“സേതുരാമയ്യർ ഒന്ന് കരയുകയോ വിതുമ്പുകയോ ചെയ്തത് അഞ്ചാം ഭാഗത്തിൽ മാത്രമാണ്.. ആ ഒരു സീനിൽ കാണാൻ കഴിയുന്നത് അയ്യരെ അല്ല.. മമ്മൂട്ടിയെ..” : കുറിപ്പ് വായിക്കാം
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം സിബിഐ 5 ദ ബ്രെയിന്‍ മെയ് ഒന്നിനായിരുന്നു റിലീസ് ചെയ്തത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മുന്നേറുകയാണ് സിബിഐ 5. ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. സിബിഐ അഞ്ചിന്റെ പ്രധാന ആകര്‍ഷണം നടന് ജഗതിയുടെ തിരിച്ചുവരവാണ്. ജഗതി വരുന്നത് ഒരൊറ്റ രംഗത്തില്‍ ആണെങ്കിലും ആ രംഗം തന്നെയാണ് ഏറ്റവും സുപ്രധാനമായ രംഗം.
ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ചോദിക്കുന്ന ചോദ്യമായിരുന്നു ജഗതി ഉണ്ടാകുമോ എന്നുള്ളത്. സിബിഐ സീരീസുകളില്‍ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകന് ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാന്‍പോലും സാധിക്കില്ല. അങ്ങനെയാണ് അണിയറ പ്രവര്‍ത്തകര്‍ ജഗതിയെ ചിത്രത്തില്‍ അഭിനയിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ജഗതിയുടെ മടങ്ങിവരവിന് കാരണമായ സി.ബി.ഐ – 5 ലെ രംഗം ഇമ ചിമ്മാതെയായിരിക്കും ഏതൊരു പ്രേക്ഷകനും കണ്ടിരിക്കുക. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അഭിനയത്തെപ്പറ്റിയുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്.
സീരീസില്‍ സേതുരാമയ്യര്‍ ഒന്ന് കരയുകയോ വിതുമ്പുകയോ ചെയ്തത് അഞ്ചാം ഭാഗത്തില്‍ മാത്രമാണെന്ന് എഴുതിയാണ് കുറിപ്പ് തുടങ്ങുന്നത്. ഒറ്റ സീനില്‍ മാത്രം. ആ സീനില്‍ അറിയാതെ എന്റെ കണ്ണും നിറഞ്ഞു. ഒരു പക്ഷെ മിക്ക പ്രേക്ഷകരുടെയും കണ്ണു നിറഞ്ഞു കാണും. വിക്രവും അയ്യരും കണ്ട് മുട്ടുമ്പോളുള്ള സീനിലെ അവസാന സംഭാഷണം സേതുരാമയ്യര്‍ പറഞ്ഞതായിട്ട് തോന്നിയില്ല. ജഗതി ശ്രീകുമാറിനെ കണ്ടിട്ട് മമ്മൂട്ടി പറഞ്ഞതായിട്ട് തന്നെയാണ് ഫീല്‍ ചെയ്തത്. പൂര്‍ണമായും ഭേദപ്പെട്ട് മടങ്ങി വരാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഇപ്പോളും ആഗ്രഹിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
സിബിഐ 5ന്റെ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കൂടുതല്‍ ചുരുളഴിച്ച് നീങ്ങുമ്പോള്‍ പ്രധാന വെല്ലുവിളിയായി നീങ്ങുന്നത് ഇതിലെ കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള സേതുരാമയ്യരുടെ തത്രപ്പാടാണ്. ഒന്നാം ഭാഗത്തില്‍ മെല്ലെപ്പോക്കിലൂടെയുള്ള കഥപറച്ചില്‍ ആണെങ്കില്‍ രണ്ടാം ഭാഗം കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ചതുരംഗക്കളിയില്‍ മന്ത്രിയെ ഇറക്കിയാണ് കളിക്കുന്നത്. വിക്രമായി ജഗതി ശ്രീകുമാര്‍ എത്തുമ്പോള്‍ ആ രംഗം തന്നെയാണ് ഏതൊരു ട്വിസ്റ്റിനെക്കാളും സസ്പെന്‍സിനെക്കാളും പ്രേക്ഷകരുടെ മനസ്സില്‍ തട്ടുന്നത്. കഥ ആവശ്യപ്പെടുന്ന പോലെ വിക്രം എന്ന കഥാപാത്രത്തെ അതി ഭംഗിയായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.