‘തന്റെ ഒരു സിനിമയില്‍ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബും ഫ്രീയായി അഭിനയിച്ചു’; ദിനേശ് പണിക്കര്‍
ചലച്ചിത്ര- സീരിയല്‍ അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ദിനേശ് പണിക്കര്‍. അദ്ദേഹം ഏകദേശം ഇരുപത്തിയഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ 1989ല്‍ തിയേറ്ററില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരാണ്. പിന്നീട് രോഹിത് ഫിലംസ് എന്ന സ്വന്തം ബാനറില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിസ്മയ ഫിലംസിന്റെ ബാനറില്‍ ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ചിരിക്കുടുക്ക, കളിവീട്, രജപുത്രന്‍, ചെപ്പ് കിലുക്കണ ചങ്ങാതി എന്നിവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ, ദിനേശ് പണിക്കര്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്തു സജീവമാണ്.
ഇപ്പോഴിതാ തന്റെ ഒരു സിനിമയില്‍ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും സൗജന്യമായി വന്ന് അഭിനയിച്ചിട്ടുണ്ട് എന്നാണ് ദിനേശ് പറയുന്നത്. സിനിമ മേഖലയില്‍ നന്ദിയുള്ള ഒരുപാട് താരങ്ങള്‍ ഉണ്ടെന്ന് ദിനേശ് പണിക്കര്‍ പറയുന്നു. സുരേഷ് ഗോപിയുടെയും കുഞ്ചാക്കോ ബോബന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ട് ആയിരുന്നു ദിനേശ് ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
തില്ലാന തില്ലാന എന്ന സിനിമയെ കുറിച്ചാണ് ദിനേശ് പണിക്കര്‍ തുറന്നു പറഞ്ഞത്. ”സുരേഷ് ഗോപി നമ്മളോട് ഒരുപാട് സ്നേഹം കാണിച്ചിട്ടുള്ള താരങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്തു കഴിഞ്ഞതിനു ശേഷം എന്റെ അവസ്ഥ വളരെ മോശമായിരുന്നു. ആ സമയത്താണ് തില്ലാന തില്ലാന എന്ന വരുന്നത്. ഞാന്‍ ആയിരുന്നു ആദ്യം അത് വിതരണം ചെയ്യാന്‍ അല്ലെങ്കില്‍ നിര്‍മ്മിക്കേണ്ടിയിരുന്നത്. ആ സിനിമയില്‍ സുരേഷ് ഗോപി ഫ്രീ ആയി വന്നു അഭിനയിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ വലിയ മനസ്സാണ്”, എന്ന് ദിനേഷ് പണിക്കര്‍ പറയുന്നു.
അതുപോലെ, അദ്ദേഹം നിര്‍മ്മിച്ച മറ്റൊരു ചിത്രമായിരുന്നു മയില്പീലിക്കാവ്. എന്നാല്‍ ഈ സിനിമയും വിചാരിച്ച രീതിയില്‍ തിയേറ്ററില്‍ ഓടിയില്ല. വലിയ രീതിയില്‍ നഷ്ടം വരുത്തിയ സിനിമയായിരുന്നു ഇത്. ഇതറിഞ്ഞ കുഞ്ചാക്കോ ബോബന് തില്ലാന തില്ലാനയില്‍ രണ്ടുദിവസം സൗജന്യമായി അഭിനയിച്ചു. ഒരു പൈസ പോലും കുഞ്ചാക്കോ ബോബന് വാങ്ങിയിട്ടില്ലെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.