‘ സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരകേടും’ ; വിമര്‍ശിച്ച് ഹരീഷ് പേരടി
1 min read

‘ സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരകേടും’ ; വിമര്‍ശിച്ച് ഹരീഷ് പേരടി

നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിനിടയില്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തി മന്ത്രി വിഎന്‍ വാസവനെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. സാംസ്‌കാരിക മന്ത്രി പറഞ്ഞത് വിവരക്കേട് ആണ്. ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ മഹാനടനാണ് ഇന്ദ്രന്‍സെന്ന് ഹരീഷ് പേരടി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഹരീഷ് പേരടിയുടെ കുറിപ്പിനു താഴെ നിരവധി പേരാണ് നടന്‍ ഇന്ദ്രന്‍സിനെ സപ്പോര്‍ട്ട് ചെയ്ത് എത്തിയത്. കൂടാതെ മന്ത്രിയുടെ പരാമര്‍ശത്തെ തികച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്ത് എത്തി.

May be an image of 2 people, people standing and outdoors

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘വട്ട പൂജ്യത്തില്‍ എത്തിയാലും എപ്പോള്‍ വേണമെങ്കിലും ഇന്‍ഡ്യയില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് …കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം …ആര്‍ക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല…ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല…അതുകൊണ്ട്തന്നെ ജനാധിപത്യത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളില്‍ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളില്‍…മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാര്‍ട്ടി…വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാര്‍ട്ടി…എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രന്‍സേട്ടനും..ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാങ്ങിയ മഹാനടന്‍…എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന നടന്‍…പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവര്‍ക്ക് അര്‍ഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു…അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി’

May be an image of 1 person

‘ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തി നില്‍ക്കുന്നു’ വെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ ‘മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് പറഞ്ഞ് ഇന്ദ്രന്‍സും രംഗത്ത് എത്തിയിരുന്നു. ‘ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടെന്നുമാണ്’ ഇനന്ദ്രന്‍ പറഞ്ഞത്.

ഇന്ദ്രൻസിനെ കുറിച്ച് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് സമയം കിട്ടിയില്ലേ' | Hareesh Peradi criticizing Superstars-Movie News | Madhyamam