” എമ്പുരാന്‍ ” ആവേശത്തില്‍ ആരാധകർ, ടീസറിന് വൻ സ്വീകരണം…!!  ട്രെന്റിങ്ങിൽ ഒന്നാമത്
1 min read

” എമ്പുരാന്‍ ” ആവേശത്തില്‍ ആരാധകർ, ടീസറിന് വൻ സ്വീകരണം…!! ട്രെന്റിങ്ങിൽ ഒന്നാമത്

മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം ഒരുക്കുന്നതാകും ചിത്രമെന്നാണ് ടീസർ നൽകിയ സൂചന. മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷിയുടെ രണ്ടാം വരവ് പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. വൻ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

റിലീസ് ചെയ്ത് ഒരു ദിവസത്തിൽ അഞ്ച് ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് എമ്പുരാൻ ടീസർ സ്വന്തമാക്കിയത്. യുട്യൂബിന്റെ ട്രെന്റിംഗ് ലിസ്റ്റിൽ ഒന്നാമതുമാണ് ടീസർ. “മലയാളികൾ മറ്റ് ഇൻഡസ്ട്രിയിലെ ഓരോ സിനിമ കാത്തിരിക്കുന്ന പോലെ മലയാളികളും മറ്റ് ഇൻഡസ്ട്രിയിലെ ഫാൻസും കാത്തിരിക്കുന്ന ഒരേ ഒരു പടം എമ്പുരാൻ”, എന്നാണ് ടീസർ കണ്ട് ആരാധകർ കുറിക്കുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ചായിരുന്നു എമ്പുരാൻ ടീസർ റിലീസ് ചെയ്തത്. മമ്മൂട്ടി ആയിരുന്നു റിലീസ് ചെയ്തത്. ഒപ്പം വൻ താര- സംവിധാന നിരയും ചടങ്ങിൽ പങ്കെടുത്തു. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മാർച്ച് 27നാണ് റിലീസ്.

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ടാകും. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ തമിഴ് കുമരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുരേഷ് ബാലാജി, ജോര്‍ജ് പയസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.