ദുൽഖർ സൽമാൻ – വെങ്കട് അട്ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’; ആദ്യ ഗാനം ‘മിണ്ടാതെ’ റിലീസ് ചെയ്തു
1 min read

ദുൽഖർ സൽമാൻ – വെങ്കട് അട്ലൂരി ചിത്രം ‘ലക്കി ഭാസ്‌കർ’; ആദ്യ ഗാനം ‘മിണ്ടാതെ’ റിലീസ് ചെയ്തു

ലയാളികളുടെ ഇഷ്ടതാരമാണ് ഡിക്യൂ എന്നറിയപ്പെടുന്ന ദുൽഖർ സൽമാൻ. മലയാളത്തിൽ നിന്നും തന്റെ അഭിനയജീവിതം തുടങ്ങിയ താരം ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. മലയാളം, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിൽ മികച്ച പ്രകടനങ്ങളുമായി മുന്നോട്ട് നീങ്ങുന്ന ദുൽഖർ ‘മഹാനടി’, ‘സീതാ രാമം’ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഇപ്പോൾ ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രമായ ‘ലക്കി ഭാസ്കറിൽ’ എത്തി നിൽക്കുകയാണ് ദുൽഖർ. സിതാര എന്റർടെയിൻമെന്റസിന്റെ ബാനറിൽ വെങ്കട് അട്ലൂരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിലെ ആദ്യ ഗാനം ‘മിണ്ടാതെ’ റിലീസ് ചെയ്തിരിക്കുകയാണ്. നാഷണൽ അവാർഡ് വിന്നറായ ജി വി പ്രകാഷ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

യാസിൻ നിസാറും ശ്വേത മോഹനും ആലപിച്ച ഗാനം മനസ്സിനെ പൊതിയുന്ന മനോഹരമായ മെലഡിയാണ്. വൈശാഖ് സുഗുണനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. 2024 സെപ്റ്റംബർ 27ന് ചിത്രം തീയേറ്ററുകളിലെത്തും. തൊലി പ്രേമ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ ലക്കി ഭാസ്‌കർ’. സിതാര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീകാര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.