ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് – പൃഥ്വിരാജ് കൂട്ടുകെട്ട് ; മോഹന്‍ലാലും മുഖ്യവേഷത്തില്‍ ?
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രം 20 കോടി രൂപയാണ് ലോകവ്യാപകമായി 5 ദിവസം കൊണ്ട് നേടിയത്. ഒരു സോഷ്യോ- പൊളിറ്റികല്‍- ത്രിലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ജനഗണമന.ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന രാഷട്രീയവും, സാമൂഹികപരവുമായി ഏതാനും സംഭവങ്ങളെ, ഒരു കഥയുടെ നൂലുമായി ബന്ധിപ്പിച്ച്, കാണുന്ന പ്രേക്ഷകരോട് കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന തരത്തില്‍ കെട്ടിപ്പടുത്ത തിരക്കഥയാണ് ചിത്രത്തിന്റേത്.
സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നുണ്ട്. ഷാരിസ് മുഹമ്മദാണ് തിരക്കഥ ഒരുക്കിയത്. രണ്ടാം ഭാഗത്തിന് മുന്നേ ഡിജോ ആന്റണി പുതിയ മറ്റൊരു ചിത്രവും ഒരുക്കുന്നുണ്ട്. അതില്‍ പൃഥ്വിരാജാണ് നായകനായെത്തുന്നത്. എന്നാല്‍ ഡിജോ ജോസ് ആന്റണിയുടെ മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ ഇരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രമായെത്തുമെന്നാണ്. കാരണം കഴിഞ്ഞ ദിവസം ജനഗണമന സിനിമയുടെ വിജയാഘോഷ വേദിയില്‍ ആന്റണി പെരുമ്പാവൂര്‍ എത്തിയിരുന്നു.
ഇതെല്ലാം മോഹന്‍ലാല്‍ ആ ചിത്രത്തിലെത്തുമെന്നത് ഉറപ്പുവെക്കുന്ന രീതിയിലേക്കാണ് പോകുന്നത്. മോഹന്‍ലാലും ഡിജോ ജോസും ഷാരിസും ഒന്നിക്കുന്നുവെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. ആ സൂചനകളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ടാണ് മോഹന്‍ലാലുമായി കണക്ട് ചെയ്തുകൊണ്ട് വാര്‍ത്തകള്‍ വരുന്നത്. ജനഗണമന 2ന് മുമ്പ് വരുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാവുമോ എന്നാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഏതായാലും ആന്റണി പെരുമ്പാവൂര്‍ ചടങ്ങില്‍ പങ്കെടുത്തതോടെ പൃഥ്വിരാജും അദ്ദേഹവും ചേര്‍ന്നായിരിക്കും സിനിമ നിര്‍മ്മിക്കാന്‍ പോകുന്നതെന്നും ഇപ്പോഴെ പറഞ്ഞുവെക്കുകയാണ്. ഡിജോ ജോസ്, പൃഥ്വിരാജ്, മോഹന്‍ലാല്‍ ഒന്നിക്കുകയാണെങ്കില്‍ ചിത്രം സൂപ്പര്ഹിറ്റായിരിക്കുമെന്നും ആരാധകരും പ്രേക്ഷകരും ഒരേ സ്വരത്തില്‍ പറയുകയാണ്.
ചടങ്ങില്‍ നിന്ന് വേഗത്തില്‍ മടങ്ങുകയാണെന്നും മോഹന്‍ലാലിനെ കാണാന്‍ പോകണം എന്നും പൃഥിരാജ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഞാന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങണം, ലാലേട്ടന് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാല്‍ പിന്നെ പത്ത് അറുപത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വരുകയുള്ളൂ. അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണമെന്നായിരുന്നു പൃഥ്വി പറഞ്ഞത്.