“ദിലീപ് പ്രതിയല്ല കുറ്റാരോപിതൻ മാത്രം.. മനസ്സിൽ നിന്നും പേര് വെട്ടി മാറ്റാൻ ഉള്ള സാഹചര്യം വന്നിട്ടില്ല” : രഞ്ജിത്ത് മനസ്സുതുറക്കുന്നു
സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഇപ്പോൾ ചർച്ചയാകുന്നത് നടി ആക്രമിക്കപ്പെട്ട കേ സുമായി ബന്ധപ്പെട്ട് നടൻ ദി ലീപിനെ തള്ളിപ്പറയാത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ നിലപാടാണ്. ദി ലീപിനെ തള്ളിപ്പറയാൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോൾ ഉള്ളത് എന്നും തന്റെ മനസ്സിൽ നിന്ന് ദിലീപിന്റെ പേര് വെട്ടാൻ സമയമായിട്ടില്ല എന്നുമാണ് സംവിധായകൻ രഞ്ജിത് പറഞ്ഞത്. കേസ് കോടതിയിൽ ഇരിക്കുകയാണ് എന്നും ഇതുവരെ ദിലീപിന്റെ മേലുള്ള കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നും കേസിൽ വിധി വരുന്ന സമയത്ത് എതിരെ കുറ്റവാളിയാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ ആ പേര് മനസ്സിൽ നിന്നും വെട്ടും എന്നുമാണ് സംവിധായകൻ പറഞ്ഞത്. മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്. ഫിയൊക്കിന്റെ വേദിയിൽവെച്ച് ദി ലീപുമായി യാദൃശ്ചികമായി കണ്ടിരുന്നുവെങ്കിലും താൻ അത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവിടെ പോകുമായിരുന്നു എന്നും രഞ്ജിത് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ ആരുടെ ഭാഗത്താണ് രഞ്ജിത്ത് എന്ന് ചോദിച്ചപ്പോൾ അതിജീവിക്കുന്ന എല്ലാവർക്കുമൊപ്പം ആണ് താൻ എന്ന് രഞ്ജിത്ത് പ്രതികരിച്ചു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ അതിജീവിത വന്നത് തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം കൂടിയായിരുന്നു എന്ന സംവിധായകൻ പറഞ്ഞിരുന്നതായി അവതാരകനായ പ്രമോദ് പറഞ്ഞു. കൂടാതെ സംഘടനയുടെ പ്രതിഷേധ കൂട്ടായ്മയിൽ നിന്നും നടി റിമ കല്ലിങ്കലും ആഷിക് അബുവും മാറി നിന്നതിനെ കുറിച്ചും രഞ്ജിത്ത് കൂട്ടിച്ചേർത്തു. അതിജീവിതയായ നടിക്കൊപ്പം ആണോ എന്ന ചോദ്യത്തിന് എവിടെയും തുറന്നുപറച്ചിലുകൾ നടത്തി ഇല്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു രഞ്ജിത്ത്.
പൊതു സ്ഥലങ്ങളിൽ പോയി മുദ്രാവാക്യം വിളിക്കേണ്ട കാര്യമില്ലല്ലോ എന്നും. താനാണ് അമ്മ ഭാരവാഹികളായ മമ്മൂട്ടിയും ഇന്നസെന്റ് നെയും വിളിച്ച് പ്രതിഷേധയോഗം ചേരണമെന്ന് പറഞ്ഞത് കൂടാതെ നമുക്ക് ഒരു പത്രക്കുറിപ്പ് ഇറക്കിയാൽ പോരെ എന്നായിരുന്നു അവരുടെ ചോദ്യം. കൂടാതെ ദർബാർ ഹാൾ ഗ്രൗണ്ടിൽ പ്രതിഷേധ യോഗം ചേരണം എന്ന് ഞാനാണ് അവരോട് പറഞ്ഞു മനസ്സിലാക്കിയത് അതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്ന് യോഗം ചേർന്നതും. താൻ മാത്രമല്ല രഞ്ജി പണിക്കരും കൂടെയുണ്ടായിരുന്നു. അതേ സമയം ആദ്യം വിളിച്ച് അവരുടെ കൂട്ടത്തിൽ റിമ കല്ലിങ്കലും ആഷിക് അബുവും ഉണ്ടായിരുന്നു എന്നാൽ അവർ വേറെ പല കാര്യങ്ങളും പറഞ്ഞു പിന്തിരിയുകയായിരുന്നു.