![അവര്‍ക്ക് പറയാനുള്ളത് എന്താകും ? റിലീസിന് മുൻപ് തീപ്പൊരി ഇടാൻ ടീം എമ്പുരാന്](https://onlinepeeps.co/wp-content/uploads/2025/02/inbound8844112796647094470.jpg)
അവര്‍ക്ക് പറയാനുള്ളത് എന്താകും ? റിലീസിന് മുൻപ് തീപ്പൊരി ഇടാൻ ടീം എമ്പുരാന്
സമീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തുന്ന മറ്റൊരു മലയാള സിനിമ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ലൂസിഫർ എന്ന ആദ്യഭാഗത്തിന്റെ സ്വപ്ന തുല്യമായ വിജയം ആയിരുന്നു അതിന് കാരണം. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹൻലാൽ സ്ക്രീനിൽ നിറഞ്ഞാടാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് പുത്തൻ അപ്ഡേറ്റ് പങ്കിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.
എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ അപ്ഡേറ്റ് റിലീസ് ചെയ്യുന്നു എന്നതാണ് വിവരം. 36 കഥാപാത്രങ്ങളെ പതിനെട്ട് ദിവസം കൊണ്ട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തും. ഈ കഥാപാത്രങ്ങൾ ചെയ്ത താരങ്ങളുടെ എക്സ്പീരിയൻസും അപ്ഡേറ്റിൽ ഉണ്ടാകും. നാളെ മുതൽ രാവിലെ 10നും വൈകിട്ട് 6 മണിക്കും ആകും അപ്ഡേറ്റ് റിലീസ് ചെയ്യുക. പതിനെട്ട് ദിവസം വരെ നീണ്ടുനിൽക്കും. എമ്പുരാൻ കാണാൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് വലിയൊരു തീപ്പൊരിക്കാണ് ഈ അപ്ഡേറ്റ് തിരി കൊളുത്തുക എന്നാണ് ആരാധക പ്രതീക്ഷകൾ.
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മാര്‍ച്ച 27ന് എമ്പുരാന് റിലീസ് ചെയ്യും. പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ ലൂസിഫറില്‍ ഉണ്ടായിരുന്ന ഏതാനും ചില അഭിനേതാക്കളും ഉണ്ടാകും. ആശീര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി, എബ്രാം ഖുറേഷി എന്നീ രണ്ട് മോഹന്‍ലാല്‍ കഥാപാത്രത്തെ ചിത്രത്തില്‍ കാണാനാകുമെന്നാണ് കരുതപെടുന്നത്.
2019ൽ ആയിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ റിലീസ് ചെയ്തത്. വന്‍ സ്വീകാര്യത നേടിയ ചിത്രം പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു.