
“ഭക്ഷണകാര്യത്തിൽ ഞാൻ വാപ്പച്ചിയെ പോലെയല്ല, വേണ്ട എന്ന് പറഞ്ഞാൽ വാപ്പിച്ചി അത് വേണ്ട തന്നെയാണ് “: ദുൽഖർ സൽമാൻ
മലയാളികൾക്ക് സിനിമ താരങ്ങളുടെ കുടുംബത്തെ പറ്റിയുള്ള കാര്യങ്ങൾ അറിയാൻ എപ്പോഴും കൗതുകമാണ് അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ താരകുടുംബമാണ് മമ്മൂട്ടിയുടെത്. മമ്മൂട്ടി എന്ന് അതുല്യ നടൻ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മകനും സിനിമയിലേക്ക് എത്തിയത്. യുവതാര നിരയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായി ദുൽഖർ സൽമാൻ തിളങ്ങുകയാണ്. അച്ഛന്റെ ബാനറുകൾ ഇല്ലാതെ സിനിമയിലെത്തിയ താരമാണ് ദുൽഖർ. താരത്തിന്റെ ആദ്യസിനും റിലീസ് ചെയ്തപ്പോൾ അത് മമ്മൂട്ടിയുടെ മകനാണ് എന്ന് അറിയുന്ന ആളുകളുടെ എണ്ണം കുറവായിരുന്നു. എന്നാൽ ഇപ്പോൾ താൻ ഒരു മികച്ച നടനാണ് എന്ന് ദുൽഖർ സൽമാൻ തെളിയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത് ദുൽഖർ സൽമാൻ പിതാവായ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ്. അച്ഛനും താനും വ്യത്യസ്തമായ രീതിയിലുള്ള ആളുകളാണ് എന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. തന്നെ പോലെയല്ല എന്നും വാപ്പച്ചിയെ പോലെ താനും ഹെൽത്ത് കോൺഷ്യസ് ആയ ആളാണ് എന്നാൽ വീട്ടിൽ എത്തുമ്പോൾ ഉമ്മച്ചി തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം ഉണ്ടാക്കിവയ്ക്കും. അത് കാണുമ്പോൾ എടുത്തു കഴിക്കാൻ താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് അപ്പോൾ ഡയറ്റ് ഒന്നും താൻ ശ്രദ്ധിക്കാറില്ല. അതേ സമയം വാപ്പച്ചി അതിൽ നിന്നും പൂർണമായും വ്യത്യസ്തനാണ്.

ഹെൽത്ത് കോൺഷ്യസ് ആയ വ്യക്തിയാണ് വാപ്പച്ചി അതുകൊണ്ടുതന്നെ ഡയറ്റിംഗ് നടത്തുന്ന സമയത്ത് എത്ര നല്ല ഭക്ഷണം കൊണ്ടു വച്ചാലും ഡയറ്റ് ഫോളോ ചെയ്യുന്ന രീതിയാണ് വാപ്പച്ചിക്കുള്ളത് എന്നാൽ താൻ അതിൽ നിന്നും തികച്ചും വ്യത്യസ്തനാണ്. ഡാറ്റ് ഫോളോ ചെയ്യുമെങ്കിൽ ഉമ്മച്ചിയുടെ ഭക്ഷണം കണ്ടാൽ തന്റെ കമ്പ്ലീറ്റ് കൺട്രോൾ പോകുമെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. ഭക്ഷണകാര്യത്തിൽ മമ്മൂട്ടി എന്ന നടനെ കണ്ടുപഠിക്കണം എന്ന് നേരത്തെ തന്നെ പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ആവശ്യമായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്ന പതിവാണ് മമ്മൂട്ടിക്ക് ഉള്ളത് അതുകൊണ്ടാണ് അദ്ദേഹം തന്റെ ശരീരത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നത്. ഈ പ്രായത്തിലും ആരാധകരെ വിസ്മയിപ്പിക്കുന്ന മമ്മൂക്കയുടെ ഭക്ഷണശീലങ്ങൾ ഏവർക്കും അറിയാം.