നായകന് സൂര്യ, വില്ലനായി ദുല്‍ഖര്‍ സല്മാന്! സുധ കൊങ്കാര ചിത്രം ഒരുങ്ങുന്നു
മലയാള സിനിമയിലെ പ്രശസ്ത നടനാണ് ദുല്‍ഖര്‍ സല്മാന്. കൂടാതെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് കൂടിയായ ദുല്‍ഖറിന് ആരാധകര്‍ ഏറെയാണ്. 2012-ല്‍ തിയേറ്ററില്‍ എത്തിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലില്‍ അഭിനയിച്ചു. ഈ ചിത്രമാണ് ദുല്‍ഖറിനെ കൂടുതല്‍ പ്രശസ്തനാക്കിയത്. തുടര്‍ന്ന് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, ചാര്‍ലി തുടങ്ങി മലയാളത്തിന് നിരവധി സിനിമകള്‍ അദ്ദേഹം സമ്മാനിച്ചു. കൂടാതെ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ദുല്‍ഖര്‍ അഭിനയിച്ചു.
സെക്കന്റ് ഷോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഓ കാതല്‍ കണ്മണി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തമിഴ് സിനിമയിലേക്ക് എത്തിയത്. ആ ചിത്രത്തിലൂടെ തമിഴ് സിനിമ രംഗത്തും ദുല്‍ഖര്‍ പ്രശസ്തനായി. മലയാളത്തിലെ ചാര്‍ലി എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ അഭിനയവും മികച്ചതായിരുന്നു. ഇതിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് തെലുങ്ക് സിനിമയിലും, കാര്വാന് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ദുല്‍ഖര്‍ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റം കുറിച്ചു. അങ്ങനെ നിരവധി ചിത്രത്തലൂടെ നല്ല നല്ല കഥാപാത്രങ്ങളെയാണ് ദുല്‍ഖര്‍ മലയാള സിനിമയ്ക്കും മറ്റും ഭാഷാ ചിത്രങ്ങള്‍ക്കും സമ്മാനിച്ചത്.
മിക്ക സിനിമയിലും നായക കഥാപാത്രത്തെ അവതരിപ്പിച്ച ദുല്‍ഖര്‍ ഇപ്പോള്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. തമിഴ് നടന് സൂര്യയും സുധ കൊങ്കാരയും ഒരുമിക്കുന്ന ചിത്രത്തില്‍ വില്ലനായി ദുല്‍ഖര്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ദുല്‍ഖറിനെ സമീപിച്ചെന്നും പ്രോജക്ടില്‍ താല്പര്യം കാണിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അതേസമയം, അക്ഷയ് കുമാര്‍ നായകനായ സൂരറൈ പോട്രിന്റെ തമിഴ് റീമേക്ക് ഒരുക്കുന്ന തിരക്കിലാണ് സുധ കൊങ്കാര. ബാലയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യ 41, വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന വാടിവാസല്‍ എന്നീ സിനിമകളാണ് സൂര്യയുടെ പുതിയ പ്രോജക്റ്റുകള്‍. അതിനുശേഷമായിരിക്കും സൂര്യയും, സുധ കൊങ്കാരയും, ദുല്‍ഖര്‍ സല്‍മാനും പുതിയ ചിത്രത്തില്‍ എത്തുന്നത്.