“അങ്ങനെ ശ്രീനിവാസനെ കണ്ടപ്പോൾ  മനസിലൂടെ ഒരുപാടു കാര്യങ്ങൾ കടന്നു പോയി” – മോഹൻലാൽ
1 min read

“അങ്ങനെ ശ്രീനിവാസനെ കണ്ടപ്പോൾ മനസിലൂടെ ഒരുപാടു കാര്യങ്ങൾ കടന്നു പോയി” – മോഹൻലാൽ

മലയാള സിനിമയ്ക്ക് പകരക്കാർ ഇല്ലാതെ ഒരു നടൻ തന്നെയാണ് മോഹൻലാൽ എന്ന് പറയണം. ഏത് പ്രായക്കാർക്കും ഇണങ്ങുന്ന വിഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് എന്നതാണ് സത്യം. ഇപ്പോൾ ഈ ഓണക്കാലത്ത് കൈ നിറയെ ചിത്രങ്ങളുമായി യാത്ര തുടരുകയാണ് മോഹൻലാൽ. ഏലോണും മോൺസ്റ്ററും ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും ഒക്കെ ഉടനെ തന്നെ തീയേറ്ററുകളിലേക്ക് എത്താൻ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ദീർഘ കാലത്തിനു ശേഷം ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഈ അഭിമുഖത്തിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങൾ ഒക്കെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സുഹൃത്ത് ശ്രീനിവാസനെ നേരിൽ കണ്ടതും മകൻ പ്രണവിനെ കുറിച്ചും,മകൾ വിസ്മയയെ കുറിച്ചും ഒക്കെ തന്നെ അദ്ദേഹം പറയുന്നുണ്ട്.

“ശ്രീനിവാസനുമായി ഉണ്ടായത് അറിയാതെ സംഭവിച്ച ഒരു കെമിസ്ട്രി തന്നെയായിരുന്നു. എത്രയോ സിനിമകളിലൂടെ തങ്ങൾ ഒരുമിച്ച് സഞ്ചരിച്ചിരുന്നു. അസുഖം ആയിരുന്ന സമയത്ത് താൻ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളോടും ഒക്കെ തന്നെ കാര്യങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു ” എന്നും പറയുന്നു.

അതുപോലെതന്നെ മക്കൾ എന്നും ബഹളങ്ങളിൽ നിന്നും അകന്നു നിൽക്കുന്നവൻ ആണെന്ന് അദ്ദേഹം കൂട്ടിചേർക്കുന്നു. ” വലിയ എഴുത്തുകാരിയാണ് വിസ്മയ എന്ന് താൻ പറയില്ല.പ്രണവിന് ആണെങ്കിൽ സിനിമ താൽപര്യമില്ലാത്ത മേഖലയാണ്. നമ്മൾ നിർബന്ധിച്ചാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. ഇന്ത്യ മുഴുവൻ സഞ്ചരിക്കണം എന്നത് ആണ് പ്രണവിന്റെ ആഗ്രഹം. ഒരു പ്രത്യേക നിമിഷത്തിൽ ജീവിതം മാറിമറിഞ്ഞില്ലെങ്കിൽ ഒരുപക്ഷേ താനും അങ്ങനെ ഒക്കെ തന്നെ ആയേനെ ” എന്നും അദ്ദേഹം ഓർമിക്കുന്നുണ്ട്.

പ്രേക്ഷകരെല്ലാം കാത്തിരുന്ന രണ്ടാമൂഴം എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു. രണ്ടാമൂഴം എന്ന സിനിമ ഇനി സംഭവിക്കും എന്ന് തോന്നുന്നില്ല. ഒരു ഘട്ടത്തിൽ അത് മാറി പോവുകയായിരുന്നു ചെയ്തത്. സംഭവിച്ച പോലെ ആയിരുന്നു അന്ന് അത്. എല്ലാവരും കൂടി അത് ആഘോഷിച്ചു നടക്കുകയും ചെയ്തു. അന്ന് അത് സംഭവിക്കുവാൻ വലിയ സാധ്യതകൾ ആയിരുന്നു മുൻപിൽ. പിന്നെ അതെല്ലാം തകിടം മറിഞ്ഞു പോയില്ലേ.? കോവിഡ് വന്നു കാര്യങ്ങൾ മാറി, ഇപ്പോൾ ഞാൻ എം ടി സാറിന്റെ ഓളവും തീരവും ചെയ്തു കഴിഞ്ഞു. വലിയൊരു സന്തോഷം തന്നെയാണ്. ഞാൻ മധു സാറിനെ പോയി കണ്ടിരുന്നു. സിനിമയിൽ ഒരുപാട് മാറ്റം ഉണ്ടാക്കിയ ഒരു സിനിമയായിരുന്നു അത്. സിനിമ സെറ്റുകളിൽ നിന്നും പുറത്തേക്ക് വന്ന സിനിമ.