‘വ്യത്യസ്തമായ പ്രമേയം അന്യ ഭാഷയില്‍ കണ്ടാല്‍ കൈയ്യടി, മലയാളത്തില്‍ വന്നാല്‍ അംഗീകരിക്കാത്ത ചീഞ്ഞ ചിന്താഗതി’; കുറിപ്പ്
1 min read

‘വ്യത്യസ്തമായ പ്രമേയം അന്യ ഭാഷയില്‍ കണ്ടാല്‍ കൈയ്യടി, മലയാളത്തില്‍ വന്നാല്‍ അംഗീകരിക്കാത്ത ചീഞ്ഞ ചിന്താഗതി’; കുറിപ്പ്

ലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ മോണ്‍സ്റ്റര്‍ ഇന്നും തിയേറ്ററുകളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം മികച്ച സ്‌ക്രീന്‍ കൊണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിച്ചത് സതീഷ് കുറുപ്പാണ്. ഇപ്പോഴിതാ മോണ്‍സ്റ്ററിനെക്കുറിച്ച് ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.

പുലിമുരുഗന്‍ എന്ന ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മോഹന്‍ലാലും വൈശാഖ് ഉം ഒന്നിച്ച ഫിലിം. ഇതുവരെ പരീക്ഷിക്കാത്ത ഒരു തീം എന്ന കാരണം കൊണ്ട് ഒട്ടും ഹൈപ്പ് കൊടുക്കാതെ വന്നിട്ടും ഒരുപാട് നെഗറ്റീവ് റിവ്യൂസ് വന്ന സിനിമയെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. മോഹന്‍ലാല്‍ എന്ന നടന് പഴയത് പോലെ കോമഡി ഒട്ടും വഴങ്ങുന്നില്ല എന്ന ഒറ്റ പോരായ്മ മാത്രമാണ് നെഗറ്റീവ് ആയിട്ടു തോന്നിയത്. തുടക്കം മുതല്‍ ഇന്റര്‍വെല്‍ലിനു തൊട്ട് മുന്‍പ് വരെ കഥയിലേക് വരുന്നതിനു വേണ്ടി കാണിച്ചു കൂട്ടിയ രംഗങ്ങള്‍ അല്പം അരോചകം ആയിട്ടു തന്നെ ആണ് തോന്നിയത്. ഇന്റര്‍വെല്‍ മുതല്‍ ക്ലൈമാക്‌സ് വരെ മികച്ച ഒരു ത്രില്ലെര്‍ തന്നെയാണ് വൈശാഖ് സമ്മാനിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റും ക്ലൈമാക്‌സിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

ഈ സിനിമക്ക് എന്തുകൊണ്ട് ഇത്രക്കും നെഗറ്റീവ് വന്നതെന്നു ആലോചിച്ചപ്പോള്‍ തോന്നിയ മൂന്നു കാര്യങ്ങള്‍. ഒന്ന് അമിത പ്രതീക്ഷകൊണ്ട് സിനിമക്ക് കയറി ഇന്റര്‍വെല്‍ വരെ ഉള്ള അവതരണത്തിലെ അരോചകം കൊണ്ട് ബാക്കി ഉള്ള നല്ല വശങ്ങളും ഉള്‍കൊള്ളാന്‍ പറ്റാതെ പോയത്. രണ്ട്, വ്യത്യസ്തമായ പ്രമേയം അന്യ ഭാഷയില്‍ കണ്ടാല്‍ മാത്രം കൈ അടിക്കുകയും മലയാളത്തില്‍ കൊണ്ട് വന്നാല്‍ ഒരിക്കലും അംഗീകരിക്കാത്ത ചീഞ്ഞ ചിന്താഗതി. മൂന്ന്, സിനിമ കാണാതെ പ്രത്യേകിച്ച് മോഹന്‍ലാല്‍ സിനിമകളെ ഡീഗ്രേഡ് ചെയ്യാന്‍ വേണ്ടി മാത്രം നടക്കുന്ന വെറും ഊളത്തരം. ഇനിയും വ്യത്യസ്തമായ പ്രമേയങ്ങളും അവതരണ രീതികളും ഉള്ള സിനിമകള്‍ ഇ കൂട്ടുകെട്ടില്‍ നിന്നു പ്രതീക്ഷിക്കുന്നു.