നോട്ടീസ് നല്‍കും,മാനനഷ്ടം ഫയല്‍ ചെയ്യും. ആ കേസിന് എല്ലാ പിന്തുണയും സംഘടന നല്‍കും. മുടിവളര്‍ത്തി, ദൈവമായി വന്നൂ എന്നൊക്കെ വിളിച്ചുപറയുന്നത് തോന്ന്യവാസമാണ്. സ്ക്രിപ്റ്റിന് യോചിച്ച കഥാപാത്രം ഉണ്ണീമുകുന്ദന് ആയി. അതുകൊണ്ട് കഥാകൃത്തും നിര്‍മ്മാതാവും അയാളെ സെലക്ട് ചെയ്തൂ അത്രമാത്രം. വ്യക്തിസ്വാതന്തൃം എന്ന് പറഞുകൊണ്ട് സിനിമ അറിയാതെ അഭിപ്രായങള്‍ പറയുന്നത് തെറ്റാണ്.നിയമം വഴി തന്നെ നേരിടും.
NB;പേഴ്സണലി സിനിമയെ ഇനിയും വിമര്‍ശ്ശിക്കും.അതിപ്പോ സംവിധാനം പഠിച്ചോ,എഡിറ്റിംങ് പഠിച്ചോ,നിങള്‍ കോടികള്‍ മുടക്കിയോ എന്ന് നോക്കിയല്ല. നല്ല മാന്യമായി,ആരോഗ്യമായി തന്നെ…
പത്മിനി ധനേഷ് കെ