“A R Rahman യുഗം അവസാനിച്ചു അനിരുധിന്റെ മുൻപിൽ ARR ഒന്നുമല്ല” ; കുറിപ്പ് വൈറൽ
1 min read

“A R Rahman യുഗം അവസാനിച്ചു അനിരുധിന്റെ മുൻപിൽ ARR ഒന്നുമല്ല” ; കുറിപ്പ് വൈറൽ

എത്ര വലിയ സൂപ്പർസ്റ്റാർ സിനിമയാണെങ്കിലും അതിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം. പ്രിയ താരങ്ങളുടെ മാസ് എൻട്രിക്ക് മാസ് ബിജിഎമ്മും ആരാധകരെ ആനന്ദത്തിന്റെ പരമോന്നതിയിലെത്തിക്കുന്ന ഗാനങ്ങളുമെല്ലാം സിനിമയുടെ വിജയത്തിന് ഇന്ന് അനിവാര്യമായി മാറിയിരിക്കുകയാണ്. തുടർച്ചയായി ഹിറ്റ് ആൽബങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയപ്പോൾ എ ആർ റഹ്മാനുമായി പ്രേക്ഷകർ താരതമ്യം ചെയ്തിരുന്നു. റഹ്മാൻ സംഗീതം ചെയ്ത ഇന്ത്യൻ്റെ രണ്ടാം ഭാഗത്തിൽ അനിരുദ്ധ് സംഗീതം നൽകിയപ്പോൾ ഫാൻ ഫൈറ്റ് മൂർദ്ധന്യത്തിലെത്തി. പലരും റഹ്മാന് മുകളിൽ അനിരുദ്ധിനെ പ്രതിഷ്ഠിച്ചു. ഇപ്പോഴിതാ ഇതിനെ കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം 

 

കുറച്ച് നാൾ മുൻപ് ഉണ്ടായൊരു ചർച്ച ആണ് A R Rahman യുഗം അവസാനിച്ചു അനിരുധിന്റെ മുൻപിൽ ARR ഒന്നുമല്ല എന്നത്.

 

ശെരിയാണ് ഇന്നത്തെ ബ്രാൻഡ് വാല്യൂ നോക്കുമ്പോൾ അനിരുധ് റഹ്മാനെക്കാൾ മുന്നിൽ ആയിരിക്കാം പക്ഷെ ചെയ്ത് വെച്ചിരിക്കുന്ന വർക്കുകളുടെ കാര്യത്തിൽ റഹ്മാന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല. അതിന് ഇന്ത്യൻ 2 മാത്രം കണ്ടാൽ തന്നെ മനസിലാവും, 3 മണിക്കൂർ പടത്തിൽ അനിരുധ് കഷ്ടപ്പെട്ട് മാസ്സ് ആക്കാൻ നോക്കിയ മ്യൂസിക്കിനും ട്രെൻഡ് ആക്കാൻ നോക്കി ഒന്നുമാവാതെ പോയ പാട്ടുകളിലും ഓർത്ത് വെക്കാൻ ഉള്ളതുപോലും ഇല്ല. അതേസമയം റഹ്മാൻ ഇന്ത്യനിൽ ചെയ്ത് വെച്ച മ്യൂസിക് 2 മിനിറ്റോളം കേട്ടപ്പോൾ ഇന്നും ഇപ്പോഴും അത് ഫ്രഷ് ആയി തോന്നിപോകും. ആകെ ഇന്ത്യൻ 2 വിലെ പോസിറ്റീവ് ആയി തോന്നുന്നത് ഇടക്ക് വരുന്ന റഹ്മാന്റെ ഇന്ത്യനിലെ സ്കോറുകൾ ആണ്.

ജവാൻ ഇറങ്ങിയപ്പോൾ തന്നെ മ്യൂസിക്കിൽ Culture Difference വന്നപ്പോൾ അനിരുധിന് മാനേജ് ചെയ്യാൻ കഴിഞ്ഞില്ല എന്നുള്ളത് ശ്രദ്ധയിൽ പെട്ടതാണ്. ഇത്രയും വർഷം കൊണ്ട് ഇന്ത്യയിലെ പല ഭാഷയിലും റഹ്മാൻ മ്യൂസിക് ചെയ്തിട്ടും ആ തോന്നൽ ഭൂരിപക്ഷം ആളുകൾക്കും ഉണ്ടായിട്ടില്ല, നല്ലപോലെ Adapt ചെയ്ത് സംഗീതം നൽകാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

അനിരുധ് മികച്ച മ്യൂസിക് ഡയറക്ടർ ആവാം പക്ഷെ ഒരു തരത്തിലും റഹ്മാന് മുകളിൽ വെച്ചുള്ള കമ്പാരിസൺ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

The Goat ARR 🐏