“അന്ന് എന്റെ അടുത്ത് വരരുത് ആ രോഗം പകരുമെന്ന് പറഞ്ഞിട്ടും ലാലേട്ടൻ കുഴപ്പമില്ലെന്ന് പറഞ്ഞു” – മോഹൻലാലിനൊപ്പം ഉള്ള അനുഭവത്തെക്കുറിച്ച് ശാരി
പത്മരാജൻ മലയാള സിനിമയ്ക്ക് നൽകിയ ഒരു മികച്ച പ്രണയ കാവ്യമായിരുന്നു നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രം. വളരെ ഇഷ്ടത്തോടെ ആയിരുന്നു ഈ ഒരു ചിത്രത്തെ പ്രേക്ഷകർ എല്ലാം ഏറ്റെടുത്തത്. സോളമെന്റേയും സോഫിയുടെയും പ്രണയം എല്ലാവരുടെയും മനസ്സിലേക്ക് ഒരു മഞ്ഞു പോലെ പെയ്തിറങ്ങി. ശാരി എന്ന നടി ആയിരുന്നു ഇതിൽ സോഫിയായി എത്തിയത്. ശാരിയുടെ നിരവധി ചിത്രങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രത്തിലും മോഹൻലാലിനൊപ്പം തന്നെയാണ് ശാരി അഭിനയിച്ചിരുന്നത്.
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ മോഹൻലാലുമായി ഉണ്ടായ അനുഭവത്തെക്കുറിച്ച് ആണ് ഇപ്പോൾ നടി തുറന്നു പറയുന്നത്. ആ സമയങ്ങളിൽ കാരവാൻ സൗകര്യമൊന്നുമില്ലായിരുന്നു. അതുകൊണ്ടു തന്നെ എല്ലാവരും ഏതെങ്കിലും ഒരു മരത്തിന്റെ ചുവട്ടിൽ ഒക്കെയാണ് വിശ്രമിച്ചിരുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് തനിക്ക് ചെങ്കണ്ണ് പിടിപെടുന്നത്. കണ്ണു തുറക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയായിരുന്നു. എന്നാൽ യാതൊരു കാരണവശാലും അന്നത്തെ ഷൂട്ടിംഗ് മാറ്റിവയ്ക്കാനും സാധിക്കില്ല. ലാലേട്ടനും ഒരുപാട് തിരക്കുള്ള ഒരു കാലഘട്ടമാണ്. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് വേണം അദ്ദേഹത്തിന് അടുത്ത സിനിമയുടെ ഷൂട്ടിങ്ങിന് പോകാൻ. അടുത്ത് വരല്ലേ ചെങ്കണ്ണ് പകരും എന്നൊക്കെ ലാലേട്ടനോട് താൻ പറഞ്ഞിരുന്നുവെങ്കിലും അതൊന്നും കുഴപ്പമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
ഷൂട്ടിംഗ് കൃത്യസമയത്ത് കഴിയുകയും തന്റെ ചെങ്കണ്ണ് ലാലേട്ടന് കിട്ടുകയും ചെയ്തു എന്നാണ് ശാരി പറയുന്നത്. ശാരിയുടെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. ഒരു കഥാപാത്രത്തിന് വേണ്ടി എത്രത്തോളം ബുദ്ധിമുട്ടുകൾ സഹിക്കുവാൻ യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് മോഹൻലാൽ എന്ന് ഇതിനോടകം തന്നെ പല സഹതാരങ്ങളും പറഞ്ഞിട്ടുണ്ട്. ശാരിയുടെ ഈ വാക്കുകൾ ആ പ്രസ്താവന ഒരിക്കൽ കൂടി ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. സഹതാരങ്ങൾക്ക് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അവരെ മാറ്റിനിർത്തുന്ന വ്യക്തിത്വമല്ല മോഹൻലാലിന്റെ. ഇത് സഹതാരങ്ങളെ എപ്പോഴും പറയാറുള്ളത് ആണ്. തന്റെ സഹതാരങ്ങളെ വളരെയധികം കംഫർട്ടബിൾ ആക്കി നിർത്താൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട് എന്ന് പല താരങ്ങളും ഇതിന്നോടകം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരുപാട് പഠിക്കാനുള്ള ഒരു വ്യക്തിയാണ് മോഹൻലാൽ എന്നാണ് പലരും പറയാറുള്ളത്.