“സിനിമ ആർട്ടാണ് എന്നൊക്കെ പറഞ്ഞാലും ബിസിനസായി കണ്ടാലേ ഒരു പൊസിഷനിൽ എത്താൻ സാധിക്കുകയുള്ളൂ” – റഹ്മാൻ
മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഒരു സമയത്ത് വളരെയധികം ആരാധകരുമായി നിറഞ്ഞുനിന്ന താരമായിരുന്നു റഹ്മാൻ. മലയാളവും കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും ഒക്കെ റഹ്മാന്റെ താരമൂല്യവും എത്തിയിരുന്നു. എന്നാൽ പിന്നീട് മമ്മൂട്ടിക്ക് മോഹൻലാലിനും ഒപ്പം എത്താതെ തന്നെ റഹ്മാൻ സിനിമയിൽ നിന്നും അകലുകയായിരുന്നു ചെയ്തത്. അതിന്റെ കാരണത്തെ കുറിച്ചാണ് ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ നൽകുന്ന അഭിമുഖത്തിൽ റഹ്മാൻ തുറന്നു പറയുന്നത് മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടിയ സ്റ്റാർദഡം ലഭിക്കാഞ്ഞത്. തന്റെ കയ്യിലിരിപ്പു കൊണ്ടായിരിക്കാം. കാരണമെന്താന്നായിരുന്നുവെന്നു വച്ചാൽ ഞാൻ സീരിയസ് ആയിരുന്നില്ല. കരിയറിനെ കുറിച്ച് ഞാൻ ഫോക്കസ്ഡ് ആയിരുന്നില്ല. മലയാളത്തിൽ സജീവമായിരിക്കുമ്പോഴാണ് തമിഴിലേക്കും പിന്നെ ഞാൻ അവിടെ നിന്നും തെലുങ്കിലേക്കും പോകുന്നത്. ആരെങ്കിലും നല്ല സബ്ജക്റ്റുമായി വന്നാൽ എടുക്കുന്നതല്ലാതെ എനിക്ക് വലിയ പ്ലാനിങ്ങുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
എന്റെ തുടക്കം തന്നെ അങ്ങനെയായിരുന്നു. സിനിമ ഒരു കരിയർ ആക്കണം ഒരു പ്രൊഫഷൻ ആക്കണം എന്നൊന്നും ഒരു ആഗ്രഹം ഉണ്ടായിരുന്നില്ല. എങ്ങനെയോ വിളിച്ചു വന്നു. വർഷളോളം ആ പരാജയം അനുഭവിച്ചിട്ടുണ്ടായിരുന്നു. കല്യാണത്തിന് ശേഷമാണ് അപ്പസ് ആൻഡ് ഡൗൺ എന്താണെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയത്. എന്റെ ബേസ് ഒന്നും ഞാൻ ഉറപ്പിച്ചിരുന്നില്ല. ഇതൊക്കെ ഒരു ബിസിനസ് ആണ്. സിനിമ ആർട്ടാണ് എന്നൊക്കെ പറഞ്ഞാലും ബിസിനസായി കണ്ടാലേ ഒരു പൊസിഷനിൽ എത്താൻ സാധിക്കുകയുള്ളൂ. അടുത്ത പടം എങ്ങനെ ചെയ്യണം ആരുടെ കൂടെ ചെയ്യണം എന്നൊക്കെയുള്ള ഒരു പ്ലാനിങ് ഉണ്ടാവണം. തീർന്നാൽ ഞാൻ എന്റെ പാട്ടിന് പിറകെ പോകും.
പിന്നെ അവരുമായി എനിക്ക് ഒരു സൗഹൃദവും ഇല്ല. എന്നാൽ അങ്ങനെയല്ല മത്സരമാണ് ഓരോന്നും പ്ലാൻ ചെയ്യണം ഒരു പടം ചെയ്തു കഴിഞ്ഞാൽ ആരുടെ കൂടെ ചെയ്യണമെന്നും ഏത് ബാനറിൽ ചെയ്യണമെന്നും ഏത് റോള് ചെയ്യണം എന്നൊക്കെ കറക്റ്റ് ആയി നമ്മൾ മനസ്സിലാക്കണം. മോഹൻലാലും ഞാനും ഒക്കെ നല്ല സിനിമകൾ ചെയ്തു പോകും 90കളുടെ പകുതി വെച്ചാണ് പ്ലാനിങ്ങും കാര്യങ്ങളും എല്ലാം വരാൻ തുടങ്ങിയത് എന്നും റഹ്മാൻ പറയുന്നുണ്ട്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു ഒരുകാലത്ത് മലയാളി യുവത്വം ഏറ്റെടുത്ത് ഒരു മികച്ച നടൻ തന്നെയായിരുന്നു റഹ്മാൻ.