“മറ്റുള്ളവർ ചെയ്ത ഒരു ചെറിയ ഉപകാരം ആണെങ്കിൽ പോലും അത് മമ്മൂക്കയുടെ മനസ്സിൽ ഉണ്ടായിരിക്കും “- മമ്മൂട്ടിയെ കുറിച്ച് ദിനേശ് പണിക്കർ
1 min read

“മറ്റുള്ളവർ ചെയ്ത ഒരു ചെറിയ ഉപകാരം ആണെങ്കിൽ പോലും അത് മമ്മൂക്കയുടെ മനസ്സിൽ ഉണ്ടായിരിക്കും “- മമ്മൂട്ടിയെ കുറിച്ച് ദിനേശ് പണിക്കർ

നടനായും നിർമ്മാതാവായും ഒക്കെ മലയാള സിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള വ്യക്തിയാണ് ദിനേശ് പണിക്കർ. മിനിസ്ക്രീൻ പരമ്പരകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള അനുഭവത്തെക്കുറിച്ച് ആണ് ഇദ്ദേഹം വാചാലനാകുന്നത്. ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. മമ്മൂട്ടിക്ക് ഒപ്പം ഒരു കാർ യാത്ര നടത്തിയതിനെക്കുറിച്ചാണ് നടൻ സംസാരിക്കുന്നത്. “ഒരിക്കൽ മമ്മൂക്കയെ കാണാൻ വേണ്ടി എത്തിയതായിരുന്നു. ബാബിയും ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഭാര്യയാണ് ബാബി. അങ്ങനെ ആണ് താൻ വിളിക്കുന്നത്. മമ്മുക്ക അപ്പോൾ ചെന്നൈയിലേക്ക് പോകാൻ ഉള്ള ഒരു തയ്യാറെടുപ്പിലായിരുന്നു.

 

ആ സമയത്ത് എയർപോർട്ടിലേക്ക് പോകാൻ ആണ് തീരുമാനിച്ചിരുന്നത്. മമ്മൂക്കയെ അറിയുന്നവർക്ക് അറിയാവുന്ന ഒരു കാര്യമുണ്ട് മമ്മൂക്ക തന്നെ ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. മമ്മൂക്ക ആരെ കൊണ്ടും ഡ്രൈവ് ചെയ്യിപ്പിക്കാറില്ല. എന്നാൽ മമ്മുക്ക കാറിന്റെ ചാവി എന്റെ കയ്യിൽ തന്നിട്ട് നീ ഓടിച്ചോടാൻ പറഞ്ഞു. ഞങ്ങൾ യാത്ര ചെയ്യുകയാണ്. അപ്പോൾ മമ്മൂക്കയ്ക്ക് എന്തോ ഒരു ബുദ്ധിമുട്ടുള്ളതു പോലെ എനിക്ക് തോന്നി. മമ്മൂക്ക അസ്വസ്ഥമാക്കുന്നുണ്ട്. എന്താണ് കാര്യം എന്ന് മനസ്സിലാകുന്നില്ല. അവസാനം ഞാൻ മമ്മൂക്കയുടെ ചോദിച്ചു എന്തു പറ്റി എന്ന്. എന്തോ ഒരു അസ്വസ്ഥത പോലെ ഉണ്ട് എന്ന് എന്നോട് പറഞ്ഞു. ഞാൻ എന്ത് ചെയ്യും എന്ന് അറിയാത്ത ഒരു അവസ്ഥയിലായി. അവസാനം ഞാൻ പറഞ്ഞു നമുക്ക് എയർപോർട്ടിലേക്ക് തന്നെ പോകാം.. അവിടെ എനിക്ക് പരിചയമുള്ള ഒരു ഡോക്ടർ ഉണ്ട്. ഡോക്ടറുടെ അടുത്ത് പോയതിനു ശേഷം നമുക്ക് എന്ത് വേണമെന്ന് തീരുമാനിക്കാം.

മമ്മുക്ക ശരി എന്നാൽ അങ്ങനെ ചെയ്യാം എന്ന് എന്നോട് പറയുകയും ചെയ്തു. ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ എയർപോർട്ടിൽ ചെന്നപ്പോൾ അവിടെ ഡോക്ടർ ഉണ്ടായിരുന്നു. ഉടനെ യാത്ര വേണ്ട എന്ന് ഡോക്ടർ പറഞ്ഞു. ഇത് അതനുസരിച്ച് ഞങ്ങൾ തിരികെ പോരുകയും ചെയ്തു. വർഷങ്ങൾക്ക് മുൻപ് നടന്നതാണ് ഈ കാര്യം. ഈ കാര്യം ഞാൻ മറന്നു. പക്ഷേ മമ്മൂക്ക മറന്നില്ല. അടുത്ത കാലത്ത് ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ പോലും മമ്മൂക്ക ഈ കാര്യം എന്നോട് പറഞ്ഞു. അത്രത്തോളം മറ്റുള്ളവർ മമ്മുക്കയ്ക്ക് ചെയ്ത നന്മ ഓർത്തിരിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക. മറ്റുള്ളവർ ചെയ്ത ഒരു ചെറിയ ഉപകാരം ആണെങ്കിൽ പോലും അത് മമ്മൂക്കയുടെ മനസ്സിൽ ഉണ്ടായിരിക്കും ” എന്നും ദിനേശ് പണിക്കർ പറയുന്നു.