ഡോണ്‍ ലുക്കില്‍ ദിലീപ് ; ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ഗോപി ഒരുക്കുന്ന ‘ബാന്ദ്ര’
ദിലീപ് നായകനായ രാമലീലയിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. രാമലീലയുടെ മികച്ച വിജയത്തിനുശേഷം ദിലീപും അരുണ്‍ ഗോപിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. ഇപ്പോഴിതാ ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇടംകൈയില്‍ എരിയുന്ന സിഗരറ്റും വലംകൈയില്‍ തോക്കുമേന്തി സിംഹാസന സമാനമായ ഒരു സോഫയില്‍ ഇരിക്കുന്ന രീതിയിലാണ് ദിലീപിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ബാന്ദ്ര സമീപകാലത്തെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമകളിലൊന്നാണ്. ജേര്‍ണി കം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ ബോളിവുഡിലെ അഞ്ചു പ്രമുഖ വില്ലന്മാര്‍ അണിനിരക്കുന്നു. ഡിനോമോറിയോ ആണ് ഇവരില്‍ ഒരാള്‍. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ലെന, ഈശ്വരി റാവു, വിടിവി ഗണേഷ്, ആര്യന്‍ സന്തോഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്റേതായി പുറത്തെത്താനിരിക്കുന്ന മറ്റൊരു ചിത്രം. ഉദയകൃഷ്ണയാണ് ബാന്ദ്ര എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷാജി കുമാര്‍ ആണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് ആക്ഷന്‍ ഡയറക്ടര്‍മാര്‍ ഉണ്ട്. അന്‍പറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവര്‍. 2023 ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും.
എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, പ്രൊമോ സ്റ്റില്‍സ് ഷാനി ഷാകി, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍.