‘നായകനെ നോക്കാതെ ഡയറക്ടറെ നോക്കി പടത്തിന് കേറുന്നത്, അത് അമല്ന്റെ പടത്തിന് ആയിരിക്കും ‘ ; കുറിപ്പ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച് ഛായാഗ്രാഹകനുമാണ് അമല്‍ നീരദ്. അമല്‍ നീരദിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ മൈക്കിളപ്പന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് നായകനായെത്തുന്നുവെന്നും ചിത്രീകരണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വന്‍ വിജയം നേടിയ ഭീഷ്മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. സിനിമാപ്രേമികളെ സംബന്ധിച്ച് ഇതൊരു സര്‍പ്രൈസ് പ്രോജക്റ്റുമാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ആയിരിക്കും നായകനെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് ബിഗ് ബിയുടെ സീക്വല്‍ ബിലാല്‍ ആയിരിക്കുമെന്നും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമൊക്കെ പ്രചരണം ഉണ്ടായെങ്കിലും അത്തരത്തില്‍ സംഭവിച്ചില്ല. ഇപ്പോഴിതാ അമല്‍ നീരദിനെക്കുറിച്ച് സിനിഫൈല്‍ഗ്രൂപ്പില്‍ പങ്കുവെച്ച ഒരു കുറിപ്പ് വായിക്കാം
കുറിപ്പിന്റെ പൂര്‍ണരൂപം
അമല്‍ നീരദ്
പടം അമല്‍ ന്റെ ആണോ, പോയി കാണാം. നായകനെ നോക്കാതെ ഡയറക്ടറെ നോക്കി പടത്തിന് കേറുന്നത്, അത് അമല്‍ ന്റെ പടത്തിന് ആയിരിക്കും. ബിഗ് ബി തൊട്ട് ഭീഷമ വരെ അത് അങ്ങനെ തന്നെ ആയിരുന്നു. ഇനി വരാന്‍ പോകുന്ന അടുത്ത പടം കുഞ്ചക്കോ ബോബന് നായകന് ആകുന്നു പടവും അങ്ങനെ തന്നെ ആയിരിക്കും. പടം അമല്‍ ന്റെ ആണോ. ധൈര്യം ആയി ടിക്കറ്റ് എടുക്കാന്‍, എന്തികിലും ഉണ്ടാവും.
മലയാളത്തില്‍ ബ്ലാക്കില്‍ ക്യാമറ ചെയ്ത് തുടങ്ങി 2007 ബിഗ് ബി സംവിധാനം ചെയ്ത് മലയാളത്തില്‍ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് അമല്‍ നീരദ്. ബിഗ് ബി തിയേറ്റര്‍ റില്‍ അനക്കം ഉണ്ടാക്കിയില്ല എങ്കിലും ഒരു കള്‍ട്ട് ക്ലാസ്സിക് ആയി മാറി, vcd, ഡിവിഡി യിലൂടെ. സാഗര്‍ alais ജാക്കി യും പുള്ളിയുടെ നല്ല ഒരു വര്‍ക്ക് ആയിരുന്നു. പിന്നീട് വന്ന അന്‍വര്‍ എനിക്ക് പഴ്സണലി ഇഷ്ടപ്പെട്ട അമല്‍ ന്റെ വര്‍ക്കുകളില്‍ ഒന്നാണ്. പിന്നെ എത്തിയ ബാച്ലര് പാര്‍ട്ടി യും സ്റ്റൈല്‍ വര്‍ക്ക് തന്നെ ആയിരുന്നു. അമല്‍ നീരദ് ന്റെ ക്ലാസ്സിക് വര്‍ക്ക് ഇയോബിന്റെ പുസ്തകം തന്നെ ആണ്. Cia ഒരു different appoarch നല്കിയ വര്‍ക്ക് ആണ്. വരുത്തനും അത് പോലെ തന്നെ. ഭീഷമ തിയേറ്റര്‍ റുകളെ പിടിച് കുലുക്കിയ ഒരു തിയേറ്റര്‍ എക്സ്പീരിയന്‍സ് ആണ്.. അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യ ഒരു എക്സ്പീരിമെന്റല് appoarch ആയിരുന്നു. അങ്ങനെ പോകുന്നു. ബോളിവുഡ് ന് RGV ഉണ്ടെങ്കില്‍, നമ്മുക്ക് അമല്‍ നീരദ് ഉണ്ട്.